Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

janmabhumi-ad

Digital Malayali Web Desk March 01, 2021, 08:41 a.m.

ഡല്‍ഹി എയിംസില്‍ വെച്ചാണ് മോദി വാക്‌സിനേഷന്‍ സ്വീകരിച്ചത്.


പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു . ഡല്‍ഹി എയിംസില്‍ വെച്ചാണ് മോദി വാക്‌സിനേഷന്‍ സ്വീകരിച്ചത്. വാക്‌സിന്‍ കുത്തിവെപ്പ് നടത്തുന്നതിന്റെ ദൃശ്യം ട്വിറ്ററിലൂടെ മോദി പങ്കുവെക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  ട്വീറ്റ്,

"കൊവിഡ് 19 നെതിരായ ആഗോള പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞന്‍മാരും വേഗത്തില്‍ പ്രവര്‍ത്തിച്ചതെങ്ങനെയെന്ന് ശ്രദ്ധേയമാണ്, യോഗ്യരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

‘ ഒരുമിച്ച് നിന്ന് നമുക്ക് ഇന്ത്യയെ കൊവിഡ് മുക്തമാക്കാം"

രാജ്യത്ത് ഇന്ന് കൊവിഡ് വാക്‌സിനേഷന്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. 60 വയസ്സില്‍ പ്രായമുള്ള എല്ലാവര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള രോഗബാധിതര്‍ക്കുമാണ് വാക്‌സിനേഷന്‍ നൽകുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനേഷന്‍ സൗജന്യമാണ്. തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്സിനേഷന്‍ സൗകര്യമുണ്ട്.

കൊവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും ജനങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. ഗുണഭോക്താവിന്റെ ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ എന്നിവ രജിസ്ട്രേഷന്‍ നടത്തുന്ന സമയത്ത് നല്‍കണം. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പരമാവധി നാല് ഗുണഭോക്താക്കൾക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick