Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


‘കേരളത്തിൽ 4,34,000 ഇരട്ടവോട്ടുകള്‍’; പട്ടിക പുറത്തുവിട്ട് ചെന്നിത്തല; ഏറ്റവും കൂടുതല്‍ ഇരട്ടവോട്ടുള്ളത് നാദാപുരത്ത്

janmabhumi-ad

Digital Malayali Web Desk April 01, 2021, 08:10 a.m.

www.operationtwins.com എന്ന വെബ്‌സൈറ്റിലൂടെയാണ് പട്ടിക പുറത്തുവിട്ടത്.


സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലെ നാല് ലക്ഷത്തി മൂപ്പത്തിനാലായിരം (4,34,000) ഇരട്ടവോട്ടര്‍മാരുടെ പട്ടിക പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

www.operationtwins.com എന്ന വെബ്‌സൈറ്റിലൂടെയാണ് പട്ടിക പുറത്തുവിട്ടത്. ഏറ്റവും കൂടുതല്‍ ഇരട്ടവോട്ടുള്ളത് നാദാപുരം മണ്ഡലത്തിലാണ്. 6171 ഇരട്ട വോട്ടുകളാണ് നാദാപുരത്തെന്നാണ് പട്ടികയിൽ നിന്ന് വ്യക്തമാക്കുന്നത്.

ഒരോ നിയോജകമണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളിലായി ചേര്‍ത്ത ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും, വോട്ടര്‍ ഐഡിയിലും ചേര്‍ത്ത വോട്ട് വിവരങ്ങളാണ് വെബ്സൈറ്റിലൂടെ പുറത്തിവിട്ടിരിക്കുന്നത്.

നിയോജകമണ്ഡലത്തിന്റെ നമ്പര്‍, ബൂത്ത് നമ്പര്‍, സ്ഥാനാര്‍ത്ഥിയുടെ പേര്, ആ ബൂത്തിലെ വോട്ടറുടെ പേര്, വോട്ടര്‍ ഐഡി നമ്പര്‍, അതേ വ്യക്തിക്ക് മറ്റ് ബൂത്തുകളിലുള്ള വോട്ടിന്റെ ഐഡി നമ്പര്‍, അവിടുത്തെ പേര്, വിലാസം, അതേ വ്യക്തിക്ക് തന്നെ തൊട്ടടുത്ത നിയോജകമണ്ഡലങ്ങളിലുള്ള വോട്ടിന്റെ ഐ ഡി നമ്പര്‍, വിലാസം എന്നീ വിവരങ്ങൾ അടങ്ങിയ പട്ടികയാണ് വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

മാസങ്ങള്‍ നീണ്ട അധ്വാനത്തിലൂടെയാണ് ഇരട്ട വോട്ട് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവന്നതെന്നും സ്വതന്ത്ര ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ഇത് അനിവാര്യമാണെന്ന് കരുതുന്നു രമേശ് ചെന്നിത്തല പറഞ്ഞു.

'യഥാര്‍ത്ഥ വോട്ടര്‍ അറിയാതെയാണ് പലപ്പോഴും ഇരട്ട വോട്ടുകള്‍ സൃഷ്ടിക്കപ്പെടുന്നത്. വെബ്സൈറ്റിലെ ഈ വിവരങ്ങള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്ത് കൊണ്ടിരിക്കും. ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുതിയ അപ്ഡേഷനുകളില്‍ ഉണ്ടാകും. തിരഞ്ഞെടുപ്പ് കഴിയും വരെ വെബ്സൈറ്റില്‍ ഈ വിവരങ്ങളും പുതുതായി ലഭിക്കുന്ന വിവരങ്ങളും ഉണ്ടായിരിക്കും. എല്ലാ പൊതുപ്രവര്‍ത്തകരും വോട്ടര്‍മാരും ഈ സൗകര്യം പ്രയോജനപ്പെടുത്തി കള്ളവോട്ടിനുള്ള സാധ്യതകള്‍ പരമാവധി തടയണം' - ചെന്നിത്തല  

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick