Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



റിമിക്ക് ആദ്യമായി ഉണ്ടായ അനുഭവം, ആദ്യാനുഭവം പങ്കുവെച്ച് റിമി ടോമി

janmabhumi-ad

Digital Malayali Web Desk September 26, 2022, 03:16 p.m.

വിമാന യാത്രയ്ക്കിടയില്‍ എയര്‍ ഹോസ്റ്റസാണ് റിമിക്ക് ഇതു സമ്മാനിച്ചത്.


ഗായിക, അഭിനേത്രി, അവതാരക എന്നീ നിലകളിലെല്ലാം ശ്രദ്ധ പതിപ്പിച്ച താരമാണ് റിമി ടോമി. ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ഏതു വലിയ ആൾക്കൂട്ടത്തെയും കയ്യിലെടുക്കാൻ പ്രത്യേക കഴിവുണ്ട് താരത്തിന്. സോഷ്യൽ മീഡിയയിൽ സജീവമായ റിമിയ്ക്ക് സ്വന്തമായ ഒരു യൂട്യൂബ് ചാനലുമുണ്ട്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ഇന്ന് ആരാധകരേറെയാണ്. റിമിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്.  

ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ആദ്യമായുണ്ടായ ഒരു അനുഭവം സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി. തന്റെ ആരാധിക എഴുതിയ ഒരു കുറിപ്പ് ആണ് റിമി ടോമി സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുന്നത്. വിമാന യാത്രയ്ക്കിടയില്‍ എയര്‍ ഹോസ്റ്റസാണ് റിമിക്ക് ഇതു സമ്മാനിച്ചത്. ‘ഞങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്തതിനു നന്ദി. എനിക്കു നിങ്ങളുടെ ശബ്ദം ഒരുപ്പാട് ഇഷ്ടമാണ്. തമാശകള്‍ കേട്ടു ചിരിക്കാറുണ്ട്. ഫിറ്റ്‌സ് കാര്യത്തില്‍ നിങ്ങള്‍ എല്ലാവര്‍ക്കുമൊരു മാതൃകയാണ്.’ കുറുപ്പില്‍ എഴുതിയിരിക്കുന്നു.

മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ ഒരു കാര്യം ഇന്ന് നടന്നു. ഫ്ലൈറ്റ് ഇറങ്ങുന്നതിന് തൊട്ട് മുമ്പ് ഒരു ലെറ്റർ തന്നു. ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു അനുഭവം,വായിച്ചപ്പോൾ അതിലേറെ സന്തോഷം തോന്നിയ ഒരു കാര്യം പങ്കുവയ്ക്കുന്നു. സത്യത്തിൽ ഇങ്ങനെ ഉള്ള അഭിനന്ദനങ്ങള്‍ എനിക്ക് ഒരു പ്രചോദനമാണ്. എന്നാണ് കുറിപ്പ് പങ്കുവച്ചുകൊണ്ട് റിമി കുറിച്ചിരിക്കുന്നത്.

 

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick