Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ രാജസ്ഥാന് ആറ് വിക്കറ്റ് ജയം

janmabhumi-ad

Digital Malayali Web Desk April 25, 2021, 07:34 a.m.

കൊല്‍ക്കത്ത ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യത്തെ ഏഴ് പന്ത് ബാക്കി നില്‍ക്കെ രാജസ്ഥാന്‍ മറികടന്നു.


മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ആറ് വിക്കറ്റ് ജയം നേടി രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യത്തെ ഏഴ് പന്ത് ബാക്കി നില്‍ക്കെ രാജസ്ഥാന്‍ മറികടന്നു.

42 റണ്‍സുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണും  24 റണ്‍സുമായി ഡേവിഡ് മില്ലറും രാജസ്ഥാനുവേണ്ടി പുറത്താകാതെ തന്നെ നിന്നു. 22 റണ്‍സ് വീതമെടുത്ത് ശിവം ദുബെയും ജയ്‌സ്വാളും പുറത്തായിരുന്നു.

നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത 133 റണ്‍സെടുത്തത്. രാജസ്ഥാന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ ബൗളിംഗാണ് കൊല്‍ക്കത്തയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണത് കൊല്‍ക്കത്തയ്ക്ക് വിനയാവുകയും ചെയ്തു. 36 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠി മാത്രമാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ക്രിസ് മോറിസ് രാജസ്ഥാനായി നാല് വിക്കറ്റ് വീഴ്ത്തി.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick