Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


യു ഡി എഫ് ആർക്കും കയറിയിറങ്ങാവുന്ന വഴിയമ്പലമായി മാറുന്നു.ജോസ് കെ മാണി പോയ ഒഴിവിൽ ജനവിരുദ്ധരെ കൂലിക്കെടുക്കാനൊരുങ്ങി ചെന്നിത്തലയും കൂട്ടരും.

janmabhumi-ad

Digital Malayali Web Desk October 29, 2020, 09:59 a.m.

നേതാക്കള്‍ക്ക് ഉമ്മന്‍ചാണ്ടിയിലുള്ളത്ര വിശ്വാസം ചെന്നിത്തലയില്‍ ഇല്ല എന്നതും ഒരു കാരണമാണ്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടിയെ ഉയര്‍ത്തിപ്പിടിച്ചാണ് പ്രചാരണങ്ങള്‍


കോട്ടയം: തെരഞ്ഞെടുപ്പുകള്‍ക്ക്‌ കളമൊരുങ്ങുമ്പോള്‍ ഏതുവിധേനയും ഭരണം പിടിക്കാന്‍ നെട്ടോട്ടമോടുന്ന മുന്നണിയായി യുഡിഎഫ് മാറുകയാണെന്ന പ്രചരണം തുടങ്ങിക്കഴിഞ്ഞു. ജോസ് കെ മാണി മുന്നണി വിട്ടതോടെ ഈ ആരോപണത്തിന് ശക്തി വര്‍ദ്ധിച്ചിട്ടുണ്ട് എന്നുതന്നെ പറയാം. പ്രത്യേകിച്ചും ജോസ് വിഭാഗത്തിന്‍റെ ഒഴിവില്‍  കൊഴിഞ്ഞു പോയ പലരും യുഡിഎഫിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യം കാട്ടാന്‍ തുടങ്ങിയിട്ട് നാളേറെയായി. പലരുമായും ചര്‍ച്ചകളും നടന്നു. ഇതോടെ ആര്‍ക്കും കയറിയിറങ്ങാവുന്ന വഴിയമ്പലമായി യുഡിഎഫ് മാറുന്നുവെന്നാണ് പൊതുവേ അഭിപ്രായം.

ആരും കൂടെ കൂട്ടാത്ത പിസി ജോര്‍ജിനെ പോലുള്ള നേതാക്കളെ യുഡിഎഫ് മുന്നണിയില്‍ എടുക്കാന്‍ ശ്രമം തുടരുന്നതില്‍ പരിഹാസവും ഉയരുന്നുണ്ട്. ജോര്‍ജിനെ കൂടെ കൂട്ടിയാല്‍ പാര്‍ട്ടിയുടെ ഇമേജ് തന്നെ തകരുമെന്നാണ് പൊതു അഭിപ്രായം. എന്നാല്‍ ജോര്‍ജിന്റെ നാവുപയോഗിച്ചു പ്രതിയോഗികളെ അടിച്ചിരുത്താമെന്നാണ് ചെന്നിത്തലയും പിജെ ജോസഫും ഉള്‍പ്പെടെയുള്ളവരുടെ കണക്കുകൂട്ടല്‍. ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായവ്യത്യാസം ഒന്നുകൊണ്ട് മാത്രമാണ് പിസി ഇപ്പോഴും പുറത്തു തന്നെ നില്‍ക്കുന്നത്. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ എരിതീയില്‍ എണ്ണയൊഴിച്ച പിസിക്ക് മുന്നണിയില്‍ സ്ഥാനമില്ലെന്ന നിലപാടില്‍ തന്നെയാണ് ഉമ്മന്‍ചാണ്ടി.

എന്നാല്‍ ചെന്നിത്തലക്കും കൂട്ടര്‍ക്കും പിസിയെ കൊണ്ടുവന്ന്‍ ഉമ്മന്‍ചാണ്ടിയെ ഒതുക്കാമെന്ന ഉദ്ദേശവും കൂടിയുണ്ടെന്നാണ് സംസാരം. മുഖ്യമന്ത്രി പദവി കാത്തിരിക്കുന്ന ചെന്നിത്തല യുഡിഎഫ്‌ നേതൃത്വം കൈക്കലാക്കാനുള്ള അടവുകള്‍ നീക്കിത്തുടങ്ങിയിട്ടുണ്ട്. അനാരോഗ്യവും മറ്റും കണക്കിലെടുത്ത്‌ ഉമ്മൻചാണ്ടി ഒഴിവാകുമെന്ന കണക്കുകൂട്ടലില്‍ ചെന്നിത്തല എത്തി നില്‍ക്കുമ്പോള്‍ നേതൃനിരയിൽ ശക്തമായ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്‌ ഉമ്മൻചാണ്ടി. നേതാക്കള്‍ക്ക്  ഉമ്മന്‍ചാണ്ടിയിലുള്ളത്ര വിശ്വാസം ചെന്നിത്തലയില്‍ ഇല്ല എന്നതും ഒരു കാരണമാണ്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടിയെ ഉയര്‍ത്തിപ്പിടിച്ചാണ് പ്രചാരണങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. ഹൈക്കമാന്റിനും താല്പര്യം ഈ ജനകീയ നേതാവിനോട് തന്നെ. അതുകൊണ്ട് തന്നെ മുന്നണിക്കുള്ളില്‍ ഒരു പോരിനു വഴിയൊരുങ്ങുമ്പോള്‍ ശിങ്കിടികളായി കൂടെ നിര്‍ത്താന്‍ പറ്റിയ നേതാക്കളെയാണ് ചെന്നിത്തല അന്വേഷിക്കുന്നത്.

പിസി തോമസും യുഡിഎഫില്‍ എത്താന്‍ വെമ്പല്‍ കൊണ്ടിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിക്ക് ഇതിനോട് യോജിപ്പുണ്ടെന്നാണ് സൂചന. പാലാ കിട്ടിയില്ലെങ്കില്‍ മാണി സി കാപ്പാനും യുഡിഎഫിനോട് ചേരുമെന്ന് ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. ഇങ്ങനെ ആരുവന്നാലും സ്വീകരിക്കാന്‍ തയ്യാറായി യുഡിഎഫ് നില്‍ക്കുന്നത് മറ്റുമുന്നണികള്‍ പരിഹാസത്തോടെയാണ് വീക്ഷിക്കുന്നത്. മാത്രമല്ല  യുഡിഎഫ് നേതാക്കള്‍ക്ക് ആര്‍ എസ്എസ് ബന്ധമുണ്ടെന്ന ഇടതുമുന്നണിയുടെ ആരോപണവും ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള വിഴുപ്പലക്കലുകള്‍ മുന്നണികള്‍ തമ്മില്‍ നടത്തുമ്പോള്‍ യുഡിഎഫിനുള്ളില്‍ തന്നെ പോരിന് കളമൊരുങ്ങുന്നതും ആര്‍ക്കൊക്കെ പ്രയോജനം ചെയ്യുമെന്നതാണ് കാത്തിരുന്നു കാണേണ്ടത്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick