Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പിഎസ്‍സി പൊതു പ്രാഥമിക പരീക്ഷ; അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തു തുടങ്ങാം

janmabhumi-ad

Digital Malayali Web Desk February 10, 2021, 04:56 p.m.

ഫെബ്രുവരി 20, 25 മാര്‍ച്ച്‌ 6, 13 എന്നീ തീയതികളിലായാണ് പൊതു പ്രാഥമിക പരീക്ഷ നടത്തുന്നത്


തിരുവനന്തപുരം: ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലായി നടക്കുന്ന പിഎസ് സി പൊതു പ്രാഥമിക പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് തുടങ്ങാം. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റാണ് പ്രസിദ്ധീകരിച്ചത്.

ഫെബ്രുവരി 10 മുതല്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാമെന്ന് പിഎസ്‍സി നേരത്തെ അറിയിച്ചിരുന്നു. ഫെബ്രുവരി 20, 25 മാര്‍ച്ച്‌ 6, 13 എന്നീ തീയതികളിലായാണ് പൊതു പ്രാഥമിക പരീക്ഷ നടത്തുന്നത്. ഏകദേശം 18 ലക്ഷത്തിലധികം ഉദ്യോ​ഗാര്‍ത്ഥികളാണ് പൊതു പ്രാഥമിക പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്നത്. പരീക്ഷയുടെ സിലബസ് മുമ്ബ് പ്രസിദ്ധീകരിച്ചിരുന്നു.

നാലു ഘട്ടങ്ങളിലായി നടക്കുന്ന പൊതു പരീക്ഷയുടെ ആദ്യഘട്ട പരീക്ഷയാണ് ഫെബ്രുവരി 20 ന് നടക്കുന്നത്. 2020 ല്‍ വിജ്ഞാപനം നടത്തിയ പത്താം ക്ലാസ് യോ​ഗ്യതയുള്ള തസ്തികകള്‍ കൂടി ഈ പൊതു പ്രാഥമിക പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണ്‍ഫര്‍മേഷന്‍ കൃത്യമായി സമര്‍പ്പിച്ച ഉദ്യോ​ഗാര്‍ത്ഥികള്‍ക്കാണ് പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കുക.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick