Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഇടതിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന രീതി ജോസിനെക്കാള്‍ പരിചയം കാപ്പന്, പാലായിൽ കാപ്പന്‍ കണക്ക് തീർത്തപ്പോൾ ജോസ് ക മാണിക്ക് പിഴച്ചത് എവിടെയൊക്കെ?

janmabhumi-ad

Digital Malayali Web Desk May 03, 2021, 02:00 p.m.

രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയുടെ പിൻഗാമിയെന്ന നിലയിൽ ജോസ് കെ മാണിക്കെതിരെ രഹസ്യവും പരസ്യവുമായ കാമ്പയിനുകൾ പാലായിൽ നടന്നിരുന്നു.


കോട്ടയം: കാപ്പൻ ജയിച്ചു. പക്ഷേ പാലാ തോറ്റു.വ്യക്തിപരമായി കാപ്പന് വിജയം സ്വന്തമാക്കാൻ കഴിഞ്ഞുവെങ്കിലും പാലാക്ക് നഷ്ടമായത് സുപ്രധാന വകുപ്പു ലഭിക്കാനുള്ള മന്ത്രിയെയാണ്.ഇടതു മുന്നണി ചരിത്ര വിജയം നേടിയതോടെ പരാജയത്തോടെ ഘടകക്ഷി നേതാവെന്ന നിലയിൽ ജോസ് കെ മാണിയിലൂടെ ലഭിക്കാനുനുള്ള മന്ത്രി സ്ഥാനവും പാലാക്ക് അന്യമായി.എന്നാൽ ഭരണ കക്ഷിയെന്ന നിലയിൽ പുതിയ സർക്കാരിൽ പാർട്ടിക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്നുറപ്പാണ്. ജോസ് കെ മാണി അധികാര കേന്ദ്രമായി മാറുകയും ചെയ്യും .അതായത് വരും നാളുകളിൽ കാപ്പൻ- ജോസ് കെ മാണി പോരാട്ടം അവസാനിക്കുന്നില്ലെന്ന് ചുരുക്കം.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഏറ്റവും ശ്രദ്ധേയമായത് പാലായില്‍ ജോസ് കെ മാണിയുടെ തോല്‍വിയും മാണി സി കാപ്പന്റെ വന്‍ വിജയവുമായിരുന്നു. കാപ്പന്റെ വിജയം അദ്ദേഹത്തിന് ഉറപ്പായിരുന്നു. യാതൊരു പരിഭ്രമവും കൂടാതെ അദ്ദേഹം അത് തുറന്നു പറയുകയും ചെയ്തിരുന്നു. ഇടത് മുന്നണി പാലായില്‍ തനിക്ക് സീറ്റ് നിഷേധിച്ചപ്പോള്‍ മാത്രമായിരുന്നു കാപ്പന്‍ അല്‍പമെങ്കിലും പരിഭ്രമിച്ചത്. കാരണം പാലായില്‍ മത്സരിച്ചാല്‍ ജയം ഉറപ്പാണെന്ന് അദ്ദേഹം വിശ്വസിച്ചു. കാപ്പന്റെ ഈ ഉറപ്പാണ് ജോസ് കെ മാണിയുടെ പരാജയത്തിനു മുഖ്യ കാരണം.

കെ എംമാണിക്കെതിരെ പലതവണ മത്സരിച്ചു പരാജയപ്പെട്ടപ്പോള്‍ കാപ്പനു ലഭിച്ച അനുഭവസമ്പത്തിലേക്കാണ്     ജോസ് കെ മാണിയുടെ പരാജയം വിരല്‍ചൂണ്ടുന്നത്. കാരണം പാലായിൽ മത്സരിക്കുമ്പോള്‍ ഏതൊക്കെ വഴിയിലൂടെ സഞ്ചരിച്ചാല്‍ വിജയത്തിലെത്താം എന്ന് കാപ്പന്‍ പഠിച്ചു കഴിഞ്ഞിരുന്നു. ഇടതു മുന്നണിയില്‍ പ്രവര്‍ത്തിച്ചത് കൊണ്ട് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമായുള്ള അടുപ്പവും കാപ്പന് അനുകൂല ഘടകമായി. മുൻ തെരഞ്ഞെടുപ്പുകളിലെ  പരാജയ

കാരണങ്ങൾ കണ്ടെത്തി അത് പരിഹരിക്കാനും കാപ്പന് വേഗത്തിൽ സാധിച്ചു.ജനങ്ങളെ എളിമയുടെ നിറചിരിയില്‍ സഹതാപത്തോടെ കാപ്പന്‍ വശത്താക്കാന്‍ തുടങ്ങിയിട്ടും വര്‍ഷങ്ങളായി. രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയുടെ പിൻഗാമിയെന്ന നിലയിൽ ജോസ് കെ മാണിക്കെതിരെ രഹസ്യവും പരസ്യവുമായ കാമ്പയിനുകൾ പാലായിൽ നടന്നിരുന്നു.  കെ എം  മാണിയുടെ മരണശേഷമുള്ള ഉപതെരഞ്ഞെടുപ്പില്‍ തന്നെ അതിന്‍റെ ഫലവും കേരളാ കോണ്‍ഗ്രസിന് കാട്ടിക്കൊടുത്തു. കോൺഗ്രസിലെ മാണി വിരുദ്ധരെല്ലാം അടപടലം ജോസ് കെ മാണിക്കെതിരെ ഉപതെരഞ്ഞെടുപ്പിൽ കൈകോർത്ത് ലക്ഷ്യം നേടിയത് ഈ പ്രാവശ്യവും ആവർത്തിക്കുകയാണുണ്ടായത്. മുന്നണി മാറി ഇടതു പക്ഷത്ത് എത്തിയിട്ടും സഹജമായ മാണി വിരുദ്ധത പ്രകടിപ്പിച്ച് കാപ്പന്റെ പിന്നിൽ അണിനിരക്കാൻ പാലായിലെ ഇടതു പക്ഷം മടികാണിച്ചില്ല.

സി പിഎം ജില്ലാ സെക്രട്ടറി ഏറ്റുമാനൂരിൽ മത്സര രംഗത്തായതോടെ ആജ്ഞാശക്തിയോടെ പാർട്ടി സംവിധാനം പാലായിൽ ചലിപ്പിക്കുവാനും ആക്ടിംഗ് സെക്രട്ടറിക്കും കഴിയാതെ പോയി.പൂഞ്ഞാറിൽ മുൻ അനുഭവം വച്ച് പാർട്ടി വോട്ടുകൾ പി സി ജോർജിന് വേണ്ടി മറിക്കാനുള്ള സാധ്യത കണ്ട് പാർട്ടി സംവിധാനം അവിടെ ശ്രദ്ധകേന്ദ്രീകരിച്ചതും ജോസിന് തിരിച്ചടിയായി.

ഇടതുമുന്നണിയില്‍ നിന്ന് പാലായില്‍ ജയിക്കുമ്പോള്‍ തന്നെ അത് കാപ്പന്റെ വന്‍ നേട്ടമായിരുന്നു. പാലായെ ചങ്കാക്കി നേട്ടം കൊയ്യാന്‍ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്ന് കാപ്പന്‍ നന്നായി തിരിച്ചറിഞ്ഞു. ഇടതുമുന്നണി ബന്ധം കാപ്പനെ ഈ തെരഞ്ഞെടുപ്പില്‍ നന്നായി തുണച്ചു എന്നാണു വിലയിരുത്തല്‍. അതേസമയം  ഇടതു മുന്നണിയില്‍ ചേക്കേറിയ ജോസ് കെ മാണി നേരിട്ടത്  തിരിച്ചടി മാത്രമല്ല വഞ്ചനയും കൂടിയായിരുന്നു. ഇടതു പക്ഷത്തെ അമിതമായി വിശ്വസിച്ചതും തിരിച്ചടിയായി.കാപ്പന് ബിജെപിയുമായുള്ള ബന്ധം പിസി ജോര്‍ജിന്റെ ജനപക്ഷവുമായുള്ള ബന്ധവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറയാം.

പാലായില്‍ കാപ്പനെ ജനപക്ഷം പിന്തുണച്ചു എന്ന് തുറന്നു പറഞ്ഞ പിസി ജോര്‍ജ്,  തന്നെ പൂഞ്ഞാറില്‍  ബിജെപി പിന്തുണച്ചു എന്നും തുറന്നു പറയുകയുണ്ടായി. പാലായില്‍ കാപ്പനെ ജയിപ്പിക്കാനും ജോസിനെ തോല്‍പ്പിക്കാനും ജോര്‍ജിനുള്ള വാശി ബിജെപി ബന്ധം ശക്തമാക്കാനും കാപ്പനെ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.   ഇടതുമുന്നണിയുടെ തന്ത്രങ്ങള്‍ ജോസിനെക്കാള്‍ കൂടുതല്‍ പരിചയമുള്ള കാപ്പന്‍ അതറിഞ്ഞു പ്രവര്‍ത്തിക്കുക കൂടി ചെയ്തതോടെ  നിഷ്പ്രയാസം സിപിഎം, ബിജെപി വോട്ടുകള്‍ നേടുന്നതിന് കാപ്പന് സാധിച്ചിട്ടുണ്ട്.

കെഎം മാണിയുടെ സ്വന്തം പാലാ എന്ന് പേരുണ്ടെങ്കിലും അദ്ദേഹത്തെപ്പോലെ ജനങ്ങളെ കയ്യിലെടുക്കാനും അതിന് അവസരമുണ്ടാക്കാനും ജോസ് കെ മാണിക്ക് സാധിച്ചില്ല എന്നതും പരാജയ കാരണമായി വിലയിരുത്തപ്പെടുന്നു. സ്വന്തം തട്ടകത്തില്‍ ഒരിക്കല്‍ പോലും ജോസിന് അനുകൂലമായി ഭൂരിപക്ഷം വോട്ടുകള്‍ എണ്ണപ്പെടുന്നത് കാണാന്‍ സാധിച്ചില്ല എന്നത് ചെറിയ തിരിച്ചടിയല്ല. ഈ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം എന്ന് തന്നെ ജോസ് കെ മാണിയുടെ തോൽവിയെ വിലയിരുത്താം. കെ എം മാണിയുടെ പുത്രനെ പാലാ കൈ വിട്ടു എന്നത് ചെറിയ കാര്യമല്ല എങ്കിലും ഇവിടെ വിജയിക്കാന്‍ ജോസ് കെ മാണിഇനിയും അടവുകള്‍ പലതും പഠിക്കേണ്ടതുണ്ട്.

“വിജയം അന്തിമമല്ല.. പരാജയവും”തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം നിഷാ ജോസ് കെ മാണി ഫേസ്ബുക്കിൽ കുറിച്ച ഈ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്ന സത്യം ആരും കാണാതെ പോകുന്നില്ല.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick