Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


7 വയസ്സുകാരിയെ മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിച്ചു, സംഭവം പുറത്തു വന്നത് പ്രതിയെ കാണുമ്പോള്‍ പെണ്‍കുട്ടി പേടിക്കാന്‍ തുടങ്ങിയതോടെ; ഇടുക്കിയില്‍ ഓട്ടോ ഡ്രൈവറായ യുവാവ് അറസ്റ്റില്‍

janmabhumi-ad

Digital Malayali Web Desk May 08, 2021, 10:10 a.m.

പീഡനത്തിന് ഇരയായ പെണ്‍കുട്ടി പ്രതിയുടെ ഓട്ടോറിക്ഷയിലാണ് സ്കൂളില്‍ പോയിരുന്നത്. യാത്രയ്ക്കിടയില്‍ പ്രതി കുട്ടിയോട് അശ്ലീല സംഭാഷണം നടത്തുന്നത് പതിവായിരുന്നു


ഇടുക്കി: മരിയാപുരത്ത് 7 വയസ്സുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മരിയാപുരം കുതിരകല്ല് സ്വദേശിയും, തടിയമ്ബാടിലെ ഓട്ടോ ഡ്രൈവറുമായ വിമല്‍.പി.മോഹനനെയാണ് ഇടുക്കി പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

പീഡനത്തിന് ഇരയായ പെണ്‍കുട്ടി പ്രതിയുടെ ഓട്ടോറിക്ഷയിലാണ് സ്കൂളില്‍ പോയിരുന്നത്. യാത്രയ്ക്കിടയില്‍ പ്രതി കുട്ടിയോട് അശ്ലീല സംഭാഷണം നടത്തുന്നത് പതിവായിരുന്നു. കോവിഡിനെ തുടര്‍ന്ന് സ്കൂള്‍ അടച്ചതോടെ വിമല്‍ പതിവായി കുട്ടിയുടെ വീട്ടിലെത്തിയിരുന്നു.ഇതിനിടെ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് കുട്ടിയെ നാലോളം തവണ പീഢനത്തിനിരയാക്കി എന്നാണ് കണ്ടെത്തല്‍. പ്രതിയെ കാണുമ്ബോള്‍ പേടിയാണന്ന് പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്. ചൈല്‍ഡ് ലൈന്‍ മുഖേന ലഭിച്ച പരാതിയുടെ അടിസ്ഥാത്തിലാണ് പൊലീസ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick