Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ദൈവം രോഗശാന്തിയും ആശ്വാസവും നല്‍കും, പ്രാര്‍ത്ഥനയുടെ ഉറപ്പിനൊപ്പം എല്ലാ ഇന്ത്യന്‍ ജനതയോടും എന്റെ ഹൃദയംഗമമായ ഐക്യദാര്‍ഢ്യവും ആത്മീയ അടുപ്പവും അറിയിക്കുന്നു'; ഇന്ത്യന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവും ആത്മീയ പിന്തുണയും അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

janmabhumi-ad

Digital Malayali Web Desk May 07, 2021, 10:18 a.m.

എല്ലാറ്റിനുമുപരിയായി രോഗികളോടും അവരുടെ കുടുംബങ്ങളോടും, അവരെ പരിപാലിക്കുന്നവരോടും, പ്രത്യേകിച്ച്‌ പ്രിയപ്പെട്ടവരുടെ നഷ്ടത്തില്‍ വിലപിക്കുന്നവരോടും ഒപ്പം ചേരുന്നു


റോം: കൊവിഡ് ദുരന്തം വിതച്ച ഇന്ത്യന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവും ആത്മീയ പിന്തുണയും അറിയിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ.

'ഗുരുതരമായ മഹാവ്യാധി ബാധിച്ച എല്ലാവര്‍ക്കും ദൈവം രോഗശാന്തിയും ആശ്വാസവും നല്‍കുമെന്ന എന്റെ പ്രാര്‍ത്ഥനയുടെ ഉറപ്പിനൊപ്പം എല്ലാ ഇന്ത്യന്‍ ജനതയോടും എന്റെ ഹൃദയംഗമമായ ഐക്യദാര്‍ഢ്യവും ആത്മീയ അടുപ്പവും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' മാര്‍പാപ്പ പ്രസ്താവനയില്‍ പറഞ്ഞു.

'എന്റെ ചിന്തകള്‍ എല്ലാറ്റിനുമുപരിയായി രോഗികളോടും അവരുടെ കുടുംബങ്ങളോടും, അവരെ പരിപാലിക്കുന്നവരോടും, പ്രത്യേകിച്ച്‌ പ്രിയപ്പെട്ടവരുടെ നഷ്ടത്തില്‍ വിലപിക്കുന്നവരോടും ഒപ്പം ചേരുന്നു,' പ്രസ്താവനയില്‍ പറയുന്നു.

'അനേകം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആശുപത്രി ജീവനക്കാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, അവരുടെ സഹോദരീസഹോദരന്മാരുടെ അടിയന്തിര ആവശ്യങ്ങളില്‍ സഹായമേകാന്‍ അശ്രാന്തമായി പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെക്കുറിച്ചും ചിന്തിക്കുന്നു. അവരുടെ പ്രവര്‍ത്തനങ്ങളെ അഗാധമായി വിലമതിക്കുന്നു. ദൈവത്തിന്റെ സമ്മാനങ്ങളായ സ്ഥിരോത്സാഹം, ശക്തി, സമാധാനം അവരില്‍ പതിപ്പിക്കുന്നു,' മാര്‍പാപ്പ പ്രസ്താവനയില്‍ പറഞ്ഞു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick