Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


മോഹൻലാലിന്റെ കാലുപിടിച്ചു; തിരിച്ചെടുക്കണമെന്ന് അപേക്ഷിച്ചു! അവർ അത് കാണിച്ചില്ല മരണംവരെ മറക്കില്ല…

janmabhumi-ad

Digital Malayali Web Desk June 10, 2021, 11:39 p.m.

ബിഗ് ബോസിലെ ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷം ആ സ്‌കൂൾ ടാസ്‌ക് ആണ്. ഞാൻ ഭയങ്കരമായി ഷോക്ക് ആയി പോയതും ചതിക്കപ്പെട്ടതുമായ ടാസ്‌ക് ആയിരുന്നു അത്


ബിഗ് ബോസ് വിന്നറാവാന്‍ ഏറെ സാധ്യതകളുണ്ടായിരുന്ന രണ്ട് മത്സരാര്‍ഥികളാണ് ഫിറോസ് ഖാന്‍-സജ്‌ന ദമ്പതിമാരും രജിത് കുമാറും. രജിത്ത് രണ്ടാം സീസണിലും ഫിറോസും സജ്‌നയും മൂന്നാമത്തെ സീസണിലുമാണ് മത്സരിച്ചത്. ഏറ്റവും കൂടുതല്‍ ആരാധക പിന്‍ബലമുണ്ടായിരുന്ന ശക്തരായ മത്സരാര്‍ഥികളായിരുന്നു ഇരുവരും.

എന്നാല്‍ ബിഗ് ബോസിലെ നിയമങ്ങള്‍ പാലിച്ചില്ലെന്ന കാരണത്താല്‍ മൂവരെയും പുറത്താക്കുകയായിരുന്നു. ഇപ്പോള്‍ മൂവരും ഒന്നിച്ചുള്ള അഭിമുഖത്തിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഫിറോസിന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോ വളരെ കുറച്ച് സമയത്തിനുള്ളില്‍ വൈറലാവുകയും ചെയ്തു. ഇതില്‍ രജിത്തിന്റെ വിവാഹത്തെ കുറിച്ചും ബിഗ് ബോസിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളെ കുറിച്ചുമൊക്കെ പറഞ്ഞിരിക്കുകയാണ്.

ഞാനിപ്പോൾ ലോകത്തെ തന്നെ വിവാഹം കഴിച്ചത് പോലെയാണ്. എനിക്ക് രണ്ട് ആഗ്രഹങ്ങളാണുള്ളത്. ഒന്ന് സിനിമയും അഭിനയവുമാണ്. രണ്ട് സമൂഹമാണ്. സാമൂഹ്യ പ്രതിബദ്ധത ലേശം കൂടി പോയി. എനിക്ക് എട്ട് മാസം പ്രായമുള്ളപ്പോൾ എന്റെ അമ്മയ്ക്ക് അവരുടെ ഭർത്താവിനെ അതായത് എന്റെ അച്ഛനെ നഷ്ടപ്പെട്ടതാണ്. അന്ന് മുതൽ അയൽവീടുകളിലാണ് ഞാൻ വളർന്നത്. ഇനി ഒരു കുടുംബം എനിക്ക് വേണ്ട. ഒരു കുഞ്ഞിന് ജന്മം കൊടുക്കണമെന്നുള്ളതും എന്റെ ചിന്തയിൽ ഇല്ല.

ബിഗ് ബോസിലെ ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷം ആ സ്‌കൂൾ ടാസ്‌ക് ആണ്. ഞാൻ ഭയങ്കരമായി ഷോക്ക് ആയി പോയതും ചതിക്കപ്പെട്ടതുമായ ടാസ്‌ക് ആയിരുന്നു അത്. ഒരു നല്ല കാര്യത്തിന് വേണ്ടി ഞാൻ ചെയ്ത സംഭവം മറ്റൊരു രീതിയിലേക്ക് വളച്ചൊടിച്ച് പോയപ്പോഴെക്കും ഉണ്ടാകുന്ന ഒരവസ്ഥ. അടുക്കളയിൽ പെരുമാറുന്നവർക്ക് അറിയാം. ഈ പറയുന്ന സാധാനം കൈയിലോ മുഖത്തോ ആയാൽ കഴുകി കളഞ്ഞാൽ പോകുമെന്ന്. പക്ഷേ അതിനെ ഏറ്റവും മോശമായ രീതിയിലാക്കി മാറ്റി. ഗെയിമിന്റെ ഭാഗമായി പോയതാണ്.

അല്ലാതെ അതെന്റെ മനസിലെ ഉണ്ടായിരുന്ന കാര്യമായിരുന്നില്ല. ദൈവത്തെ സത്യമിട്ട് പറയുകയാണ്. ഗെയിമിന്റെ നല്ലതിന് വേണ്ടി വെച്ചൊരു സംഭവമായിരുന്നു. അതിനെ വളച്ചൊടിച്ചു. അതിൽ നിന്നും അന്യായമായി എന്നെ പുറത്താക്കി. ശേഷം ഞാൻ ലാലേട്ടന്റെ കാലിൽ തൊട്ട് നമസ്‌കരിച്ചിരുന്നു. അത് കാണിച്ചിട്ടില്ല. ചിത്രത്തിലെ ലാലേട്ടന്റെ ഡയലോഗ് പോലെ എന്നെ ഒന്ന് തിരിച്ചെടുക്കു, എന്ന് ഞാൻ കാലുപിടിച്ച പോലെ ചോദിച്ചിരുന്നു. ഒരു അവസരം കൂടി തരുമോ എന്ന് ചോദിച്ചിട്ടാണ് ഞാൻ അവിടെ നിന്നും കണ്ണുനീരോടെ ഇറങ്ങി പോവുന്നത്. ആ രംഗം എന്റെ മരണം വരെ മറക്കാൻ പറ്റില്ല. ഭാവിയിൽ ഒരു സന്തോഷം വരുമ്പോൾ അത് മാറി കിട്ടും.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick