Digital Malayali Web Desk May 21, 2023, 03:38 p.m.
ചിറയിന്‍കീഴ് ശാര്‍ക്കര ശ്രീശാരദവിലാസം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ആര്‍ എസ് രാഖിശ്രീ ആണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചത്.
തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ആരോപണവുമായി അച്ഛന്‍. ചിറയിന്‍കീഴ് ശാര്‍ക്കര ശ്രീശാരദവിലാസം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ആര്‍ എസ് രാഖിശ്രീ ആണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചത്.
ചിറയിന്‍കീഴ് പുളിമൂട്ട് കടവ് സ്വദേശിയായ 28കാരന്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തുവെന്നും ഒപ്പം ഇറങ്ങി വന്നില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആറ് മാസം മുമ്ബ് ഒരു ക്യാമ്ബില്‍ വച്ചാണ് പെണ്‍കുട്ടി യുവാവിനെ പരിചയപ്പെട്ടത്. പിന്നീട് ഇയാള്‍ കുട്ടിക്കൊരു മൊബൈല്‍ ഫോണ്‍ നല്‍കി. വിളിച്ച് കിട്ടിയില്ലെങ്കില്‍ അമ്മയെയും സഹോദരിയെയും ബന്ധപ്പെടാനുള്ള നമ്ബറുകളും നല്‍കി. തന്നോടൊപ്പം വന്നില്ലെങ്കില്‍ വച്ചേക്കില്ലെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഉള്‍പ്പെടെയുള്ള തരത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിക്കത്തുകളും നല്‍കി. ഈ മാസം 16ന് ബസ് സ്റ്റോപ്പില്‍ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും രാഖിശ്രീയുടെ പിതാവ് പറഞ്ഞു.
ഇതോടെ പെണ്‍കുട്ടി കടുത്ത മാനസിക വിഷമത്തിലായിരുന്നു. നമുക്ക് നിയമനടപടി സ്വീകരിക്കാമെന്നും മോള്‍ ധൈര്യമായിക്കൂ എന്നും മകളെ ആശ്വസിപ്പിച്ചിരുന്നതായും രാഖിശ്രീയുടെ അച്ഛന്‍ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കാനിരിക്കെയാണ് മകള്‍ ജീവനൊടുക്കിയത്. ആറുമാസം മുമ്ബ് സ്‌കൂളില്‍ നടത്തിയ ക്യാമ്ബില്‍ വെച്ചാണ് യുവാവ് പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.