Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ജോര്‍ജിന് വേണ്ടി പൂഞ്ഞാറില്‍ രാഹുല്‍ഗാന്ധിയെ ഒഴിവാക്കിയതിന് പിന്നില്‍ ഐ ഗ്രൂപ്പ്? നീക്കങ്ങള്‍ പൊളിഞ്ഞു, ടോമി കല്ലാനിക്ക് വേണ്ടിമാത്രം രാഹുല്‍ നാളെ എരുമേലിയില്‍

janmabhumi-ad

Digital Malayali Web Desk March 26, 2021, 01:38 p.m.

ജോര്‍ജിന് പരമാവധി വോട്ടു നേടിക്കൊടുക്കാനും കല്ലാനിയെ വീഴ്ത്താനുമുള്ള നീക്കങ്ങളുടെ ഭാഗമാണ് രാഹുല്‍ഗാന്ധിയെ പൂഞ്ഞാറില്‍ എത്തിക്കാതിരിനുള്ള നീക്കത്തിന് പിന്നിലെന്നാണ് സൂചന


കോട്ടയം: പൂഞ്ഞാറില്‍ പിസി ജോര്‍ജിനെ ജയിപ്പിക്കാനുള്ള കോണ്‍ഗ്രസ്  ഐ ഗ്രൂപ്പിന്‍റെ നീക്കങ്ങള്‍ തുടരുകയാണ്. ജോര്‍ജിന് ഇത്തവണ ഇവിടെ ജയം അത്ര എളുപ്പമല്ലെന്നിരിക്കെ എല്ലാ പിന്തുണയുമായി ഐ ഗ്രൂപ്പ് ഒപ്പമുണ്ടെന്ന് പൊതുവേ ആരോപണമുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ടോമി കല്ലാനി മത്സരിക്കുമ്പോഴാണ്‌ ഈ നീക്കം .കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധി കോട്ടയം ജില്ലയില്‍ പ്രചാരണത്തിന് എത്തിയെങ്കിലും പൂഞ്ഞാര്‍ മണ്ഡലം  ഒഴിവാക്കിയിരുന്നു. രമേശ്‌ ചെന്നിത്തലയും , ജോസഫ് വാഴക്കനുമാണ് ഇതിനു പിന്നില്‍ കളിച്ചതെന്നാണ് സൂചന .

കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കുന്ന വാഴക്കന് യാതൊരു വിജയ പ്രതീക്ഷയുമില്ലാതിരിക്കെ കല്ലാനിയുടെ പ്രചാരണങ്ങളും പ്രതീക്ഷകളും ബഹുദൂരം മുന്നിലായിക്കഴിഞ്ഞു. വിജയം അത്ര എളുപ്പമല്ലാതിരിക്കെ പിസി ജോര്‍ജിന്‍റെ കടുത്ത വര്‍ഗ്ഗീയത പരത്തുന്ന പരാമര്‍ശങ്ങള്‍ വീണ്ടും അദ്ദേഹത്തിന്‍റെ വിജയ പ്രതീക്ഷക്ക് മങ്ങല്‍ ഏല്‍പ്പിച്ചു. ബിജെപിയുടെ വോട്ടും അഭിമന്യുവിന്റെ പേരു പറഞ്ഞ് കുറെ സി പി എം വോട്ടും നേടി വിജയിക്കുവാനുള്ള ലക്ഷ്യമാണ്  ജോര്‍ജ് നോക്കുന്നത്. ഇങ്ങനെ പരമാവധി വോട്ടു നേടിക്കൊടുക്കാനും കല്ലാനിയെ വീഴ്ത്താനുമുള്ള നീക്കങ്ങളുടെ ഭാഗമാണ് രാഹുല്‍ഗാന്ധിയെ പൂഞ്ഞാറില്‍ എത്തിക്കാതിരിനുള്ള നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ഈ നീക്കത്തെ തകര്‍ത്തുകൊണ്ട് നാളെ കല്ലാനിക്ക് വേണ്ടി എരുമേലിയില്‍ രാഹുല്‍ഗാന്ധി ഗാന്ധി പ്രചാരണത്തിന് എത്തും.ആന്റോ ആന്റണിയും വി എം സുധീരനും ഉള്‍പ്പെടെയുള്ള നേതാക്കളുടെ പരിശ്രമ ഫലമായാണ്‌ രാഹുലിനെ എരുമേലിയില്‍ എത്തിക്കുന്നത്. മാത്രമല്ല ജില്ലയില്‍ രാഹുലിന്റെ ഏക പ്രചാരണ പരിപാടിയുമാണ് നാളെ  എരുമേലിയില്‍ നടക്കുക.   റാന്നിയിൽ നിന്നും റോഡുമാർഗം എരുമേലി വലിയമ്പലത്തിനു സമീപം എത്തും. തുടർന്ന് സ്ഥാനാർത്ഥി ടോമി കല്ലാനിക്ക് ഒപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ നടത്തും.  

എരുമേലി ടൗണിൽ റോഡ് ഷോ സമാപിക്കും. എരുമേലി കൊച്ചമ്പലത്തിലും തുടർന്ന് വാവരു പള്ളിയിലും അദ്ദേഹം എത്തും. എരുമേലിയുടെ മതേതര ചരിത്രവും മാനവ ഐക്യത്തിന് അതു നൽകുന്ന സന്ദേശവും കണക്കിലെടുത്ത് രാഹുൽ ഗാന്ധി തന്നെയാണ് എരുമേലി തന്നെ സന്ദർശനത്തിന് തെരഞ്ഞെടുത്തത്.

ഇതാദ്യമായി  പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എത്തുന്ന രാഹുൽ ഗാന്ധിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പാർട്ടി പ്രവർത്തകർ. മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരത്തിലധികം പ്രവർത്തകർ പരിപാടിയിൽ പങ്കെടുമെന്ന് ആൻ്റോ ആൻ്റണി എംപി പറഞ്ഞു.കോട്ടയം ജില്ലയിൽ എരുമേലിയിൽ മാത്രമാണ് രാഹുൽ ഗാന്ധിക്ക് പരിപാടിയുള്ളത്. എരുമേലിയിലെ പരിപാടിക്ക് ശേഷം അദ്ദേഹം ഹെലികോപ്ടർ മാർഗം പീരുമേട്ടിലേക്ക് പോകും.

ഇതോടെ കല്ലാനിക്കെതിരെയുള്ള ഐ ഗ്രൂപ്പ് നീക്കങ്ങള്‍ പൊളിഞ്ഞു. ജോര്‍ജിന്‍റെ മുന്നണി പ്രവേശനം സാധ്യമാകാതെ വന്നതോടെ ഐ ഗ്രൂപ്പ് അദ്ദേഹത്തെ വിജയിപ്പിക്കാനുള്ള തന്ത്രങ്ങള്‍ പയറ്റിക്കൊണ്ടിരിക്കുകയാണെന്നാണ് പൊതുവേ സംസാരം.

അഞ്ചു പതിറ്റാണ്ടിനു ശേഷമാണ് കോണ്ഗ്രസ് പൂഞ്ഞാറില്‍ മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രചരണം കാര്യമായ രീതിയില്‍ മുന്നേറുന്നുമുണ്ട്.  പ്രവർത്തകർ ആവേശത്തിലുമാണ്. മൂന്നു മുന്നണികളോടും ഒറ്റക്ക് ഏറ്റുമുട്ടുന്ന പിസി ജോര്‍ജിന് പൂഞ്ഞാറില്‍  മുസ്ലിം വോട്ടുകള്‍ ഒന്നും കിട്ടില്ലെന്ന് ഉറപ്പായതോടെ വീണ്ടും അദ്ദേഹം മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉന്നയിച്ചിരുന്നു. ഇപ്പോള്‍ പൊതുവേ വോട്ടര്‍മാര്‍ ജോര്‍ജിന് എതിരായതായാണ് സൂചന . ജോര്‍ജ്  മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന അവസ്ഥയിലാണ് ഇപ്പോഴെന്നാണ് വിലയിരുത്തലുകള്‍.  കേരള കോൺഗ്രസ്-എമ്മിലെ സെബാസ്റ്റ്യൻ കുളത്തുങ്കലാണ് എൽ ഡി എഫ് സ്ഥാനാര്‍ഥി.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick