Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


നിന്നെ കാണുമ്പോൾ ഒരു ട്രാൻസ്‌ജെന്റർ ലുക്ക്‌ ഉണ്ടല്ലോ … റിമ കല്ലിങ്കലിന്റെ ചിത്രത്തിന് താഴെ കമന്റ് ഇട്ടവന് താരം നൽകിയ മറുപടി ഇങ്ങനെ… !!!

janmabhumi-ad

Digital Malayali Web Desk September 14, 2021, 12:01 a.m.

അടുത്തിടെ പങ്കുവെച്ച് ഫോട്ടോകൾക്ക് അടിയിൽ വന്ന കമന്‍റുകൾ തകർപ്പൻ മറുപടിയാണ് റിമ നൽകിയത്


ഋതു എന്ന ഒറ്റ സിനിമകൊണ്ട് അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിച്ച താരം ആണ് റിമ കലിങ്കൽ. ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരം കൂടിയാണ്. നടിയും മോഡലും നർത്തകിയും ആണ് താരം.

അടുത്തിടെ ഭർത്താവും സംവിധായകനുമായ ആഷിഖ് അബുവുമൊത്ത് റഷ്യയിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ റിമ കല്ലിങ്കൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. പുതുതായി സംവിധാനം ചെയ്യാനിരുന്ന വാരിയംകുന്നൻ എന്ന സിനിമയിൽ നിന്ന് ആഷിഖ് അബു പിൻമാറിയിരുന്നു. ഇതോടെ റിമയുടെയും ആഷിഖിന്‍റെയും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വ്യക്തിയധിക്ഷേപ കമന്‍റുകൾ ധാരാളമായി വരാൻ തുടങ്ങി.

അടുത്തിടെ പങ്കുവെച്ച് ഫോട്ടോകൾക്ക് അടിയിൽ വന്ന കമന്‍റുകൾ തകർപ്പൻ മറുപടിയാണ് റിമ നൽകിയത്. കാണാൻ ട്രാൻസ് ജെൻഡറിനെ പോലെയുണ്ട് എന്നാണ് ഒരാൾ റിമ കല്ലിങ്കൽ പങ്കുവെച്ച ചിത്രത്തിന്റെ അടിയിൽ നൽകിയ കമന്‍റ് . ഇതിന് റിമ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'നന്ദി, എനിക്ക് ചുറ്റുമുള്ളവരില്‍ ഏറ്റവും ആത്മവിശ്വാസമുള്ള ആള്‍ക്കാരാണ് അവര്‍'- ഇതായിരുന്നു റിമയുടെ മറുപടി.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick