Digital Malayali Web Desk May 22, 2023, 01:39 p.m.
മരണം വിവാദമായി തുടരുന്നതിന്നിടെയാണ് പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്ന ആളുടെ കാര്യം വീട്ടുകാര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി രാഖിശ്രീ പരീക്ഷാഫലം പ്രഖ്യാപിച്ച പിറ്റേദിവസം ആത്മഹത്യ ചെയ്തതിന് പിന്നിൽ യുവാവിന്‍റെ നിരന്തര ഭീഷണിയാണെന്ന് കുടുംബത്തിന്റെ ആരോപണം. ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശി 28 വയസുകാരനെതിരെ മാതാപിതാക്കൾ പൊലീസിൽ മൊഴി നൽകി. കഴിഞ്ഞ ദിവസം വന്ന 10–ാം ക്ലാസ് പരീക്ഷാ ഫലത്തില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി തിളക്കമാർന്ന വിജയം നേടിയ ഈ വിദ്യാർഥിനിയെ കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
മരണം വിവാദമായി തുടരുന്നതിന്നിടെയാണ് പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്ന ആളുടെ കാര്യം വീട്ടുകാര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. രാഖിയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു ശല്യം തുടരുന്നതിന്നിടെയാണ് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കാണുന്നതും. ഗള്‍ഫിലുള്ള ഒരു യുവാവാണ് ശല്യം ചെയ്യലിന് പിന്നില്‍ എന്നാണ് പോലീസിനു ലഭിച്ച സൂചന. ഇയാള്‍ നാട്ടിലെത്തി രാഖിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ കാര്യത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഏതു രീതിയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തതെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
ഈ യുവാവിനോട് രാഖിശ്രീയ്ക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാര്‍ നല്‍കിയ വിവരം. ശല്യപ്പെടുത്തലില്‍ രാഖി അസ്വസ്ഥയായിരുന്നെന്നും വീട്ടുകാര്‍ പറഞ്ഞതായാണ് ലഭിക്കുന്ന വിവരം. പത്താം ക്ളാസ് ഫലം അറിഞ്ഞ ദിവസം രാഖിശ്രീ ഉൾപ്പെടെ വിജയിച്ച കുട്ടികളെല്ലാം സ്കൂളിൽ എത്തിയിരുന്നു. ഇതേ ദിവസം വൈകീട്ടാണ് പെണ്‍കുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആറ് മാസം മുമ്ബ് സ്‌കൂളില്‍ വച്ച് നടന്ന ഒരു ക്യാമ്ബില്‍ വച്ചാണ് പെണ്‍കുട്ടി യുവാവിനെ പരിചയപ്പെട്ടത്. പിന്നീട് ഇയാള്‍ കുട്ടിക്കൊരു മൊബൈല്‍ ഫോണ്‍ നല്‍കി. വിളിച്ച് കിട്ടിയില്ലെങ്കില്‍ അമ്മയെയും സഹോദരിയെയും ബന്ധപ്പെടാനുള്ള നമ്ബറുകളും നല്‍കി. തന്നോടൊപ്പം വന്നില്ലെങ്കില്‍ വച്ചേക്കില്ലെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഉള്‍പ്പെടെയുള്ള തരത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിക്കത്തുകളും നല്‍കി. ഈ മാസം 16ന് ബസ് സ്റ്റോപ്പില്‍ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും രാഖിശ്രീയുടെ പിതാവ് പറഞ്ഞു.
അതേസമയം ആരോപണവിധേയനായ യുവാവിനെതിരെ കേസെടുക്കാന്‍ വിശദമായ അന്വേഷണം വേണമെന്ന് പൊലീസ്. വിദേശത്തായിരുന്ന 24 കാരനായ പുളിമൂട്ട് സ്വദേശി കഴിഞ്ഞ 5 ദിവസങ്ങള്‍ക്കു മുമ്ബാണ് നാട്ടിലെത്തിയത്. യുവാവ് നിലവില്‍ പാലക്കാട്ടെ അകന്ന ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയെന്നാണ് സഹോദരി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഇന്ന് പാലക്കാടു നിന്നും തിരുവനന്തപുരത്തേയ്ക്ക് എത്തുന്ന യുവാവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
യുവാവിന്റെ 2 മാസയത്തെ ഫോണ്‍ കോളുകള്‍, മെസേജുകള്‍ എന്നിവ കേന്ദ്രീകരിച്ചാകും പ്രധാനമായും അന്വേഷണം നടത്തുക. വരും ദിവസങ്ങളില്‍ രാഖിശ്രീയുടെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും ചിറയന്‍കീഴു പൊലീസ് മറുനാടനോട് പറഞ്ഞു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.