Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമൃണിറ്റിയുടെ (GMMHC) നേതൃത്വത്തിൽ രാമായണ പാരായണം ഓൺലൈനായി ഈ മാസം 17 മുതൽ ആഗസ്റ്റ് 16 വരെ നടക്കും

janmabhumi-ad

Digital Malayali Web Desk July 11, 2021, 07:27 p.m.

ഈ വർഷത്തെ രാമയണമാസം ജൂലൈ17 കർക്കടകം 1ന് ആരംഭിച്ച് ആഗസ്റ്റ് 16 കർക്കടകം 31ന് പര്യവസാനിക്കും


നമസ്തേ

ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു.

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ

ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ

ഈ വർഷത്തെ രാമയണമാസം ജൂലൈ17 കർക്കടകം 1ന്  ആരംഭിച്ച് ആഗസ്റ്റ് 16 കർക്കടകം 31ന് പര്യവസാനിക്കും . നാടെങ്ങും രാമയണ ശീലുകൾ മുഴങ്ങുന്ന നാളുകൾ, എൈശ്വര്യവും സമൃദ്ധിയും നിറഞ്ഞ ചിങ്ങത്തെ വരവേല്കാനുള്ള മനസ്സൊരുക്കമായാണ് രാമയണ പാരായണത്തെ കണക്കാക്കുന്നത്. കള്ളകർക്കടകം പുണ്യകർക്കടകമാകുന്ന നാളുകൾ.

അടുത്ത പതിനൊന്ന് മാസം എങ്ങനെ ജീവിക്കണം എന്നതിൻ്റെ തയ്യാറെടുപ്പുകൾക്കായുള്ള മാസമാണ് കർക്കടകം. കർക്കടകത്തിലെ 30 നാളുകളിൽ പലവിധ പൂജകൾ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും നടത്താറുണ്ട്. എല്ലാ  ഹൈന്ദവഭവനങ്ങളിലും കർക്കടക നാളുകളിൽ രാമയണ പാരായണം നടത്തിവരാറുണ്ട് . ധാർമ്മികമൂല്യങ്ങളെ മുറുകെപിടിക്കാനായി,, മഹത്തായ സിംഹാസനംവരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മഹാത്മാക്കളുടെ കഥകളിലൂടെ ധർമ്മസരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് രാമയണം നൽകുന്നത്.

ബ്രഹ്മാവിൻ്റെ ഉപദേശപ്രകാരം 500 അധ്യായങ്ങളിലെ 20000 ശ്ലോകം കൊണ്ട് വാല്മീകി മഹർഷി ശ്രീരാമൻ്റെ ചരിതമായ രാമയണം രചിച്ചു. ഏഴ് കാണ്ഡങ്ങളായാണ് രാമകഥ രചിച്ചിരിക്കുന്നത്. ഭക്തി, യുക്തി ,വിഭക്തി എന്നിവയുടെ സംക്ഷിപ്തരൂപമാണ് രാമയണം. ധർമ്മം പാലിക്കാത്തവരുടെ പതനം ഏതു വിധത്തിലാണെന്ന് രാമയണം പറയുന്നു . ഭക്തിയോടെ രാമയണ പാരായണം നടത്തുന്നതിലൂടെ മനസ്സും ശരീരവും ഭവനങ്ങളും ക്ഷേത്രങ്ങളും ശുദ്ധമാകുന്നു എന്ന് വിശ്വസിക്കുന്നു.

ഈ വർഷത്തെ കർക്കടകം 1 July 17 Saturday ആണ് . കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഗ്രേയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ (GMMHC ) നേതൃത്വത്തില്‍ ഓരോ കുടുംബാഗങ്ങളുടെയും വീടുകളില്‍ രാമായണ പാരായണം നടത്താറുണ്ടായിരുന്നു , പക്ഷെ കഴിഞ്ഞ വർഷം കോവിഡ് പശ്ചാതലത്തിൽ Online ആയിട്ടാണ് നടത്തിയത്. ഈ വര്‍ഷം സ്ഥിതി മെച്ചപ്പെടുമെന്നും വീടുകളിൽ പാരായണം ചെയ്യാൻ സാധിക്കുമെന്നും വിചാരിച്ചു പക്ഷെ  സാഹചര്യം എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ . ഇത് പോലെ ഒരു മാഹാമാരിയുടെ പശ്ചാത്തലത്തിൽ രാമായണപാരായണത്തിൻെറ പ്രസക്തി വളരെ വലുതാണ്. ആയതിനാല്‍ GMMHC online ആയിട്ടാണ്  ഈ വര്‍ഷവും രാമായണ മാസം ആചരിക്കുന്നത്. July 17 (karkkidakam 1) മുതൽ Aug 16(karkkidakam 31) വരെ എല്ലാ ദിവസവും വൈകിട്ട് 7.30pm മുതൽ  8.30pm വരെ Zoom media വഴി ആയിരിക്കും രാമയണ പാരായണം നടക്കുന്നത്. എല്ലാവരും online പാരായണത്തില്‍ പങ്ക് ചേരണമെന്ന് ഭാരവാഹികൾ  അഭ്യര്‍ത്ഥിച്ചു .

അതുപോലെ രാമായണത്തെക്കുറിച്ച്    കുട്ടികൾക്ക് കൂടുതല്‍  മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടി ഓരോ ആഴ്ചകളിലായി ഓരോ കാണ്ഡത്തിനെ അടിസ്ഥാനമാക്കി ശനിയാഴ്ചകളിൽ KAHOOT GAME നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഒരു മാസം നീണ്ടുനില്കുന്ന ഈ പുണ്യമാസത്തിൽ  ഒരോ കുടുംബവും ഒരു ദിവസത്തെ പാരായണത്തിന് നേതൃത്വം കൊടുക്കാൻ തയ്യാറായി മുന്നോട്ട് വരണമെന്നും ,എല്ലാ കുടുംബങ്ങളുടെയും പൂർണ്ണമായ സഹകരണം പ്രതീക്ഷിക്കുന്നതായും കമ്മറ്റിക്ക് വേണ്ടി പ്രസിഡൻ്റ് ഹരികുമാറും സെക്രട്ടറി ചന്ദ്രശേഖറും

പറഞ്ഞു . കൂടുതൽ വിവരങ്ങൾ അറിയാൻ താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക ഹരികുമാർ 07403344590 , ചന്ദ്രശേഖരൻ 07865563926.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick