Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ആയിരത്തിലധികം മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സഹായിച്ച പൊലീസുകാരന്‍; നിസ്വാര്‍ഥ സേവനത്തിന് ആദരവര്‍പ്പിച്ച് ഡല്‍ഹി പൊലീസ്

janmabhumi-ad

Digital Malayali Web Desk May 08, 2021, 12:18 p.m.

അമ്പതിലധികം ചിതകള്‍ക്ക് ഇദ്ദേഹം തന്നെയാണ് തീ കൊളുത്തിയതും. അന്തിമ സംസ്‌കാര ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ ആരുമില്ലാതെ പോയ നിരവധി ഭൗതികദേഹങ്ങള്‍ക്ക് യാത്രാമൊഴി നല്‍കാന്‍ രാകേഷ് സഹായിച്ചു


കോവിഡ് പ്രതിരോധത്തിൽ ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ഉള്‍പ്പെടെയുള്ള കോവിഡ് മുന്നണി പോരാളികളുടെ നിസ്വാർഥമായ സേവനം ജനങ്ങള്‍ക്ക് അതിജീവനത്തിന്റെ പ്രതീക്ഷയുളവാക്കുന്നതാണ്. അത്തരത്തില്‍ ഡല്‍ഹിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സേവനം ചെയ്യുന്ന പൊലീസുകാരനാണ് ഡല്‍ഹി ഹസ്രത് നിസാമുദ്ദീന്‍ സ്റ്റേഷനിലെ എ.എസ്.ഐ ആയ രാകേഷ് കുമാര്‍.

ഡല്‍ഹി ലോധി റോഡ് ശ്മശാനത്തില്‍ ഡ്യൂട്ടിയിലുള്ള രാകേഷ്, ഏപ്രില്‍ 13 മുതല്‍ 1,100-ല്‍ അധികം മൃതദേഹങ്ങളുടെ സംസ്‌കാരചടങ്ങുകള്‍ക്ക് സഹായിച്ചിട്ടുണ്ടെന്ന് ഇദ്ദേഹത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കൂട്ടത്തിൽ പലരും കോവിഡ് ബാധിച്ച് മരിച്ചവരയിരുന്നു. അമ്പതിലധികം ചിതകള്‍ക്ക് ഇദ്ദേഹം തന്നെയാണ് തീ കൊളുത്തിയതും. അന്തിമ സംസ്‌കാര ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ ആരുമില്ലാതെ പോയ നിരവധി ഭൗതികദേഹങ്ങള്‍ക്ക് യാത്രാമൊഴി നല്‍കാന്‍ രാകേഷ് സഹായിച്ചു

ചിതയ്ക്ക് തീകൊളുത്തുക, മൃതദേഹങ്ങള്‍ എടുത്തുകൊണ്ടുവരിക, പൂജയ്ക്കു വേണ്ട സാമഗ്രികള്‍ വാങ്ങുക, ആംബുലന്‍സ് ഡ്രൈവര്‍മാരുമായി കാര്യങ്ങള്‍ ഏകോപിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് രാകേഷ് ചെയ്യുന്നത്.

ഭാര്യക്കും മൂന്നുമക്കള്‍ക്കുമൊപ്പം നിസാമുദീനിലെ ബാരക്കിലാണ് രാകേഷ് താമസിക്കുന്നത്. ഡ്യൂട്ടിയില്‍നിന്ന് മാറിനില്‍ക്കാനാവാത്തതിനാല്‍ ഇദ്ദേഹത്തിന്റെ മകളുടെ വിവാഹം മാറ്റിവെച്ചു. മേയ് ഏഴിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.

അമ്പത്താറുകാരനായ ഈ പോലീസ് ഉദ്യോഗസ്ഥന്റെ ഈ നിസ്വാര്‍ഥ സേവനത്തെ കുറിച്ച് ഡല്‍ഹി പോലീസാണ് ട്വിറ്ററിലൂടെ അറിയിച്ച് അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ചിട്ടുണ്ട്. ഡല്‍ഹി പോലീസ് കമ്മിഷണര്‍ എസ്.എന്‍. ശ്രീവാസ്തവയും രാകേഷിന് അഭിനന്ദച്ചിരുന്നു.

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick