Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ഓടിയെത്തിയത് വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ് അര്‍ധ നഗ്നയായി; കൈകള്‍ കൂട്ടിക്കെട്ടി വായില്‍ ഷാള്‍ തിരുകിയ നിലയില്‍; 21കാരി രക്ഷപ്പെട്ടത് സമീപത്തെ വീട്ടില്‍ ഓടിക്കയറി: പീഡന ശ്രമം ചെറുക്കുന്നതിനിടെ പരിക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍

janmabhumi-ad

Digital Malayali Web Desk October 26, 2021, 09:47 a.m.

പെണ്‍കുട്ടി വയലിലൂടെ നടന്നു പോകുമ്ബോള്‍ അക്രമി പിടിച്ചു വാഴത്തോട്ടത്തിലേക്ക് വലിച്ചു. കുതറിമാറി രക്ഷപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു


കൊണ്ടോട്ടി ∙ നടന്നു പോകുകയായിരുന്ന വിദ്യാർഥിനിയെ ആക്രമിക്കാൻ ശ്രമം. യുവാവിന്റെ പിടിയിൽനിന്നു കുതറിയോടിയ വിദ്യാർഥിനി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. കൊണ്ടോട്ടിക്കു സമീപം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. 21കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയാണ് ആക്രമണത്തിന് ഇരയായത്.

പെണ്‍കുട്ടി വയലിലൂടെ നടന്നു പോകുമ്ബോള്‍ അക്രമി പിടിച്ചു വാഴത്തോട്ടത്തിലേക്ക് വലിച്ചു. കുതറിമാറി രക്ഷപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു. മുഖത്തു കല്ലുകൊണ്ടിടിച്ചു പരിക്കേല്‍പ്പിച്ചു. ഇതോടെ പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിസരങ്ങളിലെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച്‌ പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി.

പ്രതിയെന്നു സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്തുനിന്നു ലഭിച്ചു. മലപ്പുറത്തുനിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.  

അതേസമയം അര്‍ധനഗ്നയായാണ് പെണ്‍കുട്ടി വീട്ടിലേക്ക് ഓടിയെത്തിയതെന്ന്, വിദ്യാര്‍ത്ഥിനി അഭയം തേടി എത്തിയ വീട്ടിലെ വീട്ടമ്മ ഫാത്തിമ പറഞ്ഞു. ദേഹത്താകെ മണ്ണു പറ്റിയിരുന്നു. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞിരുന്നു. ഷാള്‍ വായില്‍ തിരുകികയറ്റിയ നിലയിലായിരുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും ഫാത്തിമ പറഞ്ഞു.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick