Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പ്രമുഖ സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു.

janmabhumi-ad

Digital Malayali Web Desk March 31, 2023, 10:04 a.m.

പ്രമുഖ സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു.


തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 88 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് പാറ്റൂര്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ നടക്കും.

17 നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയ സാറാ തോമസ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധേയയായ സാറാ തോമസിന്റെ ആദ്യ നോവൽ ‘ജീവിതം എന്ന നദിയാണ്.

നാർമടിപ്പുടവ എന്ന നോവലാണ് ഏറ്റവും ശ്രദ്ധേയമായ കൃതി.ദൈവമക്കൾ, മുറിപ്പാടുകൾ, വേലക്കാർ തുടങ്ങി നിരവധി കൃതികളും ഡോ.സാറയുടെതായി വായനക്കാർ ഏറ്റെടുത്തിട്ടുണ്ട്. നാർമടിപ്പുടവയ്ക്കും സമഗ്ര സംഭാവനയ്ക്കുമായി രണ്ടുതവണ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

സാറാ തോമസിൻ്റെ മുറിപ്പാടുകൾ എന്ന നോവലാണ് പി.എ ബക്കർ മണിമുഴക്കം എന്ന പേരിൽ പിന്നീട്  സിനിമയാക്കിയത്. ദേശീയ ചലച്ചിത്ര അവാർഡ് അടക്കം ഈ സിനിമ കരസ്ഥമാക്കി. അസ്തമയം, പവിഴമുത്ത്, അർച്ചന എന്നീ നോവലുകളും സിനിമയായി.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.