Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



'രണ്ടു രൂപ നല്‍കി ലൈംഗികമായി ദുരുപയോഗം ചെയ്തയാളുടെ വീടും സ്ഥലവും 40 ലക്ഷം രൂപയ്ക്ക് വാങ്ങി'; വെളിപ്പെടുത്തലുമായിരഞ്ജു രഞ്ജിമാര്‍

janmabhumi-ad

Digital Malayali Web Desk August 28, 2021, 08:50 p.m.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൊല്ലപരീക്ഷ എഴുതാന്‍ രണ്ടു രൂപ ഫീസ് കൊടുക്കാന്‍ പോലും അന്ന് വീട്ടുകാരുടെ കൈയ്യില്‍ ഉണ്ടായിരുന്നില്ല


ആറാം ക്ലാസില്‍ പഠിക്കുമ്ബോള്‍ നേരിട്ട ലൈംഗിക ഉപദ്രവത്തെ കുറിച്ച്‌ വെളിപ്പെടുത്തി പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍. രണ്ടു രൂപ നല്‍കി ലൈംഗികമായി ദുരുപയോഗം ചെയ്തയാളുടെ വീടും സ്ഥലവും 40 ലക്ഷം രൂപയ്ക്ക് വാങ്ങിയെന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള കറുത്ത ദിനങ്ങളെ കുറിച്ച് താരം പറഞ്ഞത്. ഇതിനോടകം തന്നെ രഞ്ജു രഞ്ജിമാരുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൊല്ലപരീക്ഷ എഴുതാന്‍ രണ്ടു രൂപ ഫീസ് കൊടുക്കാന്‍ പോലും അന്ന് വീട്ടുകാരുടെ കൈയ്യില്‍ ഉണ്ടായിരുന്നില്ല. വീടിനടുത്തുള്ള ഒരാളോട് താന്‍ സഹായം ചോദിച്ചു. അയാള്‍ തന്നെങ്കിലും തന്നെ ശാരീരികമായി ദുരുപയോഗം ചെയ്തു. എന്താണ് നടക്കുന്നതെന്ന് പോലും അന്ന് മനസിലായില്ല.

വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രണ്ടു രൂപയ്ക്ക് പകരം കൊടുത്തത് വല്ലാതെ കൂടിപ്പോയി എന്ന് താന്‍ മനസിലാക്കുന്നത്. അന്ന് ദ്രോഹിച്ച ആളുടെ വീടും സ്ഥലവും താന്‍ പിന്നീട് നാല്‍പതു ലക്ഷം രൂപയ്ക്ക് വാങ്ങി എന്ന് രഞ്ജു പറയുന്നു. ഉത്സവങ്ങള്‍ക്ക് ഗാനമേള ഉള്ള ഇടത്തും മറ്റും എന്തെങ്കിലും പരിപാടി അവതരിപ്പിക്കാന്‍ താനും കൂട്ടുകാരും അവസരം ചോദിക്കുമായിരുന്നുവെന്നും അപ്പോള്‍ ഏല്‍ക്കേണ്ടി വന്ന അധിക്ഷേപം ഭീകരമാണെന്നും രഞ്ജു പറയുന്നു.

അനാവശ്യ സ്പര്‍ശനങ്ങളും ബല പ്രയോഗങ്ങളും വേറെ. തങ്ങളെ ശാരീരികമായി ഉപദ്രവിക്കുന്നവരുടെ മനസ്ഥിതി മനസിലാക്കാന്‍ പ്രയാസമാണ്. പുറമെ മാന്യന്മാര്‍ ആണ് പലരും. പോലീസിന്റെ ഉപദ്രവങ്ങളും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും അതൊക്കെ മനസിനെ വേട്ടയാടും. അന്ന് കിട്ടിയ അടിയുടെ പാടുകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസില്‍ മായാതെ നിലനില്‍ക്കുന്നുണ്ട് എന്നും രഞ്ജു പറഞ്ഞു.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് താന്‍ ജീവിതത്തില്‍ നേരിട്ട ചില പ്രശ്‌നങ്ങളെ കുറിച്ചും രഞ്ജു രഞ്ജിമാര്‍ പറയുന്നത്. വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹം ഉണ്ടായിട്ടും ജീവിതസാഹചര്യങ്ങള്‍ അതിന് അനുവദിച്ചില്ല. ട്രാന്‍സ്ജെന്‍ഡര്‍ എന്ന നിലയില്‍ ധാരാളം അവഗണനകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പറയുന്നു.

ശരീരം ഒരു പുരുഷന്റേതും മനസ്സ് സ്ത്രീയുടേയും ആയതുകൊണ്ട് സമൂഹം അതൊരു വൈകല്യമായി കണക്കാക്കി. വൈവിധ്യമായി പരിഗണിക്കാന്‍ ആരും തയ്യാറായില്ല. ”ഇരുപത്തിനാല് വര്‍ഷം മുമ്പ് എറണാകുളത്തെ ഒരു അഭിഭാഷകന്റെ വീട്ടില്‍ ഓഫീസ് ജോലിക്കെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടു വന്നു. എന്നാല്‍ മറ്റ് പല ജോലികളും എനിക്ക് ഉണ്ടായിരുന്നെന്ന് അറിഞ്ഞത് പിന്നീടാണ്. അവിടെ നിന്നും രക്ഷപെട്ടപ്പോഴാണ് എന്റെ കമ്മ്യൂണിറ്റിയില്‍ പെട്ട പലരെയും പരിചയപ്പെടാന്‍ സാധിച്ചത്.

രണ്ട് രൂപയുടെ സോഡ കുടിച്ച് ഒരു ദിവസം തള്ളി നീക്കിയ ഞാന്‍ ഇന്ന് ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാണ്. മറ്റൊരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി. മലയാള സിനിമയ്ക്ക് പുറമെ ബോളിവുഡിലും താരങ്ങള്‍ക്ക് മേക്കപ്പ് ചെയ്ത് കൊടുക്കാനുള്ള അവസരം ലഭിച്ചു.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ബിഗ്‌ബോസ് മലയാള്തതിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ സാബുമോനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് രഞ്ജു രഞ്ജിമാര്‍ രംഗത്തെത്തിയത്. ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. താന്‍ ഈ ലോകത്ത് ആരെയെങ്കിലും ആത്മാര്‍ത്ഥമായി വെറുക്കിന്നുണ്ടെങ്കില്‍ അത് സാബുവിനെയാണ് എന്നാണ് രഞ്ജു രഞ്ജിമാര്‍ പറഞ്ഞത്.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick