Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


എനിക്കെതിരെ ആരോ മുട്ടയില്‍ കൂടോത്രം ചെയ്യുന്നുണ്ട്, ഞാന്‍ സിനിമാ ഫീല്‍ഡില്‍ കയറിപറ്റരുതെന്നാണ് അവരുടെ ലക്ഷ്യം... ; 10- 15 ഓഫറുകളോളം വന്നു... ഒന്നും നടന്നില്ല; കൂടോത്രത്തില്‍ വിശ്വാസമെന്നും രജിത് കുമാര്‍

janmabhumi-ad

Digital Malayali Web Desk July 13, 2021, 11:52 p.m.

ഞാന്‍ സിനിമാ ഫീല്‍ഡില്‍ കയറിപറ്റരുതെന്നാണ് അവരുടെ ലക്ഷ്യം രജിത് കുമാർ


ബിഗ്‌ബോസിലൂടെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച താരമാണ് രജിത് കുമാർ. എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുള്ള താരത്തിന്റെ പുതിയ തുറന്നു പറച്ചിലാണ് ഇപ്പോൾ ചർച്ചയാകുന്നത്. സിനിമാ ഫീൽഡിൽ കയറാതിരിക്കാൻ തനിക്കെതിരെ ആരൊക്കെയോ കൂടോത്രം ചെയ്യുന്നുണ്ടെന്നാണ് രജിത് കുമാർ പറയുന്നത്. ഗായിക അമൃത സുരേഷുമൊത്തുള്ള ലൈവ് വീഡിയോ ചാറ്റിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

'പതിനഞ്ചോളം ഓഫറുകള്‍ വന്നതാണ്. പക്ഷേ ഒന്നും നടന്നില്ല. ഈ അടുത്തിടെ ഞാന്‍ കേട്ടു, എനിക്കെതിരെ ആരോ മുട്ടയില്‍ കൂടോത്രം ചെയ്തിരിക്കുന്നുവെന്ന്. അതുകൊണ്ടാണ് രജിത്തിന് സിനിമാ ഫീല്‍ഡിലേയ്ക്ക് കയറാന്‍ പറ്റാത്തതെന്ന് പലരും പറയുന്നതായും അറിഞ്ഞു' എന്നാണ് വെളിപ്പെടുത്തല്‍.

കൂടോത്രം പോലുള്ള കാര്യങ്ങളില്‍ തനിക്ക് വിശ്വാസമുണ്ട്. ഒരാളെ തകര്‍ക്കാന്‍ വേണ്ടി നമ്മള്‍ എന്തെങ്കിലും ചെയ്താല്‍ ഭാവിയില്‍ തകരുന്നത് നമ്മള്‍ തന്നെയായിരിക്കും. അതില്‍ യാതൊരുവിധത്തിലുള്ള സംശയവും വേണ്ട. ആര്‍ക്കും ഒരു ദോഷവും ഉണ്ടാക്കാതെയിരിക്കുകയാണ് വേണ്ടതെന്നും രജത് കുമാര്‍ പറയുന്നു.

രജിത് കുമാറിന്റെ വാക്കുകൾ:

‘സിനിമയിൽ നിന്നും പത്ത് പതിനഞ്ചോളം ഓഫറുകൾ വന്നിരുന്നു. മോഹൻലാൽ സർ, ദിലീപേട്ടൻ, വിജയ് ബാബു–ജയസൂര്യ ചിത്രം അങ്ങനെയുള്ള സിനിമകൾ തീരുമാനിച്ചു വച്ചിരുന്നു. പക്ഷേ ഇതൊന്നും നടന്നില്ല. ഈ അടുത്തിടെ ഞാൻ കേട്ടു, എനിക്കെതിരെ ആരോ മുട്ടയിൽ കൂടോത്രം ചെയ്തിരിക്കുന്നുവെന്ന്. അതുകൊണ്ടാണ് രജിത്തിന് സിനിമാ ഫീൽഡിലേയ്ക്ക് കയറാൻ പറ്റാത്തതെന്ന് പലരും പറയുന്നതായും അറിഞ്ഞു. ഞാൻ ഇതിനെ തള്ളിക്കളയുന്നില്ല. എനിക്ക് വിശ്വാസവും ഉണ്ട്. എന്നാൽ ഈ പ്രവർത്തിയില്‍ തകരുന്നത് പണി തരുന്നവർ തന്നെയാകും.

ഒരാളെ തകർക്കാൻ വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്താൽ ഭാവിയിൽ തകരുന്നത് നമ്മൾ തന്നെയായിരിക്കും. അതിൽ യാതൊരുവിധത്തിലുള്ള സംശയവും വേണ്ട. ആർക്കും ഒരു ദോഷവും ഉണ്ടാക്കാതെയിരിക്കുക. ചതി, വഞ്ചന, തരികിട ഇതൊക്കെ എപ്പോഴും നമ്മുടെ പിന്നാലെ നടക്കുന്ന കാര്യമാണെന്ന് അറിയമാല്ലോ. സ്വപ്ന സുന്ദരി എന്ന സിനിമയാണ് ഞാൻ ഇതിനിടയിൽ ചെയ്തത്. നാട്ടിൻപുറത്തെ സിനിമ. പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. ചിത്രത്തിൽ മുഴുനീള വേഷത്തിലാണ് അഭിനയിക്കുന്നത്.‍’–രജിത് കുമാർ പറഞ്ഞു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick