Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


വി. മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘന പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര വിജിലൻസ് കമ്മിഷൻ

janmabhumi-ad

Digital Malayali Web Desk October 27, 2020, 11:26 p.m.

അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മിനിസ്റ്റീരിയിൽ കോൺഫറൻസിൽ പിആർ കമ്പനി മാനേജരും മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി കൂടിയായ വനിതയെ പങ്കെടുപ്പിച്ചതിൽ വി.മുരളീധരനെതിരെ ഗുരതര ആരോപണങ്ങളാണ് സി.പി.എമ്മും ഇടതുമുന്നണിയും ഉയർത്തിയത്.


ന്യൂഡൽഹി: അബുദാബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ പി.ആർ കമ്പനി മാനേജരായ യുവതിയെ പങ്കെടുപ്പിച്ചെന്ന കേന്ദ്രമന്ത്രി വി. മുരളീധരനെതിരായ പരാതി വിദേശകാര്യ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കാൻ ഉത്തരവിട്ട് കേന്ദ്ര വിജിലൻസ് കമ്മിഷൻ. ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലിം മടവൂർ നൽകിയ പരാതിയിലാണ് അന്വേഷണം. സമ്മേളനത്തിന്റെ വേദിയിൽ യുവതിയിരിക്കുന്ന ചിത്രവും ഇതേക്കുറിച്ചുള്ള യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റും ഉൾപ്പെടെയാണ് പരാതി. വിദേശകാര്യ വകുപ്പിന്റെ ചീഫ് വിജിലൻസ് ഓഫീസർക്കാണ് അന്വേഷണ ചുമതല. അന്വേഷണം നടത്തി ഒരു മാസത്തിനകം ഉചിതമായ നടപടി സ്വീകരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

 

 

അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മിനിസ്റ്റീരിയിൽ കോൺഫറൻസിൽ പിആർ കമ്പനി മാനേജരും മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി കൂടിയായ വനിതയെ പങ്കെടുപ്പിച്ചതിൽ വി.മുരളീധരനെതിരെ ഗുരതര ആരോപണങ്ങളാണ് സി.പി.എമ്മും ഇടതുമുന്നണിയും ഉയർത്തിയത്. ക്രമവിരുദ്ധമായി യുവതിയെ സമ്മേളനത്തിൽ പങ്കെടുപ്പിച്ചത് സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവുമാണെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. പ്രോട്ടോക്കോൾ ലംഘനവും അഴിമതിയുമാണ് വി. മുരളീധരൻ നടത്തിയിരിക്കുന്നത് എന്ന് സലിം മടവൂർ പറഞ്ഞു. നേരത്തെ പ്രധാനമന്ത്രിക്ക് നൽകിയ പരാതി പ്രോട്ടോക്കോൾ ലംഘനമില്ലെന്ന് കണ്ടു കേന്ദ്രം തള്ളിയിരുന്നു. 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick