Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ചരിത്രത്തില്‍ ആദ്യമായി ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനെ കര്‍ദിനാളായി നാമനിര്‍ദേശം ചെയ്ത് മാര്‍പാപ്പ

janmabhumi-ad

Digital Malayali Web Desk October 26, 2020, 01:05 p.m.

പൗരാവകാശത്തിനായി നില കൊണ്ട ഗ്രിഗറി കത്തോലിക്ക സഭയിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെയും ശക്തമായ നിലപാട് എടുത്തിരുന്നു.


വത്തിക്കാന്‍: ചരിത്രത്തില്‍ ആദ്യമായി ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനെ കര്‍ദിനാളായി നാമനിര്‍ദേശം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വാഷിങ്ടണ്‍ ആര്‍ച്ച്‌ ബിഷപ്പ് വില്‍ട്ടണ്‍ ഗ്രിഗറിയെയാണ് മാര്‍പ്പാപ്പ കര്‍ദിനാളായി നാമനിര്‍ദേശം ചെയ്‌തത്‌. വില്‍ട്ടണ്‍ ഗ്രിഗറിയെ കൂടാതെ മറ്റു 12 പേരെ കൂടി കര്‍ദിനാളായി നാമനിര്‍ദേശം ചെയ്‌തിട്ടുണ്ട്‌. ഇതില്‍ ഗ്രിഗറി അടക്കമുള്ള ഒമ്ബത് പേര്‍ മാര്‍പ്പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ അധികാരമുള്ള കോണ്‍ക്ലേവിന്‍റെ ഭാഗമാകും. നവംബര്‍ 28 ന് വത്തിക്കാനില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ 13 പേരയും കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തും.

ഇക്കഴിഞ്ഞ ജൂണില്‍ വാഷിങ്ടണിലെ ഒരു പള്ളിയ്ക്ക് മുന്‍പില്‍ ട്രംപ് ഫോട്ടോഷൂട്ട് നടത്തിയതിനെ കടുത്ത ഭാഷയില്‍ വില്‍ട്ടണ്‍ ഗ്രിഗറി വിമര്‍ശിച്ചിരുന്നു. കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് ഉദ്യോഗസ്ഥന്‍ കാല്‍മുട്ടിനടിയില്‍ ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കനത്ത പ്രതിഷേധം അലയടിക്കുന്നതിനിടയിലായിരുന്നു ട്രംപിന്‍റെ ഫോട്ടോഷൂട്ട്. വൈറ്റ് ഹൗസിന് സമീപത്തെ സെന്റ് ജോണ്‍സ് പള്ളിയ്ക്ക് മുന്‍പില്‍ കയ്യില്‍ ബൈബിളുമേന്തിയായിരുന്നു ട്രംപ് ഫോട്ടോയ്ക്ക് പോസ് ചെയ്‌തത്‌. ഇതിനെതിരെയുള്ള ഗ്രിഗറിയുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു. പൗരാവകാശത്തിനായി നില കൊണ്ട ഗ്രിഗറി കത്തോലിക്ക സഭയിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെയും ശക്തമായ നിലപാട് എടുത്തിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹം ആര്‍ച്ച്‌ ബിഷപ്പായി സ്ഥാനമേറ്റത്.

കൂടുതല്‍ പേരെ കര്‍ദിനാളായി നിയമിച്ചതോടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ കോണ്‍ക്ലേവിലേക്ക് നാമനിര്‍ദേശം ചെയ്തവരുടെ എണ്ണം 57 ശതമാനമായി ഉയര്‍ന്നു. ഏകദേശം 128 പേരാണ് കോണ്‍ക്ലേവില്‍ ഉള്ളത്. സാധാരണയായി 120 പേരാണ് കോണ്‍ക്ലേവില്‍ ഉള്ളതെങ്കിലും അടുത്ത വര്‍ഷം 80 വയസ് തികയുന്നവര്‍ കോണ്‍ക്ലേവിലുള്ള സാഹചര്യത്തിലാണ് കൂടുതല്‍ പേരെ പരിഗണിച്ചത്. 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick