Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ലോക്ക്ഡൗണ്‍ ലംഘിച്ച്‌ രമ്യ ഹരിദാസും വി ടി ബല്‍റാമും സംഘവും ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍.. ചോദ്യം ചെയ്ത യുവാക്കള്‍ക്ക് നേരെ കയ്യേറ്റശ്രമം

janmabhumi-ad

Digital Malayali Web Desk July 25, 2021, 08:18 p.m.

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ രമ്യ ഹരിദാസും വി ടി ബല്‍റാമും സംഘവും ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍.. ചോദ്യം ചെയ്ത യുവാക്കള്‍ക്ക് നേരെ കയ്യേറ്റശ്രമം


സമ്ബൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ രമ്യ ഹരിദാസ് എംപിയും, മുന്‍ എംഎല്‍എ വിടി ബല്‍റാം അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ പാലക്കാട്ടെ സ്വകാര്യ ഹോട്ടലിനുള്ളില്‍ നേതാക്കള്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവം ചോദ്യ ചെയ്ത യുവാക്കളെ രമ്യ ഹരിദാസിനൊപ്പമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍ ഭക്ഷണം കാത്തിരിക്കുന്ന എം.പിയോട് ലോക്ക്ഡൗണ്‍ ലംഘനത്തെക്കുറിച്ച്‌ ചോദിക്കുമ്ബോള്‍ ആദ്യം മറുപടി പറഞ്ഞില്ലെങ്കിലും പിന്നീട് പാഴ്സലിനാണ് കാത്തു നില്‍ക്കുന്നതെന്നാണ് വിധദീകരണം നല്‍കിയത്. എന്നാല്‍ പാഴ്സല്‍ വാങ്ങുന്നത് പുറത്തുനിന്നാണെന്ന് പറഞ്ഞതോടെ രമ്യ ഹരിദാസും സംഘവും പുറത്തേക്ക് പോയി. മറ്റു ടേബിളുകളില്‍ ഇരുന്ന് ആളുകള്‍ ഭക്ഷണം കഴിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ പാഴ്സല്‍ വാങ്ങുന്നത് പുറത്തുനിന്നാണെന്ന് പറഞ്ഞതോടെ രമ്യ ഹരിദാസും സംഘവും പുറത്തേക്ക് പോയി. മറ്റു ടേബിളുകളില്‍ ഇരുന്ന് ആളുകള്‍ ഭക്ഷണം കഴിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

 

എന്നാല്‍ മഴയായതിനാലാണ് ഹോട്ടലില്‍ കയറിയതെന്നാണ് രമ്യ ഹരിദാസ് വിശദീകരണം. ഭക്ഷണം ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ താനോ കൂടെയുള്ളവരോ ഉദ്ദേശിച്ചിരുന്നില്ല. പാഴ്സലിനായി കാത്തു നില്‍ക്കുകയായിരുന്നെന്നും രമ്യ പിന്നീട് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, രമ്യയും ബല്‍റാമും സംഘവും കഴിക്കാന്‍ കയറിയ ഹോട്ടലിനെതിരെ പൊലീസ് കേസെടുത്തു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick