Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ചരിത്രമാകാൻ കൊടുങ്ങൂർ ദേവീ ക്ഷേത്രത്തിൽ വരുന്നൂ “പെൺ പൂരം”

janmabhumi-ad

Digital Malayali Web Desk March 20, 2023, 02:32 p.m.

പൂരപ്പറമ്പുകൾ കൊമ്പനാനകൾ അടക്കിവാഴുമ്പോൾ പിടിയനാകൾക്കായി ഉള്ള ഒരു പൂരം.കേരളത്തിലെ അഴകും നിലവും കൊണ്ട് ഖ്യാതി കേട്ട ഒൻപതു പിടി ആനകളെ ആണ് പൂരത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്


കോട്ടയം/കൊടുങ്ങൂർ :സ്ത്രീ ശക്തീകരണത്തിന്റെ ഈ കാലത്തു പുതു ചരിത്രം രചിച്ചു കൊണ്ടാണ്  കൊടുങ്ങൂർ പൂരം നടക്കുക. കേരളത്തിലെ എണ്ണം പറഞ്ഞ ഒൻപതു പിടിയനകൾ ഒന്നിച്ചു അണി നിരക്കുന്ന  പെൺ പൂരമാണ് ഇത്തവണത്തെ ഉത്സവത്തെ വേറിട്ട് നിർത്തുന്നത്  .പൂരപ്പറമ്പുകൾ കൊമ്പനാനകൾ അടക്കിവാഴുമ്പോൾ പിടിയനാകൾക്കായി ഉള്ള ഒരു പൂരം.കേരളത്തിലെ അഴകും നിലവും കൊണ്ട് ഖ്യാതി കേട്ട ഒൻപതു പിടി ആനകളെ ആണ് പൂരത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഏപ്രിൽ നാലു പൂരം ദിവസത്തിൽ കേരളത്തിൽ തന്നെ ആദ്യമായി 9 പിടിയനകളെ  അണി നിരത്തി ക്ഷേത്ര മൈതാനിയിൽ ഗജമേള നടത്തും. തുടർന്ന് ആനയൂട്ടും. ആട ആഭരണങ്ങൾ ഒന്നും ഇല്ലാതെ പിടിയാന ചന്തം ആസ്വദിക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആന പ്രേമികൾ എത്തും എന്നാണ് കരുതുന്നത്. ഏറെ നാളത്തെ പരിശ്രമത്തിന് ഒടുവിൽ ആണ് കേരളത്തിലെ പ്രധാന ആനകളെ ഇവിടെ അണി നിരത്താൻ കഴിയുന്നത്.

തോട്ടയ്ക്കാട് പഞ്ചാലി,ഗുരുവായൂർ ദേവി,പ്ലാത്തോട്ടം മീര,വേണാട്ടു മറ്റം കല്യാണി,തോട്ടയ്ക്കാട് കുഞ്ഞു ലക്ഷ്മി,പ്ലാത്തോട്ടം ബീന ,കുമാരനെല്ലൂർ പുഷ്പ, മഹാ ലക്ഷ്മി പാർവതി,പ്ലാത്തോട്ടം മീര, വേണാട്ടുമറ്റം ചെമ്പകം എന്നീ ഏറെ ആരാധകർ ഉള്ള ആനകൾ ആണ് പെൺ പൂരത്തിൽ അണി നിരക്കുന്നത്,ഗജമേളയ്ക്കും, ആറാട്ട് എഴുന്നള്ളിപ്പിനുമായി വിപുലമായ ക്രമീകരണം ആണ് ക്ഷേത്രത്തിൽ ഒരുക്കുന്നത്

പിടിയനാകളെ മാത്രം ആണ് ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിക്കാറുള്ളത്. ഇക്കുറി ആദ്യമായാണ് ഒൻപതു ആനകൾ പൂര ദിനത്തിൽ എത്തുന്നത്.

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News