Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & cultureഒരേസമയം രണ്ടു വള്ളത്തില്‍ കാലു വച്ച് ന്യൂന പക്ഷങ്ങളെ സിപിഎമ്മിലേക്ക്‌ അടുപ്പിക്കുന്ന പിണറായി തന്ത്രം; ബിഷപ്പിന്റെ വിവാദ പ്രസ്ഥാവനായില്‍ ഇടതുമുന്നണിക്ക് നേട്ടമുണ്ടാക്കി കൊടുത്തത് കോണ്ഗ്രസും ബിജെപിയും

janmabhumi-ad

Digital Malayali Web Desk September 16, 2021, 06:38 p.m.

ഇത് തന്നെയാണ് ജോസ് കെ മാണി പറഞ്ഞതെന്ന് പിണറായിയും ഇത് തന്നെയാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് ജോസ് കെ മാണിയും. ഒരേ സമയം എല്ലാവരെയും തങ്ങൾക്കനുകൂലമാക്കുന്ന തന്ത്രം ഇടതുപക്ഷത്തെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.


കോട്ടയം: നർകോട്ടിക് ജിഹാദ് വിവാദവും തനിക്ക് അനികൂലമാക്കി ന്യൂന പക്ഷങ്ങളെ  സിപിഎമ്മിലേക്ക്‌ അടുപ്പിക്കാനുള്ള ലക്ഷ്യത്തിലേക്ക് എത്തിക്കഴിഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതൊന്നും മനസ്സിലാകാത്തത് കൊണ്ടോ എന്തോ പന്ത് ഇടതുപക്ഷത്തിൻ്റെ കോർട്ടിലേക്ക്   എറിഞ്ഞു കൊടുക്കുകയാണ് കോൺഗ്രസ് നേതാക്കൾ. കാരണം അതിനനുകൂലമായ നിലപാടുകളാണ് പ്രതി പക്ഷ നേതാവിൻ്റെ ഭാഗത്തുനിന്ന് ഉൾപ്പെടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ജോസ് കെ മാണിയെ ഇടതുമുന്നണിയിൽ എത്തിച്ച് മധ്യകേരളത്തിലെ ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കിയ അതേ തന്ത്രമാണ് വീണ്ടും പിണറായി ആവർത്തിക്കുന്നത്. ബിഷപ്പിൻ്റെ പരാമർശം അതിരുവിട്ടതായി പോയി എന്ന വിഡി സതീശൻ്റ പ്രതികരണം  ഭൂരിപക്ഷം യു ഡി എഫ് അനുഭാവികളായ ക്രൈസ്തവ സമുദായത്തെ ഒന്ന് അമ്പരിപ്പിക്കാതിരുന്നില്ല.  മാത്രമല്ല ഇത് മുതലെടുത്ത് ബിഷപ്പിന് പിന്തുണയുമായി ബിജെപിയും എത്തിയപ്പോഴും കരുതലോടെയുള്ള നീക്കമാണ് പിണറായി നടത്തിയത്.

"നർകോട്ടിക് (മയക്കുമരുന്ന്) മാഫിയയെ മാഫിയയായി കാണണം. അതിന് ഏതെങ്കിലും മതചിഹ്നം നൽകാൻ പാടില്ല. അത് ആ മതത്തിലുള്ളവരെ വ്രണപ്പെടുത്തും. അത്തരം സമീപനം ആദരണീയരായ വ്യക്തികളിൽ നിന്നുണ്ടാകരുത്. നർകോട്ടിക് ജിഹാദ് എന്നത് ഇതുവരെ ആരും കേൾക്കാത്ത കാര്യമാണ്. അത് മനസ്സിലാക്കാൻ പ്രയാസമുണ്ട്. പെൺകുട്ടികളെ ആഭിചാര പ്രയോഗത്തിലൂടെ വശീകരിക്കുന്നു എന്നൊക്കെ പറയുന്നത് നാടുവാഴിക്കാലത്തെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഉയർന്ന ശാസ്ത്രബോധമുള്ള ഈ കാലത്ത് അതൊന്നും ചെലവാകില്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം. സമുദായം എന്ന നിലയ്ക്ക് അംഗങ്ങളുടെ കാര്യം അവർ ആലോചിക്കും. ബന്ധപ്പെട്ട വിഭാഗങ്ങളോടു കാര്യങ്ങൾ സംസാരിക്കുകയും ചെയ്യും. അതിൽ കുറ്റം കാണുന്നില്ല. അതാണ് ജോസ് കെ.മാണിയും പറഞ്ഞത്. എന്നാൽ അതിനായി മറ്റേതെങ്കിലും മതചിഹ്നം ഉപയോഗിക്കുന്നതാണു പ്രശ്‌നം. മതസ്പർധ ഉണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തങ്ങളുടെ വിഭാഗത്തിന് ആവശ്യത്തിന് മുന്നറിയിപ്പ് നൽകുകയായിരുന്നെന്നും പാലാ ബിഷപ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ പ്രകോപിതരാകാതിരിക്കുകയാണു വേണ്ടത്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

'മയക്കുമരുന്നെന്ന വിപത്തിനെതിരെ സാമൂഹ്യ ജാഗ്രത വേണം എന്നാണ് ബിഷപ്പ് പറഞ്ഞത്. ഒരു മതങ്ങളെയും ഉന്നംവച്ചല്ല ആ പ്രസ്താവന. മുഖ്യമന്ത്രിയും ഇടത് മുന്നണിയും പറഞ്ഞത് ഇക്കാര്യം തന്നെയാണെന്നായിരുന്നു'  ജോസ് കെ മാണിയുടെ പ്രതികരണം.

 നർക്കോട്ടിക് ജിഹാദ്  ഇല്ലെന്ന് പറയുന്നതോടെ മുസ്ലീം വിഭാഗത്തോടുള്ള പിന്തുണയും ബിഷപ്പിനെതിരെ കേസെടുക്കേണ്ട കാര്യമില്ലെന്ന് പറയുന്നതോടെ  ബിഷപ്പിന് അനുകൂല നടപടിയും നൽകിക്കഴിഞ്ഞു. ഇങ്ങനെ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത രീതിയിലാണ് പിണറായിയുടെ നീക്കം. മറിച്ചായാൽ അതിൻ്റെ നേട്ടം കോൺഗ്രസിനും ബിജെപിക്കും ആകുമെന്ന തിരിച്ചറിവിൽ ബുദ്ധിപരമായ നീക്കമാണ് അദ്ദേഹത്തിൻ്റേത്. ഇനി ക്രൈസ്തവരെ പൂർണ്ണമായും ഇടതുമുന്നണിയുടെ വരുതിയിലാക്കുകയാണ് പിണറായിയുടെ ലക്ഷ്യം. അതിന് കൂട്ടായി ജോസ് കെ മാണിയുമുണ്ട്. ഇത് തന്നെയാണ് ജോസ് കെ മാണി പറഞ്ഞതെന്ന് പിണറായിയും ഇത് തന്നെയാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് ജോസ് കെ മാണിയും ബിഷപ്പിൻ്റെ പരാമർശത്തെ സംബന്ധിച്ച് നടത്തിയ പ്രസ്താവനകളിൽ പറയുകയുണ്ടായി. ഒരേ സമയം എല്ലാവരെയും തങ്ങൾക്കനുകൂലമാക്കുന്ന തന്ത്രം  ഇടതുപക്ഷത്തെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.

അതിനു പകരം രൂക്ഷ വിമർശനത്തിനു ശേഷം ബിഷപ്പിനെ നേരിൽ കാണാൻ പോകേണ്ടി വന്നതും നിലപാട് മാറ്റേണ്ടി വന്നതും സതീശനെറയും സുധാകരനെറയും ഗതികേട്.  മുങ്ങിത്താഴുന്ന കപ്പലിൽ വെള്ളം കയറ്റി കോരിക്കളയേണ്ട അവസ്ഥയിലാണ് ഈ കോൺഗ്രസ് നേതാക്കൾ. ഡിസിസി പുനസംഘടനയെത്തുടര്‍ന്ന്‍ കോട്ടയത്ത് നേരിട്ട അമര്‍ഷം ചെറുതല്ല എന്ന് മനസ്സിലാക്കിയ സതീശനും സുധാകരനും  കോട്ടയത്ത് മറ്റ് മുതിര്‍ന്ന നേതാക്കളെയും മറ്റും  സന്ദര്‍ശിച്ച് അനുനയിപ്പിക്കേണ്ടതുണ്ടായിരുന്നു. ഇന്ന് ഇരുവരും കോട്ടയത്ത് നടത്തിയ സന്ദര്‍ശനം ഈ രീതിയിലാണ് വിലയിരുത്തപ്പെടുന്നത്. ചങ്ങനാശ്ശേരി ബിഷപ്പിനെ മാത്രമല്ല മറ്റു സമുദായ നേതാക്കളെയും ഇവര്‍  സന്ദര്‍ശിച്ചു കഴിഞ്ഞു. ന്യൂനപക്ഷങ്ങളുടെ വോട്ട് പാര്‍ട്ടിക്ക് വിലമതിക്കാനാവാത്തതാണ് എന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു കഴിഞ്ഞതാണ്.

 

 

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick