Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പി സി ജോർജ് ബി ജെ പി മുന്നണി സ്ഥാനാർത്ഥിയോ? പൂഞ്ഞാറിൽ കലങ്ങി മറിഞ്ഞ് വർഗ്ഗീയ രാഷ്ട്രീയം, കരുത്ത് കാട്ടാൻ ടോമി കല്ലാനി; ജോർജിന് വേണ്ടി സി പിഎം സെബസ്റ്റ്യനെ പിന്നിൽ നിന്ന് കുത്തുമോ?

janmabhumi-ad

Digital Malayali Web Desk April 05, 2021, 04:48 p.m.

കല്ലാനി ഒരു പടി മുന്നില്‍ തന്നെയാണെന്ന് ജനങ്ങള്‍ തന്നെ മനസിലാക്കിയിരിക്കുന്നതിനാല്‍ വിജയ സാധ്യത കണക്കിലെടുത്താണ് മുസ്ലിം വോട്ടുകള്‍ കല്ലാനിക്ക് ലഭിക്കുമെന്ന് വിലയിരുത്തപ്പെടുന്നത്.


കൊല്ലം:  പിസി ജോര്‍ജിന്‍റെ സ്വന്തം മണ്ഡലമായ പൂഞ്ഞാറിലെ തന്ത്രങ്ങളും കളികളും മാറിമറിയുന്നു. തെരഞ്ഞെടുപ്പില്‍  ജോര്‍ജിനെ  മാത്രം കേന്ദ്രീകരിച്ചിരുന്ന പൂഞ്ഞാര്‍ ഇത്തവണ കളം മാറുന്ന കാഴ്ചയാണ് പ്രചാരണ രംഗങ്ങളില്‍ ഉള്‍പ്പെടെ കണ്ടുകൊണ്ടിരിക്കുന്നത്. ജോര്‍ജിന്‍റെ പഴഞ്ചന്‍ തന്ത്രങ്ങള്‍ക്ക് നേരെ ഇത്തവണ ജനങ്ങള്‍ പുറംതിരിയുന്നതായാണ് സൂചനകള്‍. പുറമേ ജനപക്ഷം സ്ഥാനാര്‍ഥിയെങ്കിലും ജോര്‍ജ് എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ എന്നാണ് വിലയിരുത്തല്‍.

സിപിഎം ബിജെപി കൂട്ടുകെട്ടും, പണമെറിഞ്ഞുള്ള ജോര്‍ജിന്‍റെ കളികളുമെല്ലാം ഇത്തവണ വിലപ്പോവില്ലെന്നും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നു കരുതിയിരുന്ന യുഡിഎഫ് സ്ഥാനാര്‍ഥി ടോമി കല്ലാനി വിജയിക്കുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും വിലയിരുത്തപ്പെടുന്നു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ വിജയ പ്രതീക്ഷയുള്ള സ്ഥാനാര്‍ഥിയായി വിലയിരുത്തപ്പെട്ടിരുന്നെങ്കിലും സിപിഎമ്മുമായുള്ള ജോര്‍ജിന്‍റെ രഹസ്യധാരണകള്‍ നിമിത്തം സിപിഎം  വോട്ടുകള്‍ ജോര്‍ജിന് പോകുമെന്നാണ് സൂചന.

പൂഞ്ഞാർ തെക്കേക്കര,പൂഞ്ഞാർ,തിനാട്  പഞ്ചായത്തുകളിൽ ജോർജ്- സി പിഎം ഭായി ഭായിയാണ്. ജോർജ് സി പിഎം കൂട്ടുകെട്ടാണ് ഇവിടങ്ങളിൽ ഭരണം.സി പിഎം നേതൃത്വം ഇടപെട്ടിട്ടും പ്രാദേശിക നേതാക്കൾ ജോർജിനെ കൈവിട്ട കളിയില്ല.സി പിഎം വോട്ടുകൾ ചോർത്തുന്നതോടൊപ്പം മുസ്ലീം വിരുദ്ധത ആളികത്തിച്ച് വർഗ്ഗീയത ഇളക്കി ഹിന്ദു-ക്രിസ്തൃൻ രക്ഷകനാകാനാൻ ജോർജ് തീവ്രശ്രമം നടത്തുകയാണ്. ഇങ്ങനെ ജോർജ് അനുകൂലികളായ ചില ഇടവക വികാരിമാർ വഴി ക്രിസ്തൃൻ വോട്ടുളും കൃാൻവാസ് ചെയ്യുന്നുണ്ട്.

ബി ജെ പി അവസാന റൗണ്ടിൽ ജോർജിനായി രഹസ്യവോട്ടുപിടുത്തവും തുടങ്ങി. കെ സുരേന്ദ്രന്റെ ആശീർവാദത്തോടെയാണ് ഈ നീക്കം. മുസ്ലീംവോട്ടുകൾ ചിതറിച്ചും സി പിഎം,ബി ജെ പി രഹസ്യകൂട്ടുകെട്ടു വഴി വിജയം അരികെയെന്നാണ് ജോർജും കൂട്ടരും പ്രചരിപ്പിക്കുന്നത്. ഇങ്ങനെ മനക്കോട്ട കെട്ടിയ ജോർജിന് ഭീഷണിയായത് ടോമി കല്ലാനി പ്രചാരണ രംഗത്തും മറ്റും ബഹുദൂരം മുന്നിലായിക്കഴിഞ്ഞതാണ്.

കുറഞ്ഞ സമയം കൊണ്ട് അദ്ദേഹം ജനകീയനായിക്കഴിഞ്ഞതായും ക്രൈസ്തവ വിശ്വാസി എന്ന നിലയില്‍ ക്രൈസ്തവ വോട്ടുകളും കൂടാതെ മുസ്ലിം വോട്ടുകളും അദ്ദേഹത്തിനു ലഭിക്കുമെന്നും രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നു. കാരണം സെബാസ്റ്റ്യന്‍ കുളത്തിങ്കലിനോ കല്ലാനിക്കോ ആര്‍ക്കാണ് വിജയസാധ്യത എന്നതിനെ ആശ്രയിച്ചാണ്‌ മുസ്ലിം വോട്ടുകള്‍ ലഭിക്കുക. കല്ലാനി ഒരു പടി മുന്നില്‍ തന്നെയാണെന്ന് ജനങ്ങള്‍ തന്നെ മനസിലാക്കിയിരിക്കുന്നതിനാല്‍ വിജയ സാധ്യത കണക്കിലെടുത്താണ് മുസ്ലിം വോട്ടുകള്‍ കാല്ലാനിക്ക് ലഭിക്കുമെന്ന് വിലയിരുത്തപ്പെടുന്നത്.

തന്നെ വിജയിപ്പിച്ചാല്‍ എം എല്‍ എ എന്ന നിലയില്‍ തനിക്കു ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും പൂഞ്ഞാര്‍ മണ്ഡലത്തിലെ ക്യാന്‍സര്‍ രോഗികള്‍ക്ക് ഉള്ളതായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. വളരെ അപൂര്‍വ്വമായ ഈ പ്രഖ്യാപനം ജനങ്ങള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. അരനൂറ്റാണ്ടില്‍ ഏറെയായി കോണ്ഗ്രസ് പൂഞ്ഞാറില്‍ മത്സരിച്ചിട്ട് എന്നതും ഇത്തവണ കോണ്ഗ്രസ് വികാരം കല്ലാനിക്ക് അനുകൂലമായി ഉയരാന്‍ കാരണമാകുന്നു.

ബിജെപി കൂട്ടുകെട്ട് ഇല്ലെന്ന രീതിയില്‍ സഭയുടെ വോട്ടുകള്‍ വാങ്ങികൂട്ടാനും അതുപോലെ ബിജെപിയുടെ ഹിന്ദുക്കളുടെയും വോട്ടുകള്‍ വാങ്ങികൂട്ടുക എന്ന ലക്ഷ്യവുമാണ് ജോര്‍ജിനുള്ളത്. എന്നാല്‍ ക്രൈസ്തവ വോട്ടുകള്‍ കല്ലാനിക്ക് തന്നെ കിട്ടുമെന്നാണ് വിലയിരുത്തല്‍. പൂഞ്ഞാറില്‍ ബിജെപി സ്ഥാനാര്‍ഥി പേരുദോഷം മറക്കാന്‍ മാത്രമുള്ള ഉപകരണമാണെന്നും പിസി ജോര്‍ജിനുവേണ്ടി നിലകൊള്ളുന്നതാണെന്നും നാട്ടില്‍ പാട്ടാണ് എന്നതാണ് സത്യം. എന്തായാലും പൂഞ്ഞാറില്‍ ഇത്തവണ അമ്പതു കൊല്ലത്തെ ചരിത്രം തിരുത്തി കുറിക്കപ്പെടുമെന്നും പുറം വാതില്‍ കളികള്‍ പരാജയപ്പെട്ടാല്‍  ഒരു വന്‍ മരത്തിന്റെ രാഷ്ട്രീയ പതനത്തിന് പൂഞ്ഞാര്‍ നിവാസികള്‍ സാക്ഷ്യം വഹിക്കുമെന്നുമാണ് പറയപ്പെടുന്നത്‌.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick