Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പബ്ജി ഗെയിം ഇനിയില്ല; ഇന്ത്യയിലെ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിച്ചു

janmabhumi-ad

Digital Malayali Web Desk October 30, 2020, 02:19 p.m.

സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി രണ്ടു മാസങ്ങള്‍ക്കുള്ളിലാണ് പബ്ജി പൂര്‍ണമായി ഇന്ത്യയില്‍ ഇല്ലാതാകുന്നത്.


ഡല്‍ഹി: ഇന്ന് മുതല്‍ വാര്‍ ഗെയിം ആയ പബ്ജി ഇന്ത്യയില്‍ ഇല്ല. ഒക്‌ടോബര്‍ 30 മുതല്‍ ഇന്ത്യയിലുള്ളവര്‍ക്ക് ഗെയിം ലഭ്യമാകില്ലെന്ന് കമ്ബനി അറിയിച്ചു. സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി രണ്ടു മാസങ്ങള്‍ക്കുള്ളിലാണ് പബ്ജി പൂര്‍ണമായി ഇന്ത്യയില്‍ ഇല്ലാതാകുന്നത്.

ഇക്കഴിഞ്ഞ സെപ്തംബര്‍ 2 ന് പബ്ജി അടക്കമുള്ള 118 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും പ്രതിരോധവും സുരക്ഷയും മുന്‍ നിര്‍ത്തിയായിരുന്നു ഇത്തരമൊരു നീക്കം.

പബ്ജിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും നിലവിലെ ഉപഭോക്താക്കള്‍ക്ക് ഗെയിം കളിക്കാന്‍ കഴിഞ്ഞിരുന്നു. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും പബ്ജി നീക്കിയിരുന്നെങ്കിലും അതിന് ശേഷം രണ്ടു മാസത്തോളം ഉപയോക്താക്കള്‍ക്ക് ഗെയിം തുടര്‍ന്ന് കളിക്കാനുള്ള അവസരം ഉണ്ടായിരുന്നു. സേവനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നതോടെ ഈ അവസരം ഉപയോക്താക്കള്‍ക്ക് നഷ്ടമാകും.

പബ്ജി ഗെയിം നിരോധനം താത്ക്കാലികമാണെന്നുള്ള തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നിരോധനം ശാശ്വതമായിരുന്നുവെന്ന് ഒക്ടോബര്‍ ആദ്യവാരം അധികൃതര്‍ വ്യക്തമാക്കി. പബ്ജി ഗെയിം യുവാക്കളെ വഴി തെറ്റിക്കുകയാണെന്നും അക്രമാസക്തമായ ഇത്തരമൊരു ഗെയിമിനെ പ്രോത്സാഹിപ്പിക്കേണ്ടെന്നുമായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick