Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


28 വര്‍ഷം നീണ്ട നിയമപോരാട്ടം; അഭയയുടെ നീതിക്കായി പോരാടിയ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ജീവിതം സിനിമയാക്കാന്‍ രാജസേനന്‍

janmabhumi-ad

Digital Malayali Web Desk February 04, 2021, 03:11 p.m.

അഭയയുടെ നീതിക്കായി പോരാടിയ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ജീവിതം സിനിമയാകുന്നു


സിസ്റ്റര്‍ അഭയ കേസില്‍ തുടക്കം മുതല്‍ നീതിക്കായി പോരാടിയ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നിയമപോരാട്ടങ്ങള്‍ സിനിമയാകുന്നു.  നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ രാജസേനനാണ് ചിത്രം തിരശീലയില്‍ എത്തിക്കുന്നത്. നാല് മാസത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കണമെന്നാണ് ജോമോനും സംവിധായകന്‍ രാജസേനനും തമ്മിലുള്ള സമ്മത കരാര്‍. സിനിമയിലെ അഭിനേതാക്കളുടെ കാര്യങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം ഉടൻ തന്നെ തുടങ്ങാനാണ് ആലോചന.

ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ജീവിതം തന്നെയാണ് സിനിമയ്ക്ക് ആധാരം. വിവാഹജീവിതം പോലും വേണ്ടെന്ന് വെച്ച്‌ 28 വര്‍ഷക്കാലം യാതോരു പരിചയവുമില്ലാത്ത സിസ്റ്റര്‍ അഭയയുടെ കൊലപാതകികള്‍ക്ക് ശിക്ഷ വാങ്ങിച്ച്‌ കൊടുക്കുക എന്ന ലക്ഷ്യത്തോട് കൂടി പ്രവര്‍ത്തിച്ച ജോമോന്‍റെ ജീവിതമാണ് രാജസേനന്‍ സിനിമയാക്കുന്നത്.  അഭയ കേസിലെ സമകാലീന സംഭവവികാസങ്ങള്‍ അടക്കം സിനിമയുടെ പ്രമേയമാകും. 

 അഭയ കേസ് ആധാരമാക്കി നേരത്തെ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. സിസ്റ്റര്‍ അഭയ 1992ലാണ് കൊല്ലപ്പെട്ടത്. നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ 2020ലാണ് കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിക്കും തിരുവനന്തപുരം സിബിഐ കോടതി ശിക്ഷവിധിച്ചത്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick