Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


സ്വിച്ചിട്ടാല്‍ ലോക്കാകുന്ന ഓടാമ്ബല്‍; വാതിലിന് പുറത്തുള്ള വയറില്‍ തൊട്ടാല്‍ ഷോക്കടിക്കും; പരസ്പരം സംസാരിക്കാന്‍ ടിവിയുടെ ശബ്ദം ഉച്ചത്തിലാക്കും; ഭ്രാന്തനെ പോലെ അഭിനയിച്ച യുവാവിനെ വീട്ടുകാര്‍ എത്തിച്ചത് മന്ത്രവാദിക്ക് മുന്നില്‍ : 10 വര്‍ഷം ആ മുറിക്കുള്ളില്‍ നടന്നത്...

janmabhumi-ad

Digital Malayali Web Desk June 10, 2021, 08:25 a.m.

18 വയസ്സുകാരിയായ യുവതി വീടുവിട്ടിറങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം.


പാലക്കാട്: അയിലൂര്‍ കാരക്കാട്ടുപറമ്ബില്‍ ശുചിമുറി പോലുമില്ലാത്ത ഇടുങ്ങിയ മുറിയില്‍ വീട്ടുകാര്‍ അറിയാതെ സ്നേഹവും കരുതലും നല്‍കി പ്രണയിനിയെ 10 വര്‍ഷം സംരക്ഷിച്ച യുവാവിന്റെ ഇപ്പോഴും അവിശ്വസനീയമാണ് പലര്‍ക്കും. എന്നാല്‍ കേട്ടതിനെക്കാളുമൊക്കെ സംഭവബഹുലമാണ് റഹ്മാന്റെയും സജിതയുടെയും പ്രണയകഥ. 

18 വയസ്സുകാരിയായ യുവതി വീടുവിട്ടിറങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം.

സ്വന്തം കാലില്‍ നില്‍ക്കാനായ ശേഷം എല്ലാ വിവരങ്ങളും പുറത്തുപറയാമെന്ന ധാരണയില്‍ റഹ്മാന്‍ സജിതയെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചത് പത്ത് വര്‍ഷമാണ്. രണ്ട് മതത്തില്‍ പെട്ടവരായിരുന്നതു കൊണ്ടുതന്നെ തങ്ങളുടെ ബന്ധം അറിഞ്ഞാല്‍ വീട്ടുകാര്‍ പ്രശ്‌നമുണ്ടാക്കു എന്ന കാരണമാണ് ഇവരെ ഇത്തരം ഒരു സാഹസിക സംഭവം സൃഷ്ടിക്കാന്‍ പ്രേരിപ്പിച്ചത്.

റഹ്മാനും സജിതയുമായുള്ള ബന്ധം തുടങ്ങുന്നത് 2010 ഫെബ്രുവരി രണ്ടിനാണ്. ഇരുവരും പ്രണയമായതോടെ 18 വയസ്സുകാരിയായ യുവതി ഇലക്‌ട്രിക്കല്‍ ജോലിയും പെയിന്റിങ്ങും ചെയ്ത് കഴിയുകയായിരുന്ന റഹ്മാനാടോപ്പം റഹ്മാന്റെ വീട്ടില്‍ ഒളിച്ച്‌ താമസിക്കാന്‍ തുടങ്ങി. അച്ഛനും അമ്മയും സഹോദരങ്ങളും അടങ്ങുന്ന വീട്ടില്‍ അവര്‍ പോലും അറിയാതെ സജിത പത്തുവര്‍ഷം ജീവിച്ചു.

പണിയ്ക്ക് പോയി വന്നാല്‍ മുറിയിലെ ടിവി ഉച്ചത്തില്‍വെയ്ക്കുന്ന സമയത്താണ് ഇവരുടെ സംസാരം മുഴുവനും. പകല്‍സമയത്ത് ഒറ്റയ്ക്ക് മുറിയില്‍ കഴിയുന്ന യുവതിയ്ക്ക് ടിവിയുടെ ശബ്ദം കേള്‍ക്കുന്നതിനായി ഇയര്‍ഫോണും സജ്ജമാക്കി നല്‍കിയിരുന്നു റഹ്മാന്‍.  അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നതിനായി മുറിയിലെ ജനലഴികള്‍ അഴിച്ചു മാറ്റി പുറത്ത് കടക്കാന്‍ സൗകര്യമുണ്ടായിരുന്നു. അതുവഴിയാണ് പുറത്തുള്ള ശുചിമുറിയിലേക്ക് പോകാറുള്ളത്.

ഈ മുറിയിലിരുന്നാല്‍ വീട്ടില്‍ വരുന്നവരെയും പോകുന്നവരെയും വാതില്‍പാളിയിലൂടെ കാണാന്‍ കഴിയും. ഇങ്ങനെ ആളില്ലാത്ത സമയത്താണ് ജനല്‍ വഴി പുറത്തിറങ്ങി ശുചിമുറിയില്‍ പോകുകയും തുണി അലക്കുകയും ചെയ്യുന്നതെന്നാണ് സജിത പറയുന്നത്. ഓടിട്ട വീടായതിനാല്‍ വീട്ടില്‍ സംസാരിക്കുന്ന എല്ലാ വിവരങ്ങളും സജിത അറിയുകയും ചെയ്തിരുന്നു. സജിതക്കുള്ള ഭക്ഷണം ജോലി കഴിഞ്ഞ് വരുമ്ബോള്‍ പുറത്തുനിന്ന് വാങ്ങികൊണ്ട് കൊടുക്കുകയാണ് ചെയ്യുന്നത്.

ഇലക്‌ട്രിക് ജോലികള്‍ അറിയാമായിരുന്ന റഹിമാന്‍ ഒരു സ്വിച്ചിട്ടാല്‍ താഴുവീഴുന്ന രീതിയില്‍ വാതിലുകള്‍ സജ്ജീകരിച്ചു. പിന്നീട്​ മാനസിക വിഭ്രാന്തിയുള്ളപോലെ വീട്ടുകാരോട് പെരുമാറി. ആരോടും അടുപ്പമില്ലാതെ പെരുമാറിയ റഹ്​മാന്‍ ഭക്ഷണം മുറിയില്‍ കൊണ്ടുപോയാണ്​ കഴിച്ചിരുന്നതെന്ന്​ വീട്ടുകാര്‍ പറയുന്നു.

മുറി തുറക്കാന്‍ ശ്രമിച്ചവര്‍ക്ക്​ ഷോക്കടിച്ചതോടെ പിന്നീടാരും അതിന്​ ശ്രമിച്ചില്ല. ജനലഴികള്‍ മുറിച്ച്‌​ മരത്തടി ഘടിപ്പിച്ചു. ഒരു ഗ്ലാസ് ചായയല്ല, ഒരു ജഗ്ഗ് ചായ കുടിക്കുന്നവനാണ് താനെന്ന് പറഞ്ഞ് ജഗ്ഗില്‍ ചായഎടുത്തു കൊണ്ടു പോകും. മാനസിക നില തെറ്റിയ മകനെന്ന പരിഗണന ബാപ്പയും ഉമ്മയും നല്‍കി. ഇത്​ റഹ്​മാന്‍ കൃത്യമായി ചൂഷണം ചെയ്​തു.

തങ്ങളുമായി ഇടപഴകാതെ മുറിയില്‍ അടച്ചിരിക്കുന്നത് പതിവായതോടെ യുവാവിന് പ്രേതബാധയുണ്ടെന്നായി വീട്ടുകാരുടെ ചിന്ത. തുടര്‍ന്ന് മന്ത്രവാദ ചികിത്സയ്ക്ക് ഉള്‍പ്പെടെ വിധേയനാക്കി.

വീട്ടിലെ ഒളിച്ചുതാമസം മതിയാക്കിയ യുവാവ് ഈ വര്‍ഷം മാര്‍ച്ച്‌ മൂന്നിനു മറ്റൊരിടത്ത് വാടകവീട്ടില്‍ രഹസ്യമായി താമസമാക്കുകയായിരുന്നു. വീട്ടില്‍നിന്ന് ഏഴു കിലോ മീറ്റര്‍ അകലെയാണ് വിത്തനശേരിയിലാണ് ഇരുവരും മൂന്നുമാസമായി താമസിച്ചിരുന്നത്. യുവാവിനെ കാണാതായ സംഭവത്തില്‍ വീട്ടുകാര്‍ അന്ന് നെന്മാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വിവരമൊന്നും ലഭിച്ചിരുന്നില്ല.

ഇതിനുപിന്നാലെയാണു യുവാവിനെ, കഴിഞ്ഞദിവസം സഹോദരന്‍ ടിപ്പര്‍ ലോറി ഓടിക്കുന്നതിനിടെ നെന്മാറ ടൗണില്‍ വച്ച്‌ യാദൃശ്ചികമായി കാണുന്നത്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു യുവാവിനു പുറകെ ലോറി വിട്ടു. തുടര്‍ന്ന്, കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ നെന്മാറയില്‍ പരിശോധന നടത്തുകയായിരുന്ന പൊലീസിനെ വിവരം ധരിപ്പിച്ച്‌ യുവാവിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് യുവാവ് തന്റെ ജീവിത കഥ വെളിപ്പെടുത്തുകയായിരുന്നു.

നെന്മാറ പൊലീസ് കോടതിയില്‍ ഹാജരാക്കിയ യുവാവിനെയും യുവതിയെയും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ വിട്ടു. തുടര്‍ന്ന് ഇരുവരും ഇന്നു രാവിലെ പൊലീസിനൊപ്പം യുവാവിന്റെ വീട്ടിലെത്തി തങ്ങള്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ വാടകവീട്ടിലേക്കു കൊണ്ടുപോയി.

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick