Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടും പണം നല്‍കാതെ വസ്തു എഴുതി വാങ്ങി; ഓരോ അവധികള്‍ പറഞ്ഞു പറ്റിച്ചതിനെ തുടര്‍ന്ന്‍ വസ്തു വാങ്ങിയ ആളിന്റെ വീടിന് മുന്നില്‍ ഗൃഹനാഥന്‍ വിഷംകഴിച്ച്‌ മരിച്ചു

janmabhumi-ad

Digital Malayali Web Desk May 04, 2021, 12:10 p.m.

കഴിഞ്ഞ മാസം 29 നാണ് വിഷം രാമചന്ദ്രന്‍ കഴിച്ചത്. പിറ്റേന്നു പുലര്‍ച്ചെ മരിച്ചു


പോത്തന്‍കോട് : കബളിപ്പിക്കപ്പെട്ട ഭൂ ഉടമ, വസ്തുവാങ്ങിയ ആളിന്റെ വീടിന് മുന്നില്‍ വിഷംകഴിച്ച്‌ മരിച്ചു. കാട്ടായിക്കോണം ചന്തവിള രാഹുല്‍ നിവാസില്‍ രാമചന്ദ്രന്‍ (55 ) ആണ് ആത്മഹത്യചെയ്തത്.  

കഴിഞ്ഞ മാസം   29 നാണ് വിഷം രാമചന്ദ്രന്‍ കഴിച്ചത്. പിറ്റേന്നു പുലര്‍ച്ചെ മരിച്ചു. രാമചന്ദ്രന്റെ ചന്തവിളയിലെ വസ്തു എട്ടുവര്‍ഷം മുമ്ബാണ് മുട്ടട സ്വദേശിക്ക് വിലയാധാരമായി പ്രമാണം ചെയ്തത്. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ പണം നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞതുമുതല്‍ ഓരോ അവധികള്‍ പറഞ്ഞു രാമചന്ദ്രനെ മടക്കിയച്ചിരുന്നു.

അതേസമയം  വസ്തുവിന്റെ പണം തരുന്നില്ലെങ്കില്‍ വസ്തു തിരിച്ചെഴുതണമെന്ന ആവശ്യവും ഇയാള്‍ മുഖവിലയ്‌ക്കെടുത്തില്ല.

സാമ്ബത്തിക ബുദ്ധിമുട്ടുകൊണ്ടാണ് സ്ഥലം വില്‍ക്കാന്‍ തീരുമാനിച്ചത്. 29നും വസ്തുവിന്റെ പണത്തിനായി രാമചന്ദ്രന്‍ ഇടപാടുകാരന്റെ മുട്ടടയിലെ വീട്ടുപടിക്കല്‍ എത്തിയിരുന്നു. എന്നാല്‍ പണം നല്‍കാന്‍ അയാള്‍ കൂട്ടാക്കിയില്ല. അതേത്തുടര്‍ന്നാണ് അവിടെവച്ച്‌ വിഷം കഴിച്ചത്.]

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick