Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



വിവസ്ത്രനായി അടുക്കളയില്‍ പാചകം, കുളിക്കുന്ന ചിത്രങ്ങള്‍ : വീട് വില്‍ക്കാന്‍ നഗ്നഫോട്ടോഷൂട്ടുമായി യുവാവ്

janmabhumi-ad

Digital Malayali Web Desk October 21, 2021, 08:00 p.m.

വീടിന്റെ മുന്‍ഭാഗത്തിന്റെ ചിത്രം പകര്‍ത്തുന്നതിനായി തുറന്ന നിലയിലുള്ള മേലങ്കിയും ചെരുപ്പും മാത്രം ധരിച്ചാണ് ഡേവിഡ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്


ഒരു ഉത്പന്നത്തെ വിറ്റഴിക്കുന്നതില്‍ പരസ്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്. മാധ്യമങ്ങള്‍ പരസ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഈ കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറൽ ആവുന്നത്  ഒരു യുവാവ് വീട് വില്‍ക്കാന്‍ വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടാണ്.  ലൊസാഞ്ചലസ് സ്വദേശിയായ ഡേവിഡ് ഫെറുഗിയോ എന്ന റിയല്‍എസ്റ്റേറ്റ് ഏജന്റ് ആണ് വിചിത്രമായ ഒരു പരസ്യവുമായി എത്തിയത്.

naked-photoshoot

സുന്ദരികളായ മോഡലുകളെ വച്ചുള്ള പതിവ് വീട് വിൽപന പരസ്യങ്ങൾ ഒക്കെ ബോറായിത്തുടങ്ങി എന്നുമനസിലാക്കിയ ഡേവിഡ്, ഇത്തവണ ഒരു വെറൈറ്റി പിടിച്ചു. സ്വയം മോഡലായി. പക്ഷേ ചെറിയൊരു മാറ്റമുണ്ട്- പൂർണനഗ്നനായാണ് ആശാൻ വീടിന്റെ പരസ്യമോഡലായത്. ഏറെ 'ക്രിയാത്മകമായ' മാർഗ്ഗം എന്ന നിലയിലാണ് ഡേവിഡ് ഈ വിചിത്രപരസ്യം പ്ലാൻ ചെയ്തത്. മോണ്ടറി ഹിൽസിൽ സ്ഥിതി ചെയ്യുന്ന മൂന്നു കിടപ്പുമുറികളുള്ള വീടിനുവേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്.

real-estate-house-inside

വീടിന്റെ മുന്‍ഭാഗത്തിന്റെ ചിത്രം പകര്‍ത്തുന്നതിനായി തുറന്ന നിലയിലുള്ള മേലങ്കിയും ചെരുപ്പും മാത്രം ധരിച്ചാണ് ഡേവിഡ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. വിവസ്ത്രനായി അടുക്കളയില്‍ പാചകം ചെയ്യുന്നതിന്റെയും കിടപ്പുമുറിയില്‍ ഉറങ്ങുന്നതിന്റെയും പിന്‍ഭാഗത്തെ പുല്‍ത്തകിടിയിലിരുന്ന് സണ്‍സ്‌ക്രീന്‍ പുരട്ടുന്നതിന്റെയും കുളിമുറിയില്‍ കുളിക്കുന്നതിന്റെവരെ ചിത്രങ്ങള്‍ ആണ് ഇയാള്‍ പകര്‍ത്തിയിരിക്കുന്നത്.

എല്ലാവർക്കും ഇത്തരമൊരു മാർക്കറ്റിങ് രീതി ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ ഇതിന് പിന്നിലുള്ള തന്റെ ഉദ്ദേശ്യം നല്ലതാണെന്ന പൂർണബോധ്യമുള്ളതിനാലാണ്‌ ഈ സാഹസത്തിനു മുതിർന്നതെന്ന് ഡേവിഡ് പറയുന്നു. എന്തായാലും ഡേവിഡിന്റെ ആഗ്രഹം പോലെ 'പരസ്യ' ചിത്രങ്ങൾ പെട്ടെന്നുതന്നെ ജനശ്രദ്ധ ആകർഷിച്ചുകഴിഞ്ഞു. 'മാർക്കറ്റിങ് ജീനിയസ്' എന്നാണ് പലരും ഡേവിഡിനെ വിശേഷിപ്പിക്കുന്നത്. 

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick