Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഇനിയും അവസാനിക്കാത്ത യുഡിഎഫ് പ്രവേശന മോഹവുമായി ജോര്‍ജ്; മുസ്ലിം സമുദായത്തെ വെറുപ്പിച്ച ജോര്‍ജിനെ അടുപ്പിക്കാതെ യുഡിഎഫ്, ഇടതുമുന്നണിയില്‍ പ്രതീക്ഷ പുലര്‍ത്താമോ? ചവുട്ടി നിന്ന മണ്ണും നഷ്ട്പ്പെട്ട് നിസ്സഹായനായി ജോര്‍ജ്

janmabhumi-ad

Digital Malayali Web Desk May 07, 2021, 06:04 p.m.

ജോര്‍ജിനെ കയറ്റി മുസ്ലിം സമുദായത്തിന്റെ വെറുപ്പ്‌ സമ്പാദിക്കാന്‍ നേതാക്കള്‍ക്ക് താല്‍പര്യമില്ല


കോട്ടയം: പി സി ജോര്‍ജിന്‍റെ യുഡിഎഫ് പ്രവേശന മോഹം ഇനിയും അവസാനിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി പ്രവേശനത്തിന് ശ്രമിച്ച  ജോര്‍ജിനെ യുഡിഎഫ് എന്നല്ല ഒരു പാര്‍ട്ടിയും അടുപ്പിച്ചില്ല. യുഡിഎഫ് മോഹം ഇപ്പോഴും ഉപേക്ഷിക്കാത്ത അദ്ദേഹത്തെ മുന്നണിയില്‍ എടുത്തിരുന്നെങ്കില്‍ യുഡിഎഫിന്റെ തോല്‍വിയുടെ ആഘാതം ഇതിന്‍റെ ഇരട്ടിയാകുമായിരുന്നു എന്നാണു വിലയിരുത്തല്‍.  ഇപ്പോഴുള്ളവര്‍ മാറി മുന്നണി ശക്തമാക്കുന്നവര്‍ വരികയാണെങ്കില്‍ യുഡിഎഫില്‍ ചേരുമെന്ന നിലപാടില്‍ തന്നെയാണ് പിസി ജോര്‍ജ്.

എന്നാല്‍ അദ്ദേഹത്തെ മുന്നണിയില്‍  എടുക്കണോ എന്ന കാര്യത്തില്‍ രണ്ടാമതൊന്ന്‍ ആലോചിക്കേണ്ടതില്ലെന്നാണ് യുഡിഎഫ് തീരുമാനമെന്നാണ് സൂചന. കാരണം നല്ലൊരു ശതമാനം മുസ്ലിം വോട്ടുകള്‍ ഇപ്പോള്‍ തന്നെ യുഡിഎഫിനു നഷ്ട്ടപ്പെട്ടുകഴിഞ്ഞു. വര്‍ഗ്ഗീയ വാദമുയര്‍ത്തി മുസ്ലിം സമുദായത്തെ വെറുപ്പിച്ച ജോര്‍ജിനെ കൂടെ കൂട്ടിയാല്‍ ആ വോട്ടുകള്‍ തീര്‍ത്തും ഇല്ലാതാവുമെന്ന് മാത്രമല്ല കോണ്‍ഗ്രസ് തന്നെ കേരളത്തില്‍ ഇല്ലാതാവുന്ന അവസ്ഥ വന്നേക്കാം. ഒരു മുസ്ലിം  വോട്ട് പോലും തനിക്ക് കിട്ടിയിട്ടില്ലെന്ന്‍ അദ്ദേഹം തന്നെ തുറന്നു പറഞ്ഞുകഴിഞ്ഞു. മുന്‍പോട്ടും ഇതേ അവസ്ഥതന്നെ ആയിരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ  ജോര്‍ജിനെ കയറ്റി മുസ്ലിം സമുദായത്തിന്റെ വെറുപ്പ്‌ സമ്പാദിക്കാന്‍ നേതാക്കള്‍ക്ക് താല്‍പര്യമില്ലെന്നാണ്‌ സൂചന. മുസ്ലിം ലീഗും ഇതിനു സമ്മതിക്കില്ല. ഐ ഗ്രൂപ്പിന്‍റെ പിന്തുണ ജോര്‍ജിന് ഉണ്ടായിരുന്നെങ്കിലും ഇനിയും അത് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സൂചന.

മാത്രമല്ല ഭാരതം ഹിന്ദു രാഷ്ട്രമാക്കണമെന്ന ജോര്‍ജിന്‍റെ പ്രസ്താവനയും വലിയ തിരിച്ചടിയായിരുന്നു. ബിജെപിയുടെ പിന്തുണ പ്രതീക്ഷിച്ച് ഇത്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ ജോര്‍ജിന് എന്നിട്ടും വിജയിക്കാനായില്ലെന്നു മാത്രമല്ല ബിജെപിക്ക് കേരളത്തില്‍ ഉണ്ടായിരുന്ന ഏക സീറ്റും നഷ്ടപ്പെട്ട് വന്‍ പരാജയമായി. അതിനാല്‍ തന്നെ ഇനിയും ബിജെപിക്ക് വേണ്ടി വെറുപ്പ്‌ സമ്പാദിച്ചിട്ടു കാര്യമില്ലെന്ന് മാത്രമല്ല ഇനി ഒരു മുന്നണിപ്രവേശനം വേണമെന്നുണ്ടെങ്കില്‍ അതിനായി ഇടതുപക്ഷത്തേക്ക് പോകേണ്ടി വരും. എന്നാല്‍ ഇപ്പോള്‍ ജനപ്രീതി മുഴുവന്‍ സമ്പാദിച്ചുവെന്ന് വിശ്വസിക്കുന്ന മുന്നണി ജോര്‍ജിനെ പോലൊരു വ്യക്തിയെ വിളിച്ച് കയറ്റി അതില്ലാതാക്കാന്‍ ശ്രമിക്കുകയില്ലെന്നാണ് സൂചന. മുന്‍പും ജോര്‍ജിനെ കയറ്റാന്‍ ഇടതു മുന്നണിക്ക്‌ താല്പര്യമില്ലായിരുന്നു.

പാല, ഏറ്റുമാനൂർ,കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ ജോർജ് തനിക്ക് വലിയ സ്വാധീനമാണന്നാണ് വീമ്പിളക്കിയത്. ബി ജെപി യിലേക്ക് ചാഞ്ഞു നിന്നിരുന്ന ജോർജിന് ഈ മണ്ഡലങ്ങളിലെ ബി ജെ പി സ്ഥാനാർത്ഥികളുടെ വോട്ടുവിഹിതം വർദ്ധിപ്പിക്കുവാൻ കഴിഞ്ഞില്ലന്ന് മാത്രമല്ല വോട്ടുശതമാനം കുത്തനെ കുറയുകയാണ് ചെയ്തത്. ഇതോടെ ജോർജ് ബി ജെ പിക്കും ബാധ്യതയായി മാറുകയാണ്.

ആകെ ജോര്‍ജിന്‍റെ പ്രതീക്ഷയായിരുന്ന യുഡിഎഫും തനിക്കൊപ്പം  വന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. മാത്രമല്ല തോല്‍വിയോടെ യുഡിഎഫ് പിരിച്ചു വിടണമെന്ന് വരെ പരസ്യമായി അഭിപ്രായപ്പെട്ട ജോര്‍ജാണ് ഇപ്പോള്‍ ശക്തമായ നേതൃത്വം വന്നാല്‍ മുന്നണിക്കൊപ്പം കൂടാം എന്ന് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. സോളാര്‍ കേസില്‍ ഉള്‍പ്പെടെ യുഡിഎഫിനെതിരെ നിന്ന്  ഉമ്മന്‍ചാണ്ടിയുടെ തുടര്‍ഭരണ സാധ്യത ഇല്ലാതാക്കി മുന്നണിയുടെ ഇമേജ് നഷ്ടപ്പെടുത്തിയതില്‍ നല്ലൊരു പങ്ക് ജോര്‍ജിനുണ്ടെന്ന്‍ നേതൃത്വം വിശ്വസിക്കുന്നുമുണ്ട്. അതിനു ശേഷം ഇന്ന് വരെ നല്ലൊരു വിജയം നേടാന്‍ പോലും മുന്നണിക്ക്‌ സാധിച്ചതുമില്ല.

അവസരത്തിനൊത്ത് അഭിപ്രായം മാറ്റുന്ന ജോര്‍ജിന്‍റെ സാമീപ്യം  ആപത്താണെന്ന് തന്നെയാണ് നേതൃത്വത്തിന്റെ നിലപാട്. പോരാത്തതിന് യുവ നേതൃനിര മുന്‍പോട്ടു വരാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഒരു തരത്തിലും ജോര്‍ജിന് പ്രവേശനം കിട്ടില്ല . രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലാത്ത ജോര്‍ജ് ഇനി ഏതുവഴി തേടുമെന്നാണ് രാഷ്ട്രീയ ലോകവും ഉറ്റുനോക്കുന്നത്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick