Digital Malayali Web Desk June 23, 2022, 07:53 p.m.
അന്ന് ദോഹയില്‍ ഒരു പരിപാടിയ്ക്ക് പോവുകയാണ് ഞങ്ങള്‍. ദുബായില്‍ എത്തി. അവിടെ നിന്ന് അടുത്ത ഫ്ളൈറ്റിനാണ് ദോഹയിലേക്ക് പോവേണ്ടത്
മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമൊക്കെയാണ് റിമി ടോമി. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. അതേ സമയം തനിക്ക് പറ്റിയ അബദ്ധങ്ങളെ പറ്റി റിമി തന്നെ പലപ്പോഴായി തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ റിമിയുടെ പഴയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടി ശ്വേത മേനോനൊപ്പം ഫ്ളൈറ്റില്‍ യാത്ര ചെയ്തപ്പോഴുണ്ടായ അബദ്ധത്തെ പറ്റിയാണ് അഭിമുഖത്തില്‍ റിമി പറഞ്ഞത്.
അന്ന് ദോഹയില്‍ ഒരു പരിപാടിയ്ക്ക് പോവുകയാണ് ഞങ്ങള്‍. ദുബായില്‍ എത്തി. അവിടെ നിന്ന് അടുത്ത ഫ്ളൈറ്റിനാണ് ദോഹയിലേക്ക് പോവേണ്ടത്. കണക്ടര് ഫൈള്റ്റ് വരാന്‍ ഒരു മണിക്കൂര്‍ സമയം വേണം. ശ്വേത ചേച്ചി വാ ഒരു കാപ്പി കുടിക്കാമെന്ന് ഞാന്‍ പറഞ്ഞു. പുള്ളിക്കാരിയ്ക്ക് എന്റെ സ്വഭാവം അത്രയ്ക്ക് അറിയില്ല. 2007 ലെ 2008 ലോ ആണ് സംഭവം നടക്കുന്നത്.
വേണ്ട റിമി, കാപ്പി കുടിക്കാന്‍ പോയാല്‍ ഫൈള്റ്റ് പോവും. നമുക്ക് കാപ്പിയല്ലല്ലോ പ്രധാനമെന്ന് ചേച്ചി പറഞ്ഞു. എങ്കിലും ഞാന്‍ നിര്‍ബന്ധിച്ച് കാപ്പി കുടിക്കാന്‍ പോയി. അന്ന് ഫ്ളൈറ്റ് പോയി. നാല് മണിയ്ക്കോ അഞ്ച് മണിയ്ക്കോ അവിടെ എത്തണം. പന്ത്രണ്ട് മണിയ്ക്ക ദുബായില്‍ നിന്ന് പോയാലേ രണ്ട് മണിയ്ക്ക് ദോഹയിലെത്താന്‍ പറ്റു. എന്നിട്ട് വേണം വൈകുന്നേരത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍. ഞാനപ്പോഴെ പറഞ്ഞതേ, കാപ്പി കുടിക്കണ്ടെന്ന് എന്ന് പറഞ്ഞ് പുള്ളിക്കാരി ഒറ്റ പോക്ക് അങ്ങ് പോയി. പിന്നെ കണ്ടത് ദോഹയിലെ സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുമ്പോഴാണ്. ശ്വേത ചേച്ചി അന്നേരം കിട്ടിയ ഏതോ ഫ്ളൈറ്റില്‍ കയറി പോയി. ഞാനും അനിയനും അടുത്ത ഫ്ളൈറ്റൊക്കെ പിടിച്ച് പോയി. എന്റെ കുട്ടിക്കളിയായി ഇത് തോന്നുമെങ്കിലും ഞാന്‍ കറക്ട് സമയത്ത് തന്നെ എല്ലാ പരിപാടികള്‍ക്കും എത്തിയിട്ടുണ്ട്.
ഇതുവരെ ഒരു പരിപാടിയ്ക്കും വൈകിയോ വേറെ പരിപാടിയുടെ പേരിലോ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. കാര്യം പറഞ്ഞാല്‍ പെട്ടിയും പാസ്പോര്‍ട്ട് പോവുകയും ഫ്ളൈറ്റ് പോവുകയുമൊക്കെ ചെയ്തിട്ടുണ്ട്. എങ്കിലും ലക്ഷ്യ സ്ഥാനത്ത് എത്താറുണ്ട്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.