Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പി സി ജോര്‍ജിന്‍റെ 'ബ്ലാക്ക് മെയില്‍' രാഷ്ട്രീയം’ വീണ്ടും; ഉമ്മൻ ചാണ്ടിയോടുള്ള ഭീഷണി വിലപ്പോവില്ലെന്ന് വിലയിരുത്തല്‍, പൂഞ്ഞാറില്‍ ജോര്‍ജിന്‍റെ കാലം അവസാനിച്ചതായി വിധിയെഴുത്തുകള്‍, അടുത്ത 'പാരപണി' ബിജെപിയില്‍!

janmabhumi-ad

Digital Malayali Web Desk February 27, 2021, 01:20 p.m.

നാളെയും അതിനടുത്ത ദിവസവും എന്‍ഡിഎ നേതൃത്വവുമായി ജോര്‍ജ് സംസാരിക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എന്‍ഡിഎ പ്രവേശനമുണ്ടാകും.


കോട്ടയം: യുഡിഎഫില്‍ കയറിപ്പറ്റാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലാതെ വന്നപ്പോള്‍ യുഡിഎഫിനോട്‌ യുദ്ധം പ്രഖ്യാപിച്ച് കച്ചമുറുക്കുകയാണ് പിസി ജോര്‍ജ്.  ഉമ്മന്‍ചാണ്ടിക്കെതിരെ വെല്ലുവിളി ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാമെന്ന കുബുദ്ധിയാണ് പിസി ഇപ്പോള്‍ പയറ്റാന്‍ ഒരുങ്ങുന്നത്. എന്നാല്‍ പിസിയുടെ ജനസമ്മിതി സ്വന്തം നാട്ടില്‍ പോലും നഷ്ടപ്പെട്ട സ്ഥിതിക്ക് അദ്ദേഹത്തിന്‍റെ സ്ഥിരം അടവുകള്‍ ഇനിയും വിലപ്പോവില്ലെന്ന വിലയിരുത്തലുകളും ഉയര്‍ന്നു തുടങ്ങി.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മന്ത്രിയാകാമെന്നും ചെന്നിത്തലക്കൊപ്പം ഭരണം നടത്താമെന്നുമുള്ള മോഹമൊക്കെ പൊലിഞ്ഞ ജോര്‍ജ് കലിപ്പ് തീര്‍ക്കാനായി യുഡിഎഫിനെ മൊത്തത്തില്‍ അക്ഷേപിക്കാമെന്ന കണക്കു കൂട്ടലിലാണ്. യുഡിഎഫ് നേതാക്കന്മാർക്ക് മര്യാദയില്ലെന്നും വഞ്ചകരാണെന്നും അദ്ദേഹം പ്രസ്താവിച്ചു കഴിഞ്ഞു. 'ചെന്നിത്തല മുഖ്യമന്ത്രിയാകുമോയെന്ന് ഉമ്മൻചാണ്ടിക്ക് ഭയമാണ്. ഉമ്മൻചാണ്ടിയുടേത് പൊയ്മുഖമാണ്. ഉമ്മൻചാണ്ടിക്കെതിരെ താൻ വെളിപ്പെടുത്തലുകൾ നടത്തും' ഇങ്ങനെ ജോര്‍ജിന്റെ വാക്കുകളില്‍ തന്നെ നിഴലിക്കുന്നത് പ്രതികാര ദാഹമാണെന്നാണ്‌ വിലയിരുത്തലുകള്‍ ഉയരുന്നത്. ബിജെപിക്കൊപ്പം കൂടിയാലും സ്ഥിതി മറ്റൊന്നാകില്ല.

ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള ജോര്‍ജിന്‍റെ പരാമര്‍ശങ്ങള്‍ വെറുതെയാകുമെന്ന് മാത്രമല്ല അത് ജോര്‍ജിന് കൂടുതല്‍ ദോഷം ചെയ്യുമെന്നും ആരോപണം ഉയരുന്നുണ്ട്. പൂഞ്ഞാറില്‍ ജോര്‍ജിന്‍റെ കാലം അവസാനിച്ചതായി വരെ വിധിയെഴുത്തുകള്‍ വന്നുതുടങ്ങി. കാരണം  മുസ്ലിം വിരുദ്ധ പരാമര്‍ശത്തോടെ ജോര്‍ജ് സ്വന്തം നാട്ടില്‍ അനഭിമതനായി. മുസ്ലിം വോട്ടുകള്‍ നേടി വിജയിച്ചിരുന്ന ജോര്‍ജിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയും അതുതന്നെയാണ്. കോണ്ഗ്രസ് പ്രാദേശിക നേതൃത്വവും മുസ്ലീം ലീഗും  മുന്പ് തന്നെ ജോര്‍ജിനെതിരായതിനാലാണ് യുഡിഎഫില്‍ കയറിപ്പറ്റാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടത്. കഴിഞ്ഞ തവണ യുഡിഎഫ് ഗവണ്മെന്റ് തകരാന്‍ കാരണം തന്നെ ജോര്‍ജാണെന്ന് പൊതുവേ ആരോപണമുണ്ട്.ചീഫ് വിപ്പായിരുന്ന ജോർജ് ആ പദവിയിലിരുന്ന് ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാൻ പാര പണിയുകയായിരുന്നു.സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ എല്ലാ അടവുകളും പയറ്റി.ചാണ്ടി ഉമ്മനെയും ജോസ് കെ.മാണിയെയും കേസിലേക്ക് വലിച്ചിഴച്ച് അവരുടെ രാഷ്ട്രീയ ഭാവി തകർക്കാനും നീക്കം നടത്തി.

ജോര്‍ജിന് അനുകൂലമായി അദ്ദേഹത്തിന്‍റെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ആരും തന്നെ ഇല്ല എന്നുള്ളത് ജോര്‍ജ് ഇപ്പോള്‍ നേരിടുന്ന വലിയവെല്ലുവിളിയാണ്. ക്രൈസ്തവ സഭയുടെ യാതൊരു പിന്തുണയും ജോര്‍ജ് പ്രതീക്ഷിക്കേണ്ടന്നാണ് സൂചന. ജോര്‍ജിന്‍റെ സ്ഥിരം ബ്ലാക്ക് മെയില്‍ രാഷ്ട്രീയം എല്ലാവരും വെറുത്തു കഴിഞ്ഞു. പ്രത്യേകിച്ചും ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള നീക്കം ആരും തന്നെ മുഖ വിലക്കെടുക്കില്ല. അത് ജോര്‍ജിന് തന്നെ പാരയകുമെന്നാണ് അഭിപ്രായമാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഉയര്‍ത്തുന്നത്. ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നാലും മുന്നണിയില്‍ കുത്തി തിരിപ്പുണ്ടാക്കി ആരോപണവും ഭീഷണിയുമായി വീണ്ടും അവിടുന്നും പുറത്തുചാടുമെന്നും ഇവര്‍ വിലയിരുത്തുന്നു.

ജോര്‍ജിന്‍റെ ബിജെപി പ്രവേശനത്തിന് പിന്നിലും ചില ഗൂഡ നീക്കങ്ങള്‍ ഉണ്ടെന്നാണ് സൂചന. ജോര്‍ജിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി)  അന്വേഷണം വരുന്നുണ്ടന്നും അതൊഴിവാക്കാനുള്ള മാര്‍ഗ്ഗമാണ് മുന്നണി പ്രവേശനമെന്നും ആരോപണം ഉയരുന്നുണ്ട്. നാളെയും അതിനടുത്ത ദിവസവും എന്‍ഡിഎ നേതൃത്വവുമായി ജോര്‍ജ് സംസാരിക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എന്‍ഡിഎ പ്രവേശനമുണ്ടാകും.

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കേരള ജനപക്ഷം (സെക്യൂലർ) സ്‌ഥാനാർത്ഥിയായി പി. സി. ജോർജിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. പാർട്ടിയുടെ രാഷ്ട്രീയ തീരുമാനങ്ങൾ സംബന്ധിച്ചും മറ്റ് നിയോജക മണ്ഡലങ്ങളിലെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ചും മാർച്ച്‌ 3-ന് കോട്ടയത്ത്‌ ചേരുന്ന സംസ്‌ഥാന സെക്രട്ടേറിയേറ്റ് യോഗത്തിനുശേഷം പ്രഖ്യാപിക്കുമെന്നു ചെയർമാൻ ഇ കെ ഹസ്സൻകുട്ടി അറിയിച്ചിട്ടുണ്ട്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick