Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധം നിരസിക്കുന്നത് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ അടയാളം: ഫ്രാന്‍സിസ് മാര്‍പാപ്പ

janmabhumi-ad

Digital Malayali Web Desk June 22, 2022, 11:53 p.m.

പരിശുദ്ധിയെ സ്നേഹിക്കാന്‍ പരിശുദ്ധി പഠിപ്പിക്കുന്നു. വിവാഹത്തിന് മുമ്ബുള്ള ലൈംഗികബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള നീക്കം മികച്ച തീരുമാനമാണ്


വത്തിക്കാന്‍ സിറ്റി: വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധത്തെ നിരുത്സാഹപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ.

വിവാഹത്തിന് മുമ്ബ് ലൈംഗിക ബന്ധം നിരസിക്കുന്നത് യഥാര്‍ത്ഥ സ്നേഹത്തിന്റെ അടയാളമെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഒരു പൊതു സദസില്‍ മാതൃത്വത്തെ കുറിച്ച്‌ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.  പരിശുദ്ധിയെ സ്നേഹിക്കാന്‍ പരിശുദ്ധി പഠിപ്പിക്കുന്നു. വിവാഹത്തിന് മുമ്ബുള്ള ലൈംഗികബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള നീക്കം മികച്ച തീരുമാനമാണ്. യുവാക്കളെ അവരുടെ സൗഹൃദത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കാനും ദൈവകൃപ സ്വീകരിക്കാനും സമയം കണ്ടെത്തുന്നതിന് ഇത് സഹായിക്കുമെന്നും മാ‍ര്‍പ്പാപ്പ പറഞ്ഞു. ലൈംഗിക പിരിമുറുക്കമോ സമ്മര്‍ദ്ദമോ കാരണം ഇന്നത്തെ ബന്ധങ്ങള്‍ പെട്ടെന്ന് തകരുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അവകാശപ്പെട്ടു.

കുട്ടികളുണ്ടാകാന്‍ സാധ്യതയുള്ള മാതാപിതാക്കളോട് 'ഭയപ്പെടേണ്ടതില്ല' എന്ന് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.ഒരു കുട്ടി ഉണ്ടാകുന്നത് വലിയ അപകടമായി തോന്നിയേക്കാം, അതിലും അപകടമാണ് കുട്ടികള്‍ ഉണ്ടാകാതിരിക്കുന്ന അവസ്ഥഎന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാപരമായ മാറ്റത്തിന്റെ പ്രശ്‌നത്തിന് പരിഹാരമായി പാശ്ചാത്യ രാജ്യങ്ങളില്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കാന്‍ ആളുകളോട് ആവശ്യപ്പെടുന്നതിനെക്കുറിച്ച്‌ സംസാരിക്കുമ്ബോഴാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ലൈംഗികതയെക്കുറിച്ച്‌ തന്റെ പരാമര്‍ശം നടത്തിയത്. അതേസമയം സമ്മിശ്ര പ്രതികരണമാണ് മാര്‍പാപ്പയുടെ വാക്കുകള്‍ക്ക് ലഭിക്കുന്നത്.

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick