Digital Malayali Web Desk January 18, 2022, 10:33 a.m.
ദിലീപിന്റെ ബിസിനസ് പങ്കാളിയായ മെഹ്ബൂബ് പി. അബ്ദുല്ല നല്കിയ മൊഴികളുമാണ് അന്വേഷണ സംഘത്തെ ശരത്തിലേക്ക് എത്തിച്ചത്.
ഗൂഢാലോചനാ കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരതാണെന്ന് കണ്ടെത്തി. സംവിധായകന് ബാലചന്ദ്രകുമാര്‍ ശരത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞു. ശരത്തിന്റെ ആലുവയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ശരത് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. സൂരജ് നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ അടുത്ത കൂട്ടാളിയായ ആലുവ സ്വദേശി ശരത്തിന്റെ തോട്ടുമുഖത്തെ വീട്ടിലും ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ കൊച്ചിയിലെ ഫ്ളാറ്റിലും ക്രൈംബ്രാഞ്ച് ഇന്നലെ രാത്രി പരിശോധന നടത്തിയിരുന്നു.
ദിലീപിന്റെ ബിസിനസ് പങ്കാളിയായ മെഹ്ബൂബ് പി. അബ്ദുല്ല നല്കിയ മൊഴികളുമാണ് അന്വേഷണ സംഘത്തെ ശരത്തിലേക്ക് എത്തിച്ചത്. ഉച്ചയ്ക്ക് 3.30ന് ക്രൈംബ്രാഞ്ച് എസ്പി എംപി. മോഹനചന്ദ്രന് നായരുടെ നേതൃത്വത്തില്‍ ആരംഭിച്ച പരിശോധന രാത്രി 8.30നാണു പൂര്‍ത്തിയായത്. നിലവില്‍ അന്വേഷണം ശരത്തിലാണ് എത്തിനില്ക്കുന്നതെന്നു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞ എസ്പി കൂടുതല്‍ വിവരങ്ങള്‍ ഇന്നു കോടതിയില്‍ നല്‍കുമെന്നും പറഞ്ഞു. കേസിലെ വിഐപി ശരത് ആണെന്നാണു പൊലീസ് നല്കുന്ന സൂചന.
കൊച്ചിയിലെ സൂര്യ ഹോട്ടല്‍ ഉടമയാണ് ശരത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണമുയര്‍ന്ന ഇയാളെ വിഐപിയെന്ന് വിശേഷിപ്പിച്ചാണ് ആറാം പ്രതിയാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
അതേസമയം, കേസില്‍ അഞ്ച് സാക്ഷികളെ പുതുതായി വിസതരിക്കാന്‍ പ്രോസിക്യൂഷന് ഹൈകോടതി അനുമതി നല്കി . പത്ത് ദിവസത്തിനകം പ്രോസിക്യൂട്ടറെ നിയമിച്ച് സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി നിര്‍ദേശം .മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.
നടിയെ അക്രമിച്ച കേസിലെ ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യം വിചാരണ കോടതി തള്ളിയതിനെതിരെയാണ് പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ 43, 69, 73 എന്നീ സാക്ഷികള വീണ്ടും വിസ്തരിക്കാമെന്ന് ഇന്ന് രാവിലെ ഹൈക്കോടതി തുറന്ന കോടതിയില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്ത ഉത്തരവില്‍ ആ ഭാഗം ഒഴിവാക്കി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.