Digital Malayali Web Desk June 22, 2022, 05:13 p.m.
മകള്‍ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രകാശ് ദേവരാജനെഴുതിയ ആത്മഹത്യാക്കുറിപ്പിലെ വാക്കുകള്‍ നോവ് നിറയ്ക്കുന്നതാണ്
തിരുവനന്തപുരം: ആറ്റിങ്ങലില്‍ ടാങ്കര്‍ ലോറിയിലേക്ക് കാറിടിച്ച് കയറ്റി അച്ഛനും മകനും ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാ കുറിപ്പ് പുറത്ത്.
അപകടത്തില്‍, പേരൂര്‍ക്കട മണികണ്ഠേശ്വരം സ്വദേശി പ്രകാശ് ദേവരാജന്‍(48), മകന് ശിവദേവ്(11) എന്നിവരാണ് മരിച്ചത്. ആത്മഹത്യാ കുറിപ്പിലൂടെ പ്രകാശിന്റെ ഭാര്യയുടെയും നാലു സുഹൃത്തുക്കളുടെയും പങ്കിനെക്കുറിച്ചള്ള, ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
നിലവില്‍ പ്രകാശ് ദേവരാജന്റെ ഭാര്യ ശിവകല ബഹ്റൈനില്‍ അനീഷ് എന്ന യുവാവിനൊപ്പമാണ് താമസം. കൂടാതെ പണം നല്കി ഭാര്യയെ സഹായിക്കാന്‍ ദുബായിലും ഇവര്‍ക്കു മറ്റൊരു കാമുകന് ഉണ്ടെന്ന് ഭര്‍ത്താവ് തന്റെ ആത്മഹത്യകുറിപ്പില്‍ പരാമര്‍ശിക്കുന്നു. ഇവരെല്ലാവരും ചേര്‍ന്ന് തന്നെയും മക്കളെയും മാനസികമായും സാമ്ബത്തികമായും ദ്രോഹിച്ചു എന്നും. ലക്ഷകണക്കിന് രൂപയുടെ കടക്കാരന് ആക്കിയെന്നും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പ്രകാശ് ദേവരാജന്റെ മരണത്തിന് പിന്നാലെ പുറത്തുവരുന്നത്.
മരിക്കുന്നതിന് മുന്‍പ് പ്രകാശ് ദേവരാജന്‍ തന്റെയും മകന്റെയും മരണത്തിന് കാരണക്കാരായവരെന്ന് സൂചിപ്പിച്ച് അഞ്ച് പേരുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. അപകടത്തിനു മുമ്ബായി സമൂഹമാധ്യമങ്ങളില്‍ പ്രകാശ് ദേവരാജന്‍ പോസ്റ്റിട്ടിരുന്നു. കാറിനുള്ളില്‍ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
ഉണ്ണി പ്ലാവിലായ, പ്രസന്ന ജയന്, അനീഷ്, മുനീര്‍ എന്നിവരുടെ പേരും ചിത്രവുമാണ് പുറത്തുവിട്ടത്. ഈ കൂട്ടത്തിലുള്ള ഒരു സ്ത്രീയുടെ പേര് പറയുന്നില്ല. ഇത് പ്രകാശിന്റെ ഭാര്യയുടേതാണ്. ഡാന്‍സാറാണ് ഇവര്‍
പ്രകാശ് ദേവരാജന്റെ ആത്മഹത്യാ കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. ''അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ..'', മകള്‍ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രകാശ് ദേവരാജനെഴുതിയ ആത്മഹത്യാക്കുറിപ്പിലെ വാക്കുകള്‍ നോവ് നിറയ്ക്കുന്നതാണ്. അങ്ങ് ദൂരെ നക്ഷത്രങ്ങള്‍ക്ക് ഇടയില്‍ ഇരുന്ന് എല്ലാം കാണുമെന്ന് ഏറെ വൈകാരികമായി കുറിച്ചാണ് ആ പിതാവ് തന്റെ മകനെയും കൂട്ടി രാത്രിയില്‍ എതിരെ വന്ന ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി ജീവനൊടുക്കിയത്.
മകള്‍ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നു. അച്ഛനോടും വാവയോടും പൊറുക്കണം മക്കളെ എന്ന് പ്രകാശ് കത്തില്‍ പറയുന്നു. തങ്ങളുടെ മരണത്തിന് കാരണം ഭാര്യ ശിവകലയും ഇവരുടെ സുഹൃത്തുക്കളായ വിളപ്പില്‍ശാല സ്വദേശി അനീഷ്, ദുബായില്‍യില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്റൈനില്‍ ഡാന്‍സ് സ്കൂള്‍ നടത്തുന്ന മുനീര്‍, അനീഷിന്റെ അമ്മ പ്രസന്ന എന്നിവര്‍ ആണെന്ന് കത്തില്‍ പറയുന്നത്.
ഭാര്യ ഉള്‍പ്പെടുന്ന നാലുപേര്‍ തന്നെയും മക്കളെയും മാനസികമായും സാമ്ബത്തികമായും അത്രയേറെ ദ്രോഹിച്ചു എന്നും തന്നെ ലക്ഷകണക്കിന് രൂപയുടെ കടക്കാരന് ആക്കിയെന്നും കത്തില്‍ പ്രകാശ് പറയുന്നു. ഇവര്‍ക്ക് എതിരെ എന്ത് നിയമ നടപടി സ്വീകരിക്കാന്‍ കഴിയും എന്ന് തനിക്ക് അറിയില്ല എന്ത് തന്നെ ആയാലും നിയമവും ഭരണ സംവിധാനവും ഉപയോഗിച്ച് ഇവരെ നാട്ടില്‍ എത്തിച്ചു അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ കിട്ടുമെന്ന് താനും മകനും കരുതുന്നു എന്ന് പ്രകാശ് പറയുന്നു.
അനീഷ് എന്ന യുവാവ് ഇപ്പോള്‍ ബഹ്റൈനില്‍ തന്റെ ഭാര്യക്ക് ഒപ്പം ആണ് കഴിയുന്നതെന്നും തന്റെയും മക്കളുടെയും തകര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ ആരും നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടരുത് എന്നും തന്റെയും മകന് ശിവദേവിന്റെയും മരണമൊഴി ആണ് ഇതെന്നും തങ്ങളുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവര്ക്കും എതിരെ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.