Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


റെയ്​ഡ്​ ജനശ്രദ്ധ തിരിച്ചു വിടാനുള്ള ഹീന തന്ത്രമെന്ന് പോപ്പുലര്‍ ഫ്രണ്ട്​ നേതാക്കള്‍

janmabhumi-ad

Digital Malayali Web Desk December 03, 2020, 01:11 p.m.

ഒരു​ തരത്തിലുള്ള സാമ്ബത്തിക കുറ്റ കൃത്യത്തിലും പോപ്പുലര്‍ ഫ്രണ്ട്​ പങ്കാളികളല്ല. വിദേശ ഫണ്ട്​ സ്വീകരിച്ചിട്ടില്ല.


മലപ്പുറം: ഭരണകൂടം പ്രതിസന്ധിയിലാകുമ്പോള്‍ ജനശ്രദ്ധ തിരിച്ചു വിടാന്‍ സ്വീകരിക്കുന്ന ഹീനമായ തന്ത്രത്തി​ന്‍റെ ഭാഗം മാത്രമാണ്​ വീടുകളില്‍ നടന്ന പരിശോധനയെന്ന്​ പോപ്പുലര്‍ ഫ്രണ്ട്​ നേതാക്കള്‍. ഒ.എം.എ സലാമും നാസറുദ്ദീന്‍ എളമരവുമാണ് ഇത് സംബന്ധിച്ച് ആരോപണമുന്നയിച്ചത്. ബംഗളൂരില്‍ പാര്‍ട്ടി യോഗത്തില്‍ സംബന്ധിക്കുന്ന ഇരുവരും രാവിലെയാണ്​ റെയ്​ഡ്​ വിവരം അറിഞ്ഞത്​. ബുധനാഴ്​ച രാവിലെ എട്ടിനാണ് പോപ്പുലര്‍ ഫ്രണ്ട്​ ദേശീയ ചെയര്‍മാന്‍ ഒ.എം.എ സലാമിന്‍റെ മഞ്ചേരി കിഴക്കേത്തലയിലെ വീട്ടിലും​ നാസറുദ്ദീ​െന്‍റ എളമരത്തുള്ള വീട്ടിലും ഇ.ഡി ഉ​േദ്യാഗസ്​ഥര്‍ പരിശോധനക്കെത്തിയത്​.
 

പൗരത്വ പ്രക്ഷോഭത്തിന്​ ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധമാണ്​ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരമെന്നും അതില്‍ നിന്ന് മാധ്യമ ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണിതെന്നും ​നേതാക്കള്‍ പറഞ്ഞു. ജനപിന്തുണയുള്ള പ്രക്ഷോഭമായി കര്‍ഷക സമരം​ മാറിയതോടെ മുഖം വികൃതമായി നില്‍ക്കുകയാണ്​ മോദി സര്‍ക്കാര്‍. ഒരു​ തരത്തിലുള്ള സാമ്ബത്തിക കുറ്റ കൃത്യത്തിലും പോപ്പുലര്‍ ഫ്രണ്ട്​ പങ്കാളികളല്ല. വിദേശ ഫണ്ട്​ സ്വീകരിച്ചിട്ടില്ല. സുതാര്യമായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്​. സംശുദ്ധമായ പൊതുപ്രവര്‍ത്തനമാണ്​ നടത്തുന്നത്​. അനധികൃതമായി ഒന്നും സമ്പാദിച്ചിട്ടില്ല. അതുകൊണ്ട്​ തന്നെ ഏ​തന്വേഷണത്തെയും ഭയമില്ല.

കഴിഞ്ഞ ജനുവരിയില്‍ തന്നെ ഇ.ഡി നോട്ടീസ്​ നല്‍കി തങ്ങളെ വിളിപ്പിച്ചിരുന്നു. പറയാനുള്ളത്​ അന്നേ പറഞ്ഞു കഴിഞ്ഞതാണ്​. ഏതന്വേഷണവുമായും സഹകരിക്കും. പുകമറ സൃഷ്​ടിക്കരുത്​. രാഷ്​ട്രീയ വിരോധത്തിനുള്ള ചട്ടുകമായി അന്വേഷണ ഏജന്‍സികളെ മാറ്റരുത്​​ ഇരുവരും പറഞ്ഞു.

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick