Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുത്'; ഹൈക്കോടതി

janmabhumi-ad

Digital Malayali Web Desk May 04, 2021, 02:20 p.m.

മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാം. എന്നാല്‍ ശാരീരികമായി ഉപദ്രവിക്കാനോ അപമര്യാദയായി പെരുമാറാനോ പാടില്ലെന്ന് ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.


കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാം. എന്നാല്‍ ശാരീരികമായി ഉപദ്രവിക്കാനോ അപമര്യാദയായി പെരുമാറാനോ പാടില്ലെന്ന് ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.

മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ച് എറണാകുളം മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന് പരാതിയുമായി കോഴിക്കോട് സ്വദേശി വൈശാഖ് കോടതിയെ സമീപിച്ചിരുന്നു.

ഏപ്രില്‍ പതിനാറിന് രണ്ട് പൊലീസുകാര്‍ മുനമ്പം സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചെന്നും ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. തുടർന്ന് സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഡി.ജി.പിയ്ക്ക് നിര്‍ദ്ദേശം നൽകുകയായിരുന്നു.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick