Digital Malayali Web Desk April 02, 2023, 01:23 p.m.
ഭാര്യയും ഒരു മകളുമുള്ള ഇയാള്‍ പഠിപ്പിക്കുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കുകയും പ്ലസ്ടു പരീക്ഷ കഴിഞ്ഞതിന് പിന്നാലെ തിരുപ്പതിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുകയുമായിരുന്നു.
ചിറ്റൂര്‍: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ച അധ്യാപകന്‍ അറസ്റ്റില്‍. ചിറ്റൂര്‍ ജില്ലയിലെ ഗംഗവരം മന്‍ഡല്‍ എന്ന സ്ഥലത്തുള്ള ചലപ്പതി എന്ന മുപ്പത്തിമൂന്നുകാരനായ അദ്ധ്യാപകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അദ്ധ്യാപകനായിരുന്ന ഇയാള്‍ കളവ് പറഞ്ഞാണ് പെണ്‍കുട്ടിയെ തിരുപ്പതിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പ്ലസ്ടുവിന് പഠിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ പൊതുപരീക്ഷ കഴിഞ്ഞ ദിവസമാണ് തട്ടിക്കൊണ്ടുപോയത്.
ഭാര്യയും ഒരു മകളുമുള്ള ഇയാള്‍ പഠിപ്പിക്കുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കുകയും പ്ലസ്ടു പരീക്ഷ കഴിഞ്ഞതിന് പിന്നാലെ തിരുപ്പതിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുകയുമായിരുന്നു.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അദ്ധ്യാപകനായിരുന്നു യുവാവ്. ഇയാള്‍ കളവ് പറഞ്ഞാണ് പെണ്‍കുട്ടിയെ തിരുപ്പതിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പ്ലസ്ടുവിന് പഠിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ പൊതുപരീക്ഷ കഴിഞ്ഞ ദിവസമാണ് തട്ടിക്കൊണ്ടുപോയത്. പതിനേഴുകാരിയുമായി തിരുപ്പതിയിലെത്തിയ അദ്ധ്യാപകന്‍ ഇവിടെയുള്ള ക്ഷേത്രത്തില്‍ വച്ച് താലിചാര്‍ത്തുകയായിരുന്നു.
തന്നെ വിശ്വസിക്കണമെന്നും, ചതിക്കുകയില്ലെന്നും ഇയാള്‍ പെണ്‍കുട്ടിക്ക് ഉറപ്പ് നല്‍കിയിരുന്നതായി പൊലീസ് പറയുന്നു. വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായതിന് പിന്നാലെ യുവാവിന്റെ സ്വഭാവത്തില്‍ പൊടുന്നനെയുണ്ടായ മാറ്റത്തില്‍ പെണ്‍കുട്ടി അസ്വസ്ഥയാവുകയും, വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് പൊലീസ് ഇടപെട്ട് പെണ്‍കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.