Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ദില്ലിയില്‍ ആറ് വയസുകാരിക്ക് ക്രൂരപീഡനം; കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

janmabhumi-ad

Digital Malayali Web Desk October 23, 2021, 11:18 p.m.

കുട്ടിയെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടി വീടിന് പുറത്ത് കളിക്കുന്നതിനിടെ പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് ബലാത്സംഗം ചെയ്തത്.


ന്യൂഡല്‍ഹി: ആറ് വയസുകാരി ക്രൂര ബലാത്സംഗത്തിന് ഇരയായി. ഗുരുതര പരിക്കുകള്‍ ഏറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ രഞ്ജിത് നഗര്‍ പ്രദേശത്താണ് സംഭവം.  

കുട്ടിയെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടി വീടിന് പുറത്ത് കളിക്കുന്നതിനിടെ പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് ബലാത്സംഗം ചെയ്തത്.

കുട്ടിയെ തിരിച്ചുകിട്ടിയപ്പോള്‍ കുട്ടി രക്തത്തില്‍ കുളിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയുമായി പ്രതി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് പൊലീസിന് ദില്ലി വനിതാകമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നേപ്പാളി സ്വദേശി ദില്ലിയില്‍ ലൈംഗികാതിക്രമം നേരിട്ട് ദിവസങ്ങള്‍ പിന്നിടുമ്ബോഴാണ് മറ്റൊരു ആക്രമണം കൂടി നടന്നിരിക്കുന്നത്.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick