Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



കടയിലെത്തിയപ്പോള്‍ കടന്നുപിടിച്ചു; വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അനിരുദ്ധന്‍ പിടിയില്‍

janmabhumi-ad

Digital Malayali Web Desk September 27, 2022, 12:55 a.m.

അനിരുദ്ധന്റെ കടയുടെ സമീപത്ത് വെളിയത്തെ സ്വകാര്യവ്യക്തിയുടെ കൃഷി ഫാമില്‍ ആണ് നേപ്പാളി സ്ത്രീയും ഭര്‍ത്താവും ജോലി ചെയ്യുന്നത്


പൂയപ്പള്ളി : വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെളിയത്ത് ആണ് സംഭവം. നേപ്പാൾ സ്വദേശിനിയായ വീട്ടമ്മയെ ആണ് പ്രിതി പീഡിപ്പിക്കാൻ ശ്രമിച്ചത്. കട ഉടമയായ മധ്യവയസ്കനാണ് അറസ്റ്റിൽ ആയിരിക്കുന്നത്.. വെളിയം വെസ്റ്റ് മൃഗാശുപത്രി ജംക്‌ഷനിൽ സ്റ്റേഷനറി കട നടത്തുന്ന റോഡുവിള പുത്തൻ വീട്ടിൽ അനിരുദ്ധൻ (58) ആണ് അറസ്റ്റിലായത്.

ഇയാളുടെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ നേപ്പാള്‍ സ്വദേശിനിയായ വീട്ടമ്മയെ ആണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അനിരുദ്ധന്റെ കടയുടെ സമീപത്ത് വെളിയത്തെ സ്വകാര്യവ്യക്തിയുടെ കൃഷി ഫാമില്‍ ആണ് നേപ്പാളി സ്ത്രീയും ഭര്‍ത്താവും ജോലി ചെയ്യുന്നത്. അനിരുദ്ധന്റെ കടയില്‍ നിന്നും സാധനം വാങ്ങാന്‍ എത്തിയതായിരുന്നു ഇവര്‍. അന്നേരത്താണ് വീട്ടമ്മയോടു പ്രതി അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുക എന്ന ഉദ്ദേശത്തോടെ കടന്നുപിടിക്കുകയും ചെയ്തതെന്ന് എന്നാണ് പരാതിയില്‍ പറയുന്നത്.

വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെയാണ് അനിരുദ്ധനെ അറസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് പിന്നാലെ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പൂയപ്പള്ളി എസ്‌എച്ച്‌ഒ എസ്.ടി.ബിജു, എസ്.ഐ. അഭിലാഷ്, എഎസ്‌ഐമാരായ അഭിലാഷ്, ചന്ദ്രകുമാര്‍, സിപിഒമാരായ മുരുകേശ്, മധു എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick