Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ജീവനറ്റ ര്‍ഭസ്ഥ ശിശുവിനേയും പേറി ഗര്‍ഭിണി കയറി ഇറങ്ങിയത് മൂന്ന് ആശുപത്രികളില്‍; മൃതദേഹത്തിന് അഞ്ചോ ആറോ ദിവസത്തെ പഴക്കമുണ്ടെന്ന് ആശുപത്രി അധികൃതര്‍

janmabhumi-ad

Digital Malayali Web Desk September 17, 2021, 10:25 a.m.

8 മാസം ഗര്‍ഭിണിയായിരുന്നു യുവതി.കൊല്ലം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്. മൃതദേഹത്തിന് അഞ്ചോ ആറോ ദിവസം പഴക്കമുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.


കൊല്ലം: ഗര്‍ഭിണിയായ യുവതിയെ 3 സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് തിരിച്ചയച്ചതുമൂലം ജീവനറ്റ കുഞ്ഞിനെ പ്രസവിച്ചു. പാരിപ്പള്ളി കുളമട കഴുത്തുമൂട്ടില്‍ താമസിക്കുന്ന, കല്ലുവാതുക്കല്‍ പാറ പാലമൂട്ടില്‍ വീട്ടില്‍ മിഥുന്റെ ഭാര്യ മീരയാണ് (23) ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം തീരാവേദന അനുഭവിക്കേണ്ടി വന്നത്. 

8 മാസം ഗര്‍ഭിണിയായിരുന്നു യുവതി.കൊല്ലം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്. മൃതദേഹത്തിന് അഞ്ചോ ആറോ ദിവസം പഴക്കമുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 

പരവൂര്‍ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രി, കൊല്ലം ഗവ വിക്ടോറിയ വനിതാ ആശുപത്രി, തിരുവനന്തപുരം എസ്‌എടി ആശുപത്രി എന്നിവിടങ്ങളിലാണു മീരയും ഭര്‍ത്താവും ദിവസങ്ങളോളം കയറിയിറങ്ങിയത്.

വിക്ടോറിയയില്‍ കൂട്ടിരിപ്പിന് സ്ത്രീ ഇല്ല എന്ന കാരണത്താല്‍ അവിടെ അഡ്മിറ്റ് ചെയ്തില്ല. പകരം എസ്‌എടിയിലേക്കു റഫര്‍ ചെയ്തു. വേദന അല്‍പം കുറഞ്ഞതിനാല്‍ വീട്ടിലേക്കു മടങ്ങി. എന്നാല്‍ 13ന് എസ്‌എടിയിലെ അത്യാഹിത വിഭാഗത്തിലെത്തി. അവിടെ ഡോക്ടര്‍ പരിശോധിക്കുക പോലും ചെയ്തില്ലെന്നാണ് ഇവര്‍ പറയുന്നത്.

അസ്വസ്ഥത രൂക്ഷമായതോടെ 15നു പുലര്‍ച്ചെ കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി സ്കാന്‍ ചെയ്തപ്പോഴാണു കുഞ്ഞിന് അനക്കമില്ലെന്നു കണ്ടത്. ജീവനറ്റ കുഞ്ഞിനെ അരമണിക്കൂറിനുള്ളില്‍ പ്രസവിച്ചു.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick