Digital Malayali Web Desk December 07, 2022, 08:59 a.m.
കിളിമാനൂര്‍ പള്ളിക്കല്‍ സ്വദേശി അഖില്‍ രാജിന്റെ മുപ്പതിനായിരം രൂപ വില വരുന്ന മൊബൈല്‍ ഫോണാണ് ആഴിയില്‍ നിന്ന് വീണ്ടെടുത്തത്
പത്തനംതിട്ട: സന്നിധാനത്ത് അയ്യപ്പഭക്തന് ആഴിയിലേയ്ക്ക് വലിച്ചെറിഞ്ഞ മൊബൈല്‍ ഫോണ്‍ അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ വീണ്ടെടുത്തു.
കിളിമാനൂര്‍ പള്ളിക്കല്‍ സ്വദേശി അഖില്‍ രാജിന്റെ മുപ്പതിനായിരം രൂപ വില വരുന്ന മൊബൈല്‍ ഫോണാണ് ആഴിയില്‍ നിന്ന് വീണ്ടെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍ ഓഫീസറായ വി സുരേഷ് കുമാറിന് പൊള്ളലേറ്റു.
അഭിഷേകത്തിന് നെയ് ശേഖരിച്ച ശേഷം ആഴിയിലേക്ക് തേങ്ങ വലിച്ചെറിയുന്നതിനിടെയാണ് മൊബൈല്‍ ഫോണും വീണത്. അഗ്നി രക്ഷാസേനയുടെ സന്നിധാനം കണ്ട്രോള് റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സുരേഷ് കുമാര്‍ സന്നിധാനം ഗവണ്മെന്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.