Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


രാഹുല്‍ഗാന്ധിയുമായി സംസാരിച്ചപ്പോള്‍ എല്ലാ പ്രയാസങ്ങളും മാറി,ഒരു സ്ഥാനമില്ലെങ്കിലും പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കും, എന്റെ ഒന്നാമത്തെ താവളം കേരളമാണ്; ചെന്നിത്തല

janmabhumi-ad

Digital Malayali Web Desk June 18, 2021, 02:19 p.m.

കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. എന്റെ ഒന്നാമത്തെ താവളം കേരളമാണ്, പാര്‍ട്ടി എന്തു പറഞ്ഞാലും അംഗീകരിക്കും'


ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണതൃപ്തനെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ഗാന്ധിയുമായി സംസാരിച്ചപ്പോള്‍ മനസിലെ എല്ലാ പ്രയാസങ്ങളും മാറി. തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങളും ആശങ്കകളുമെല്ലാം രാഹുലിനോട് പങ്കുവെച്ചു. ഉമ്മന്‍ചാണ്ടിയെ അദ്ദേഹം ഇന്ന് വൈകുന്നേരം തന്നെ രാഹുല്‍ വിളിക്കും. ഞാനും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് നേതൃത്വത്തോട് ചേര്‍ന്നു നിന്നവരാണ്. ഇനിയും അങ്ങനെത്തന്നെ ആയിരിക്കും. പുതിയ കെ.പി.സി.സി പ്രസിഡണ്ടിനും പുതിയ പ്രതിപക്ഷ നേതാവിനും സമ്ബൂര്‍ണ പിന്തുണ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാകുമോ എന്ന ചോദ്യത്തിന് അതൊന്നും ചോദിച്ചിട്ടില്ല, ഒരു സ്ഥാനമില്ലെങ്കിലും പ്രവര്‍ത്തിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. എന്റെ ഒന്നാമത്തെ താവളം കേരളമാണ്, പാര്‍ട്ടി എന്തു പറഞ്ഞാലും അംഗീകരിക്കും' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick