Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'കെപിസിസിയിലെ സുഖജീവിതം അവസാനിപ്പിക്കണം,കടിച്ച് തൂങ്ങിയാൽ പ്രവർത്തകർക്ക് അടിച്ചിറക്കേണ്ടി വരും'; മുല്ലപ്പള്ളിക്കെതിരെ പോസ്റ്ററുകള്‍

janmabhumi-ad

Digital Malayali Web Desk May 08, 2021, 05:23 p.m.

കടിച്ച് തൂങ്ങിയാൽ പ്രവർത്തകർക്ക് അടിച്ചിറക്കേണ്ടി വരുമെമെന്നുംപാ​ര്‍​ട്ടി​യെ വെ​ന്‍റി​ലേ​റ്റ​റി​ലാ​ക്കി, ഇ​നി ശ​വ​ദാ​ഹം കൂ​ടി ന​ട​ത്തി​യേ മാ​റു​ക​യു​ള്ളു​വെ​ന്നു​മാ​ണ് പോസ്റ്ററുകളിലെ വിമര്‍ശനം


തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനെതിരെ തലസ്ഥാനത്ത് പോസ്റ്ററുകൾ. കടിച്ച് തൂങ്ങിയാൽ പ്രവർത്തകർക്ക് അടിച്ചിറക്കേണ്ടി വരുമെമെന്നുംപാ​ര്‍​ട്ടി​യെ വെ​ന്‍റി​ലേ​റ്റ​റി​ലാ​ക്കി, ഇ​നി ശ​വ​ദാ​ഹം കൂ​ടി ന​ട​ത്തി​യേ മാ​റു​ക​യു​ള്ളു​വെ​ന്നു​മാ​ണ് പോസ്റ്ററുകളിലെ വിമര്‍ശനം. കെപിസിസിയിലെ സുഖജീവിതം അവസാനിപ്പിക്കണമെന്നും പോസ്റ്ററില്‍ പറയുന്നു. കെ​പി​സി​സി​യി​ലെ അ​ച്ചി ഭ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പോ​സ്റ്റ​റി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. സേ​വ് കോ​ണ്‍​ഗ്ര​സ് എ​ന്ന പേ​രി​ല്‍ എം​എ​ല്‍​എ ഹോ​സ്റ്റ​ലി​ന് മു​ന്‍​പി​ലാ​ണ് പോ​സ്റ്റ​ര്‍ ഒ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. 

 യുഡിഎഫിനുണ്ടായ കൂട്ടത്തോല്‍വിക്ക് പിന്നാലെ മുല്ലപ്പള്ളിയെ മാറ്റണമെന്ന ആവശ്യം ശക്തമാമായതോടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രചാരണത്തില്‍ പോലും മുല്ലപ്പള്ളി ആത്മാര്‍ത്ഥമായി സഹകരിച്ചില്ലെന്ന പരാതിയും ഹൈക്കമാന്ഡിന് മുന്നിലെത്തിയിട്ടുണ്ട്.

അതേസമയം, തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്നും  തോൽവിയിൽ എല്ലാവർക്കും പങ്കുണ്ടെന്നിരിക്കെ ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ തന്റെ തലയിൽ മാത്രം കെട്ടിവയ്ക്കാൻ ചിലർ ശ്രമിക്കുകയാണെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick