Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


‘മോദി കണ്ണീരൊഴുക്കുന്നത് ജനത്തെ കബളിപ്പിക്കാന്‍, മുന്‍പ് പ്രസംഗിച്ചത് ഓര്‍മ്മയുണ്ടോ? ലയിക്കേണ്ടത് സിപിഎമ്മും ബിജെപിയും'; രമേശ് ചെന്നിത്തല

janmabhumi-ad

Digital Malayali Web Desk April 03, 2021, 08:36 a.m.

സംസ്ഥാനത്തെ തുടര്‍ച്ചയായി അവഗണിച്ച ശേഷം ഇവിടെ വന്ന് വികസനത്തെക്കുറിച്ച് സംസാരിക്കുന്നത് ഫലിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


എന്‍ഡിഎ പ്രചരണയോഗത്തില്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശങ്ങളെ രൂക്ഷമായി വിമർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല ഭക്തരെക്കുറിച്ച് മോദി കണ്ണീരൊഴുക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും മുന്‍പ് ഇവിടെ വന്ന് ആചാരസംരക്ഷണത്തിന് നിയമമുണ്ടാക്കുമെന്ന് പ്രസംഗിച്ചത് അദ്ദേഹം ഓര്‍ക്കുന്നുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. സംസ്ഥാനത്തെ തുടര്‍ച്ചയായി അവഗണിച്ച ശേഷം ഇവിടെ വന്ന് വികസനത്തെക്കുറിച്ച് സംസാരിക്കുന്നത് ഫലിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തവണ തിരഞ്ഞെടുപ്പിന് സി.പി.എമ്മുമായി ബി.ജെ.പി ഡീൽ ഉണ്ടാക്കിയ സാഹചര്യത്തിൽ ആ പാർട്ടികൾ തമ്മിലാണ് ലയിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എൽഡിഎഫും യുഡിഎഫും ലയിച്ച് കോമ്രേഡ് കോൺഗ്രസ് പാർട്ടിയെന്ന പേര് സ്വീകരിക്കണമെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിലാണ് പ്രതികരണം.

”സിപിഐഎമ്മുമായി ബിജെപി ഡീല്‍ ഉണ്ടാക്കിയ സാഹചര്യത്തില്‍ ആ പാര്‍ട്ടികള്‍ തമ്മിലാണ് ലയിക്കേണ്ടത്. സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ഡീലിനെക്കുറിച്ച് പറഞ്ഞത് ആര്‍എസ്എസ് നേതാവായ ബാലശങ്കറാണ്. എന്തുകൊണ്ടാണ് മോദി അതിനെക്കുറിച്ച് ഒരക്ഷരം പറയാത്തത്. അത് നിഷേധിക്കാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ല. മാത്രമല്ല, കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ എല്ലാ രീതിയിലും അനുകരിക്കാനാണ് പിണറായിയും ഇടതുസര്‍ക്കാരും ശ്രമിക്കുന്നത്. ആ നിലയ്ക്കും ആ പാര്‍ട്ടികള്‍ തമ്മിലാണ് ലയിക്കേണ്ടത്. സാക്ഷി മൊഴിയുണ്ടായിട്ടും സ്വര്‍ണ, ഡോളര്‍ കടത്തുക്കേസുകള്‍ എന്തിനാണ് ഫ്രീസറില്‍ കയറ്റിയതെന്ന് മോജി വിശദീകരിക്കേണ്ടതായിരുന്നു.” - രമേശ് ചെന്നിത്തല

ഇരുമുന്നണികളും ദുര്‍ഭരണത്തിലും അഴിമതിയിലും അക്രമങ്ങളിലും വര്‍ഗീയതയിലും ഇരട്ടസഹോദരങ്ങളാണെന്നും ബംഗളാളില്‍ അവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായികൊണ്ടിരിക്കുകയാണെന്നും ഇന്നലത്തെ മോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തിൽ പറഞ്ഞിരുന്നു. അവര്‍ ലയിച്ച് ഒറ്റ പാര്‍ട്ടിയാകണമെന്നും അതിന് സിസിപി എന്ന പേരിടാമെന്നും മോദി പറഞ്ഞിരുന്നു.

 

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick