Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ഞാനും ലക്ഷ്മിപ്രിയയെ പോലെയാണ്, എല്ലാം വെട്ടി തുറന്ന് പറയും : പൊന്നമ്മ ബാബു

janmabhumi-ad

Digital Malayali Web Desk June 30, 2022, 11:53 p.m.

ബിഗ് ബോസ് പോലുള്ള ഒരു ഷോയില്‍ വന്ന് മത്സരിച്ച് ഇത്രയും നാള്‍ പിടിച്ച് നിന്ന് ഫൈനല്‍ വരെ എത്തുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് വളരെ വിഷമകരമായ ഒന്നാണ്


മലയാളികളുടെ പ്രിയ നടിയാണ് പൊന്നമ്മ ബാബു. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് താരം. പ്പോള്‍ ബിഗ്‌ബോസ് മലയാളം സീസണ്‍ നാല് ഫിനാലെയോട് അടുക്കുമ്പോള്‍ തനിക്ക് പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ കുറിച്ച് പറയുകയാണ് നടി. നടി ലക്ഷ്മിപ്രിയയെ കുറിച്ചാണ് പൊന്നമ്മ  പറയുന്നത്.

പൊന്നമ്മ ബാബുവിന്റെ വാക്കുകള്‍, ‘നമ്മുടെയെല്ലാവരുടേയും ലക്ഷ്മിപ്രിയ ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിന്റെ ഫൈനലില്‍ എത്തിയിരിക്കുകയാണ്. ലക്ഷ്മിപ്രിയയെ എനിക്ക് വര്‍ഷങ്ങളായി പരിചയമുണ്ട്. നല്ലൊരു കലാകാരിയാണ്. കൂടാതെ ബിഗ് ബോസ് പോലുള്ള ഒരു ഷോയില്‍ വന്ന് മത്സരിച്ച് ഇത്രയും നാള്‍ പിടിച്ച് നിന്ന് ഫൈനല്‍ വരെ എത്തുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് വളരെ വിഷമകരമായ ഒന്നാണ്. ഒരുപാട് ടാസ്‌ക്കുകളും പ്രതിസന്ധികളുമെല്ലാം ലക്ഷ്മിപ്രിയ കടന്നു. വളരെ കഷ്ടപ്പെട്ടാണ് ഫിനാലെ വരെ എത്തിനില്‍ക്കുന്നത്. ലക്ഷ്മിപ്രിയയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവം ലക്ഷ്മി എല്ലാം തുറന്ന് സംസാരിക്കുന്ന സ്വഭാവക്കാരിയാണ് എന്നതാണ്.

ജീവിതത്തില്‍ ഞാനും ലക്ഷ്മിപ്രിയയെപ്പോലെ എല്ലാം വെട്ടിത്തുറന്ന് സംസാരിക്കുന്ന ആളാണ്. ലക്ഷ്മിയുടെ ആ സ്വഭാവം എനിക്ക് വളരെ ഇഷ്ടമാണ്. ദേഷ്യമായാലും സ്‌നേഹമായാലും കരച്ചിലായാലും ലക്ഷ്മിപ്രിയ തുറന്ന് കാണിക്കും. ലക്ഷ്മി പുറത്ത് എന്താണോ അത് തന്നെയാണ് ഹൗസിനുള്ളിലും ഞാന്‍ കണ്ടത്. മറ്റൊരു ലക്ഷ്മിയായി അഭിനയിക്കാനും ലക്ഷ്മി ശ്രമിച്ചിട്ടില്ല. ലക്ഷ്മിപ്രിയ ഫൈനലില്‍ എത്തിയതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ലക്ഷ്മിപ്രിയ ജയിക്കണമെന്നാണ് എന്റെ ആ?ഗ്രഹം. അതുകൊണ്ട് ലക്ഷ്മിപ്രിയയ്ക്ക് എല്ലാവിധ ആശംസകളും പ്രാര്‍ഥനകളും നേരുന്നു’്.

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick