Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


രാത്രിയില്‍ ഹോസ്റ്റല്‍ മുറിയിലെത്തി കെട്ടിപ്പിടിക്കുന്നത് ഇഷ്ടം കൊണ്ടാണെന്ന് അറസ്റ്റിലായ അദ്ധ്യാപകനെ ന്യായീകരിച്ച്‌ ഭാര്യ : പീഡന കേസില്‍ അറസ്റ്റിലായ കായിക അധ്യാപകന്‍ കൂടുതല്‍ പെണ്‍കുട്ടികളെ വലയിലാക്കിയതായി പുതിയ വെളിപ്പെടുത്തല്‍

janmabhumi-ad

Digital Malayali Web Desk July 28, 2021, 12:01 p.m.

അസമയത്ത് അധ്യാപകര്‍ കുട്ടികളുടെ താമസസ്ഥലത്ത് എത്തിയതായും, പെരുമാറ്റത്തില്‍ പന്തികേട് തോന്നിയതായും മകളുടെ കൂടെ ഹോസ്റ്റലില്‍ ഒരു നാള്‍ തങ്ങിയ ഒരു കുട്ടിയുടെ മാതാവ് വെളിപ്പെടുത്തി


കോഴിക്കോട്: പോക്സോ കേസില്‍ അറസ്റ്റിലായ താമരശ്ശേരി സ്‌കൂളിലെ കായികാദ്ധ്യാപകന്‍ വിടി മനീഷിനെതിരെ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍. ഹോസ്റ്റലിലെ കിടപ്പുമുറിയിലെത്തി രാത്രിയില്‍ കെട്ടിപ്പിടിച്ച്‌ ബലം പ്രയോഗിച്ച്‌ കൂടെ കിടത്തിയെന്നാണ് ഇയാള്‍ക്കെതിരെ ഉയരുന്ന പ്രധാന ആരോപണം. കിടപ്പുമുറിയിലെത്തിയ അധ്യാപകനോട് മാറി കിടക്കാന്‍ പറഞ്ഞെങ്കിലും അയാള്‍ കേട്ടില്ലെന്നും ഭയം കൊണ്ടാണ് ഇത്രയും നാള്‍ പറയാതിരുന്നതെന്നും പെണ്‍കുട്ടി വ്യക്തമാക്കുന്നു. പല കുട്ടികള്‍ക്ക് നേരെയും ഇയാള്‍ ഇത്തരത്തില്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം അസമയത്ത് അധ്യാപകര്‍ കുട്ടികളുടെ താമസസ്ഥലത്ത് എത്തിയതായും, പെരുമാറ്റത്തില്‍ പന്തികേട് തോന്നിയതായും മകളുടെ കൂടെ ഹോസ്റ്റലില്‍ ഒരു നാള്‍ തങ്ങിയ ഒരു കുട്ടിയുടെ മാതാവ് വെളിപ്പെടുത്തി.

അവധി ദിവസങ്ങളില്‍ കുട്ടികളെയും കൂട്ടി അധ്യാപകന്‍്റെ സഹായിയായ നെല്ലിപ്പൊയില്‍ സ്വദേശിനിയുടെ വീട്ടില്‍ പോകാറുണ്ടെന്നും അവിടെ അരുതാത്തത് നടക്കാറുണ്ടെന്നും അവര്‍ വ്യക്തമാക്കി.

മകള്‍ പറഞ്ഞതനുസരിച്ച്‌ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മാതാവ് നേരിട്ട് നെല്ലിപ്പൊയില്‍ വീട്ടില്‍ എത്തുകയും അവിടെ താമസിക്കുകയും ചെയ്തതായും വീടിന്‍്റെ സാഹചര്യം നേരിട്ട് മനസ്സിലാക്കിയതായും അവര്‍ പറഞ്ഞു.

വീട്ടിലെ ഒരു മുറിയിലേക്ക് മുന്‍ഭാഗത്ത് നിന്നും, പിന്‍ഭാഗത്ത് നിന്നും വാതില്‍ ഉള്ളതായും അകത്ത് കയറുന്നവര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് പുറത്തുള്ളവര്‍ക്ക് അറിയാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.

തന്‍്റെ മകള്‍ക്ക് പല കാര്യങ്ങളും മൂകസാക്ഷിയാവേണ്ടി വന്നിട്ടുണ്ടെന്നും, അധ്യാപകന്‍്റെ സ്വഭാവം മനസ്സിലാക്കാന്‍ താന്‍ തന്നെ അടുപ്പം കാണിച്ച്‌ തെളിവുകള്‍ ശേഖരിച്ചതായും, മകള്‍ക്ക് അധ്യാപകന്‍്റെ സ്വഭാവദൂഷ്യം ബോധ്യപ്പെടുത്തി കൊടുത്തതായും അവര്‍ വെളിപ്പെടുത്തി. അധ്യാപകന്‍ ഫോണിലൂടെ നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെടുന്ന വോയിസ് റെക്കോഡിംഗും പുറത്ത് വന്നിട്ടുണ്ട്.

സംഭവങ്ങള്‍ എല്ലാം വിവരിച്ച്‌ റെക്കോഡിംഗ് അടക്കമുള്ള തെളിവ് സഹിതം സ്കൂളിലെ പ്രധാന അധ്യാപകന് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

കായികപരിശീലനത്തിന്‍്റേയും, ഹോസ്റ്റലിന്‍്റെയും മറവില്‍ ലൈഗിംക ചൂഷണമാണ് അവിടെ നടന്നിരുന്നതെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു.

മെഡല്‍ നേടികൊടുക്കാമെന്ന പ്രലോഭനം നല്‍കിയാണ് കുട്ടികളെ വലയില്‍ വീഴ്ത്തുത്തുന്നത്. എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ ക്രൂരമായ മര്‍ദ്ദനത്തിന് ഇടയാക്കുകയാണ് പതിവ്. വീട്ടില്‍ നിന്നും വിടുന്ന കുട്ടികളില്‍ തിരികെയെത്തുംമ്ബോള്‍ കാര്യമായ സ്വഭാവവ്യതിയാനങ്ങള്‍ കാണുന്നതായി മറ്റു ചിലരും വെളിപ്പെടുത്തിയിരുന്നു.

വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്ന അവസരത്തില്‍ ഫോണ്‍ ലൗഡ് സ്പീക്കര്‍ മോഡിലാക്കി അധ്യാപകന്‍്റെ രണ്ടു സഹായികളെ സമീപം നിര്‍ത്തുമെന്നും വീട്ടുകാരോട് ഒന്നും തുറന്ന് പറയാന്‍ സാധിച്ചിരുന്നില്ലെന്നും കുട്ടികള്‍ പറയുന്നു.

അതിനിടെ മനീഷിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ ഇയാളും ഭാര്യയും ചേര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച ഫോണ്‍ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്. പരാതി നല്‍കിയത് ഈ പെണ്‍കുട്ടി ആണെന്ന് തെറ്റിദ്ധരിച്ചാണ് ഇയാള്‍ ഫോണ്‍ വിളിച്ചത്. ഇതിനു പിന്നാലെയായിരുന്നു അറസ്റ്റ്. തനിക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെന്നായിരുന്നു ഇയാളും ഭാര്യയും വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെട്ടത്.

അദ്ധ്യാപക - വിദ്യാര്‍ത്ഥി ബന്ധത്തെ കുട്ടി തെറ്റിദ്ധരിച്ചുവെന്നും വിദ്യാര്‍ത്ഥിയോടുള്ള സ്നേഹം കൊണ്ടാണ് കെട്ടിപ്പിടിച്ചതെന്നുമായിരുന്നു മനീഷും ഭാര്യയും ഫോണിലൂടെ പറഞ്ഞത്

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick