Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



വയറില്ലല്ലോ, ചെറിയ വയര്‍ തുടങ്ങിയ പരിഹാസങ്ങള്‍, രണ്ട് തവണ അബോര്‍ഷന്‍: മറ്റേണിറ്റി ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്ന് ഭീഷണി

janmabhumi-ad

Digital Malayali Web Desk September 06, 2021, 07:31 p.m.

ഫേസ്ബുക്കിലൂടെയായിരുന്നു ആര്യയുമായി സൗഹൃദത്തിലാവുന്നത്. ഗര്‍ഭകാലത്ത് നേരിട്ട പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കമുള്ള മറുപടിയായാണ് ആ ഫോട്ടോ ഷൂട്ട് ചെയ്തത്.


സോഷ്യല്‍ മീഡിയയില്‍ ഒരു മറ്റേണിറ്റി ഫോട്ടോഷൂട്ട് ശ്രദ്ധനേടുകയാണ്. നിറവയറുമായി ഭർത്താവിനൊപ്പം നിൽക്കുന്ന ആര്യ എന്ന യുവതിയുടെ ചിത്രങ്ങളാണ് ചർച്ചയാകുന്നത്. ഭര്‍ത്താവ് വിനീതിനൊപ്പമാണ് ആര്യയുടെ ഫോട്ടോ ഷൂട്ട്. രേഷ്മ മോഹനാണ് ഈ വൈറല്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്.  അതേമയം രൂക്ഷ വിമര്‍ശനവും ചിത്രങ്ങള്‍ക്ക് ഏല്‍ക്കേണ്ടതായി വന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ ആര്യയെയും വിനീതിനെയും ബാധിച്ചതേയില്ല. കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ മകന്‍ ജീവിതത്തിലേക്ക് എത്തിയ സന്തോഷത്തിലായിരുന്നു അവര്‍. ഇപ്പോള്‍ ആ ദമ്പതികളെ കുറിച്ചും ചിത്രങ്ങളെ കുറിച്ചും ചിത്രം പകര്‍ത്തിയ രേഷ്മ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

രേഷ്മയുടെ വാക്കുകള്‍ ഇങ്ങനെ, രണ്ട് തവണ അബോര്‍ഷനായിട്ടുണ്ട് ആര്യയ്ക്ക്. ബോഡി ഷെയ്മിങ്ങും നേരിടേണ്ടി വന്നിട്ടുണ്ട്. കണ്ണുകൊണ്ടല്ല മനസ്സ് കൊണ്ടാണ് ആ ചിത്രങ്ങള്‍ കാണേണ്ടത്. തിരുവനന്തപുരം വെള്ളറട സ്വദേശിയാണ് ആര്യ. വിനീതിനും ആര്യയ്ക്കും ഏറെ സ്‌പെഷലായിരുന്നു ആ നിമിഷങ്ങള്‍. മൂന്നാമത്തെ തവണയായിരുന്നു ആര്യ ഗര്‍ഭിണിയായത്. മെലിഞ്ഞ ശരീര പ്രകൃതമാണ് ആര്യയ്ക്ക്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ സമയത്ത് ചെറിയ വയറായിരുന്നു. കണ്ടാല്‍ ഗര്‍ഭിണിയാണെന്ന് പറയില്ലല്ലോ, വയറില്ലല്ലോ എന്നൊക്കെയുള്ള പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട് ആര്യയ്ക്ക്. ആ പരിഹാസങ്ങള്‍ക്കുള്ള മറുപടിയാണ് ആര്യയുടെ മുഖത്ത് പിന്നീട് കണ്ട സന്തോഷവും ചിരിയും.

ഫേസ്ബുക്കിലൂടെയായിരുന്നു ആര്യയുമായി സൗഹൃദത്തിലാവുന്നത്. ഗര്‍ഭകാലത്ത് നേരിട്ട പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കമുള്ള മറുപടിയായാണ് ആ ഫോട്ടോ ഷൂട്ട് ചെയ്തത്. മനോഹരമായി വേണം വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്ന് ആര്യ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഫോട്ടോ ഷൂട്ടിനെക്കുറിച്ച് പറഞ്ഞത്. വൈറല്‍ ചിത്രങ്ങള്‍ പിറന്ന നിമിഷം അതായിരുന്നു. മഞ്ഞ ഗൗണ്‍ അണിഞ്ഞുള്ള ചിത്രങ്ങളായിരുന്നു ആദ്യത്തേത്. അതില്‍ വയറിന്റെ വലുപ്പം അറിയുന്നേയുണ്ടായിരുന്നില്ല. അമ്പൂരിയില്‍ വെച്ചായിരുന്നു രണ്ടാമത്തെ ഫോട്ടോ ഷൂട്ട്. എന്റെ വീടിനടുത്തായിരുന്നു ആ ലൊക്കേഷന്‍. ട്രഡീഷണലായാണ് ആര്യയെ ഒരുക്കിയത്. ആ ഭംഗി ചിത്രങ്ങളിലും കാണാനുണ്ടായിരുന്നു. അങ്ങേയറ്റം ശ്രദ്ധയോടെയാണ് ആര്യയെ ഒരുക്കിയത്.

ഇത് പോലെയുള്ള മനോഹരനിമിഷങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് അമ്മയാകാന്‍ തയ്യാറെടുക്കുന്നവര്‍ പറഞ്ഞ് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. വിമര്‍ശനങ്ങളുമുണ്ടായിരുന്നു. നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ല ഇതെന്നായിരുന്നു ചിലര്‍ പറഞ്ഞത്. ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടവരുമുണ്ടായിരുന്നു. അതേക്കുറിച്ച് പറഞ്ഞ് തനിക്ക് ഭീഷണി കോള്‍ വന്നിരുന്നു. ഫോട്ടോ ഡിലീറ്റ് ചെയ്യാനുദ്ദേശമില്ലെന്ന മറുപടിയായിരുന്നു നല്‍കിയത്.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick